ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ ആകർഷിക്കാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും രാജ്യത്തുടനീളം നീക്കങ്ങൾ നടത്തിവരികയാണ്. പ്രധാനമായും ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഫെയിം II പോലുള്ള സബ്‌സിഡികളും നൽകി വരുന്നതിനാൽ രാജ്യത്തെ ഇവി വിൽപ്പന കാര്യമായി കുതിച്ചുയരുന്നുണ്ട്.

ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

ചില സംസ്ഥാനങ്ങൾ ബ്രാൻഡുകളെയോ മുഖ്യധാരയെയോ സ്റ്റാർട്ടപ്പുകളെയോ അവരുടെ ഉത്പാദന സൗകര്യങ്ങൾ സ്ഥാപിക്കാൻ സഹായിക്കുന്നതിന് ആകർഷകമായ പ്രോത്സാഹന പദ്ധതികളും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. സുസ്ഥിരമായ ഭാവി പ്രാപ്തമാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഈ നീക്കങ്ങളെല്ലാം അങ്ങേയറ്റം സ്വീകാര്യമാണ്.

ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

2022 ഇലക്‌ട്രിക് വാഹന പോളിസിക്ക് അംഗീകാരം ലഭിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി ഹരിയാന സംസ്ഥാന സർക്കാരും രംഗത്തെത്തിയിരിക്കുകയാണ്. സുസ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ചെറുകിട, ഇടത്തരം, ലാർജ് സ്കെയിൽ ഇലക്ട്രിക് വാഹന ഘടക നിർമാതാക്കൾക്കും ഒഇഎമ്മുകൾക്കും ആനുകൂല്യങ്ങൾ നൽകുന്നയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം.

MOST READ: പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

അതേസമയം പുതിയ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങളും ഹരിയാന സർക്കാരിൽ നിന്നും ലഭിക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് അവരുടെ സംസ്ഥാന ചരക്ക് സേവന നികുതിയുടെ (SGST) 50 ശതമാനം സർക്കാർ തിരികെ നൽകും. പോളിസി 1000 രൂപ വരെ ഇൻസെന്റീവും നൽകുന്നതയാണ് അറിവ്.

 ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

സംസ്ഥാനത്തിനകത്ത് ഇലക്ട്രിക് ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും നീക്കിവെച്ചതായാണ് ഹരിയാന സർക്കാർ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കായി മറ്റ് ഫ്ലാറ്റ് ഡിസ്‌കൗണ്ടുകളും നൽകും.

MOST READ: ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

 ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

പുതിയ നയത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്കീമുകൾ ആകർഷകമാണെങ്കിലും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഹരിയാന സംസ്ഥാന സർക്കാർ ഒരു നിശ്ചിത കാലയളവ് തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ആയതിനാൽ ഓഫറുകൾ എത്രത്തോളം സാധുവായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നു വേണം പറയാൻ.

 ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

ഉപഭേക്താക്കൾക്കുള്ള കിഴിവുകളും പ്രോത്സാഹനങ്ങളും അവർ വിൽക്കുന്ന സെഗ്‌മെന്റുകളെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് 15 ലക്ഷം രൂപയ്ക്കും 40 ലക്ഷം രൂപയ്ക്കും ഇടയിൽ വിലയുള്ള ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് 15 ശതമാനം വരെ കിഴിവ് ലഭിക്കും. ഇത് 6 ലക്ഷം വരെ ഉയർന്നേക്കാം.

MOST READ: കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

 ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്കും 15 ശതമാനം കിഴിവാണ് ലഭ്യമാവുന്നത്. 40 ലക്ഷം രൂപയ്ക്കും 70 ലക്ഷം രൂപയ്‌ക്കും ഇടയിൽ വിലയുള്ള ഇവികൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകൾ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

 ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

15 ശതമാനം ഫ്ലാറ്റ് ഡിസ്‌കൗണ്ടുകൾ പരമാവധി രൂപയ്ക്ക് സാധുതയുള്ളതിനാൽ ഹൈബ്രിഡ് വാഹനങ്ങൾക്കും ഇൻസെന്റീവുകൾ ലഭിക്കും എന്നതാണ് മറ്റൊരു രസകരമായ കാര്യം. 40 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഹൈബ്രിഡൈസ്ഡ് പാസഞ്ചർ കാറുകൾക്ക് 3 ലക്ഷം രൂപ വരെ പുതിയ 2022 ഇലക്‌ട്രിക് വാഹന നയത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

MOST READ: KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

 ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

അതായത് ഹോണ്ട സിറ്റി ഹൈബ്രിഡിന് ഹരിയാനയിൽ ഏകദേശം 3 ലക്ഷം രൂപയോളം വില കുറവിൽ സ്വന്തമാക്കാനാവുമെന്ന് അനുമാനിക്കാം. ഹോണ്ട സിറ്റി ഹൈബ്രിഡിന് 19.53 ലക്ഷം രൂപയാണ് വില വരുന്നത്.

 ഹരിയാനയിൽ ഇലക്‌ട്രിക് കാറുകൾക്ക് 3 ലക്ഷം രൂപയോളം കുറഞ്ഞേക്കും, കാരണം ഇതാണ്

അതെങ്ങനെയെന്നാൽ ഹൈബ്രിഡ് മോഡലുകൾക്ക് അനുവദിച്ചിരിക്കുന്ന 15 ശതമാനം കിഴിവുകൾ കണക്കിലെടുക്കുമ്പോളാണ് മിഡ്-സൈസ് സെഡാന് ഇത്രയും വില കുറയുന്നത്. കൂടാതെ പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ, ത്രീവീലർ വാഹനങ്ങൾ എന്നിവയ്ക്ക് മോട്ടോർ വാഹന നികുതിയിൽ 100 ശതമാനം ഇളവും ലഭിക്കും.

Most Read Articles

Malayalam
English summary
You can save up to 3 lakh rupees on honda city hybrid in this state
Story first published: Friday, July 1, 2022, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X