സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

ഇന്ത്യയിലെ പ്രമുഖ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നായ ഫോണ്‍പേയുമായുള്ള കൂട്ടുകെട്ട് ഓല അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുകൂട്ടരും.

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

ഓല ഉപഭോക്താക്കള്‍ ഫോണ്‍പേ ഉപയോഗിച്ച് നിങ്ങളുടെ യാത്രയ്ക്ക് പേയ്‌മെന്റ് നടത്തുമ്പോഴാണ് ഈ ഓഫര്‍ ലഭിക്കുക. പേയ്മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍പേയുടെ പേയ്മെന്റ് ഉപകരണങ്ങളായ ഫോണ്‍പേ വാലറ്റ്, യുപിഐ എന്നിവ ഉപയോഗിക്കാം.

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

കൂടാതെ, തുടക്ക ഓഫറിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് ഫോണ്‍പേ ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ ആദ്യ രണ്ട് യാത്രകളില്‍ 200 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഈ ഓഫര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാകും ലഭ്യമാകുക.

MOST READ: കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്ക് പുതിയ ഫിനാന്‍സ് പദ്ധതികളുമായി യമഹ

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

അധികം വൈകാതെ തന്നെ iOS ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാകും. ഇതുവഴി കൂടുതല്‍ ആളുകള്‍ ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുമെന്നും ഇരുകൂട്ടരും വിശ്വസിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

യാത്രാമാര്‍ഗം ഏറ്റവും വലിയ ചെലവ് നിറഞ്ഞ വിഭാഗങ്ങളിലൊന്നായതിനാല്‍, മൂല്യവര്‍ദ്ധിത സേവനങ്ങളിലൂടെ ഈ മാറ്റം പ്രോത്സാഹിപ്പിക്കാനും, മികച്ചതും സുരക്ഷിതവുമായ മൊബിലിറ്റി അനുഭവങ്ങള്‍ ഉറപ്പാക്കാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഓല വക്താവ് ആനന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

MOST READ: വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

ഈ ദുഷ്‌കരമായ സമയങ്ങളില്‍ സുരക്ഷിതമായ സമ്പര്‍ക്കരഹിത പേയ്മെന്റുകള്‍ സുഗമമാക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഫോണ്‍പേ വക്താവും വ്യക്തമാക്കി.

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

ഇന്ത്യയിലെ പ്രമുഖ മൊബിലിറ്റി സേവന ദാതാക്കളായ ഓലയുമായി പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തേഷമുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. ഈ പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തെ വളര്‍ത്താനുള്ള ഒരു പ്രധാന സഹായിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയൊരുക്കാന്‍ ഓല, റൈഡ് സേഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ സംരംഭവും ആരംഭിച്ചിരുന്നു. ഇതിലേക്ക് വരുന്ന വര്‍ഷത്തിനുള്ള ഏകദേശം 500 കോടി രൂപയോളം നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.

സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

നിലവില്‍ 200 -ല്‍ അധികം നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, പുതുതായി രൂപകല്‍പ്പന ചെയ്ത കോവിഡ്-റെഡി ആപ്ലിക്കേഷന്‍ മാത്രമല്ല, വാഹനങ്ങള്‍ക്കുള്ള ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി പദ്ധതികളും ഓല ലക്ഷ്യമിടുന്നുണ്ട്.

Most Read Articles

Malayalam
English summary
You Can Now Pay For Your Ola Rides Using PhonePe, Rs 200 Cashback On First Two Bookings. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X