രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

ഒരിടയ്ക്ക് ഇന്ത്യൻ നിരത്തുകളെ പ്രകമ്പനം കൊള്ളിച്ച മോഡലുകളായിരുന്നു റോയൽ എൻഫീൽഡ് ബുള്ളറ്റും ക്ലാസിക്കും. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ ഇറങ്ങിയതിനു ശേഷം യുവതലമുറ കൂടുതലായും കുടുകുടുവണ്ടികളെ പ്രണയിക്കാൻ തുടങ്ങിയവരാണ്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

എന്നാൽ നമ്മുടെ മുന്നത്തെ തലമുറയ്ക്ക് ബുള്ളറ്റ് ഒരു വികാരമായിരുന്നു. ആണത്തത്തിന്റെ പ്രതിരൂപമാവാന്‍ എന്‍ഫീല്‍ഡ് ബുള്ളറ്റേറണം എന്നത് അക്കാലത്തെ ടീനേജ് സ്വപ്നമായിരുന്നു. അക്കാലത്താണേൽ ഇന്നത്തെ ഫാൻസി സെറ്റപ്പൊന്നും ഇവയിലില്ലായിരുന്നു താനും.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

ഇപ്പോഴല്ലേ റോയൽ എൻഫീൽഡ് ശ്രേണി കൂടുതൽ യുവത്വം സ്വീകരിക്കാൻ തുടങ്ങിയത്. കാലപ്പഴക്കം ചെല്ലുംതോറും പഴയ മോഡലിനാണേൽ പൊന്നും വിലയാണുതാനും. ചിലരുണ്ട് ഇന്നും പുതിയതിനേക്കാൾ പഴയ കൊമ്പൻ എൻഫീൽഡുകളെ പ്രണയിക്കുന്നവർ. അവർ ലക്ഷങ്ങൾ മുടക്കി ബുള്ളറ്റ് വാങ്ങാറുമുണ്ട്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

ബ്രാൻഡിന്റെ ഐതിഹാസിക പദവിയെ മറികടക്കുന്ന ഒരു മോട്ടോർസൈക്കിൾ ഉണ്ടെങ്കിൽ അത് റോയൽ എൻഫീൽഡ് ബുള്ളറ്റ് തന്നെ ആയിരിക്കണം. വർഷങ്ങളായി കമ്പനി പുതിയതും നൂതനവുമായ നിരവധി മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും സ്റ്റാൻഡേർഡ് ബുള്ളറ്റ് ഇപ്പോഴും വിൽപ്പനയിലുള്ള ഏറ്റവും ജനപ്രിയമായ റോയൽ എൻഫീൽഡ് വാഹനമാണെന്ന് പറയാതെ വയ്യ.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

യൂസ്‌ഡ് വാഹന വിപണിയിലും മോട്ടോർസൈക്കിൾ ഒരുപോലെ ജനപ്രിയമാണ്. അത്തരൊരു മോഡൽ നിങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ ആദ്യം പരിഗണിക്കേണ്ട ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. 2007 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന നിലവിലെ തലമുറ ബുള്ളറ്റിന്റെ ഗുണങ്ങളും ദോഷങ്ങളും ഒന്നു പരിചയപ്പെടുത്തി തരാം.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

മേൻമകൾ

ശക്തമായ റോഡ് സാന്നിധ്യമുള്ള ഇരുചക്ര വാഹനങ്ങളിൽ മുൻനിരക്കാരനാണ് ബുള്ളറ്റ് എന്ന കാര്യം ആർക്കും നിഷേധിക്കാനാവാത്തൊരു കാര്യമാണ്. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ ക്ലാസിക് രൂപം ആരുടെ കണ്ണിനെയും ആകർഷിക്കാനും പ്രാപ്‌തമാണ്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

കറുത്ത ലോഹത്തിൽ കൈകൊണ്ട് വരച്ച ഗോൾഡൻ പിൻസ്ട്രിപ്പുകൾ ഇപ്പോഴും ആകർഷകമാണ്. ഇനി നോട്ടംകൊണ്ട് കീഴടക്കാനായില്ലെങ്കിലും ഒരു കുലുക്കത്തോടെ ഉണര്‍ന്നുള്ള ത്രസിപ്പിക്കുന്ന എഞ്ചിൻനാദം മനസിനെ കീഴടക്കുമെന്നുറപ്പാണ്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

ട്വിൻസ്പാർക്ക് സാങ്കേതികവിദ്യയുള്ള 346 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് കൺസ്ട്രക്ഷൻ എഞ്ചിനാണ് (UCE) ബുള്ളറ്റിന് തുടിപ്പേകുന്നത്. 5 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ച ഈ യൂണിറ്റ് 19.1 bhp കരുത്തിൽ പരമാവധി 28 Nm torque വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ബൈക്കിന്റെ പവർ തീർച്ചയായും ശ്രദ്ധേയമാണ്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

വ്യത്യസ്ത ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാൻ ബുള്ളറ്റിന് തികച്ചും കഴിവുണ്ടെന്നും പലർക്കുമറിയാത്തൊരു കാര്യമാണ്. എല്ലാത്തിനുമുപരി ലേ ലഡാക്കിലെ വഞ്ചനാപരമായ ഭൂപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബൈക്കുകളിൽ ഒന്നാണിതെന്നു ചിന്തിച്ചാൽ തന്നെ മനസിലാകും ആളിന്റെ കഴിവ്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

ഏറ്റവും പുതിയ ബുള്ളറ്റുകൾ ഫ്യുവൽ ഇഞ്ചക്ഷൻ, ഡിസ്‌ക് ബ്രേക്കുകൾ, എബിഎസ് തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്. ഇമ്മിണി പഴയന് ഇതൊന്നുമുണ്ടാകണമെന്നില്ല. തെരഞ്ഞെടുക്കുന്ന മോഡൽ ഇയർ പോലെയിരിക്കും ഈ സംഭവങ്ങൾ.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

ഇനി പോരായ്‌മകൾ

ബുള്ളറ്റ് തീർച്ചയായും ഒരു ടാങ്ക് പോലെയാണ് നിർമിച്ചിരിക്കുന്നത്. ഇതും യുണീക്കായ ഒരു കാര്യമാണ്. എന്നാൽ ബൈക്കിന്റെ ഫുൾ-മെറ്റൽ നിർമാണം 186 കിലോഗ്രാം ഡ്രൈ കർബ് ഭാരത്തിലേക്കാണ് നയിക്കുന്നത്. അതിൽ ഇന്ധനവും ഓയിലും ചേരുമ്പോൾ തന്നെ ഏകദേശം 200 കിലോഗ്രാം ഭാരം വരും റോയൽ എൻഫീൽഡ് ബുള്ളറ്റിന് എന്നത് പലർക്കും ഒരു പ്രശ്‌നമായി തോന്നിയേക്കാം.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

നിലവിലെ ബുള്ളറ്റിന് റോയൽ എൻഫീൽഡ് തീർച്ചയായും നിരവധി മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും അൽപ്പം പഴയ BS4, BS3 നിലവാരത്തിലുള്ള മോഡലുകൾ അത്ര വിശ്വസനീയമായിരുന്നില്ലെന്നതാണ് അടുത്ത പോരാ‌യ്‌മയായി പറയാനാവുന്ന കാര്യം. അതിനാൽ ഒരു സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ശരിയായ രീതിയിൽ ടെസ്റ്റ് റൈഡ് നടത്തുകയും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ബൈക്ക് നന്നായി പരിശോധിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

മികച്ച ലോ-മിഡ് റേഞ്ച് പെർഫോമൻസുള്ള ബുള്ളറ്റ് ഒരു ടോർക്കി എഞ്ചിനാണ് പ്രദാനം ചെയ്യുന്നത്. എന്നാൽ ബൈക്കിന് മികച്ച പെർഫോമൻസില്ല എന്നത് നിങ്ങളെ ചിലപ്പോൾ നിരാശരാക്കിയേക്കാം. ഒരു ഘട്ടത്തിന് ശേഷം കൂടുതൽ പെർഫോമൻസ് വേണ്ടേ എന്ന ചോദ്യം മനസിൽ ഉയരാനും സാധ്യതയുണ്ട്.

രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

റോയൽ എൻഫീൽഡ് ബൈക്കുകൾ വളരെയധികം മൂല്യം നിലനിർത്തുന്നുണ്ട് എന്ന കാര്യം പ്രത്യേകം ഓർമിക്കേണം. അതിനാൽ യൂസ്‌ഡ് ബുള്ളറ്റ് പോലും അത്ര കുറഞ്ഞ വിലയിൽ സ്വന്തമാക്കാനായേക്കില്ല. 2007-നേക്കാൾ പുതിയതെന്തിനും ഏകദേശം 85,000 രൂപ മുതൽ 1.20 ലക്ഷം രൂപ വരെ മുടക്കേണ്ടി വന്നേക്കും. ചിലപ്പോൾ അതിൽ കൂടുതലും.

Most Read Articles

Malayalam
English summary
You have to consider these pros and cons before buying a used royal enfield bullet 350
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X