ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്‌ബാക്കുകളിൽ ഒന്നായിരുന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗന്റെ പോളോ. ഈ കാർ ഉണ്ടാക്കിയെടുത്ത ഓളം പോലെയൊന്ന് ഉണ്ടാക്കാൻ ഒരു മോഡലിനും ഇതുവരെ സാധിച്ചിട്ടില്ലെന്നു വേണം പറയാൻ.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

ഫാൻസ് ഫീച്ചറുകളൊന്നും എടുത്തുപറയാനില്ലെങ്കിലും പെർഫോമൻസ് കൊണ്ടും മികച്ച നിർമാണ നിലവാരം കൊണ്ടും എല്ലാ വാഹന പ്രേമികളുടെയും മനസിൽ കയറികൂടിയ ഇതിഹാസമാണ് പോളോ. സ്വന്തം ആരാധകരെ സൃഷ്ടിച്ച പോളോയുടെ ഉത്പാദനം അവസാനിപ്പിച്ചതായി ഫോക്‌സ്‌വാഗൺ അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

2010-ൽ ആദ്യമായി സമാരംഭിച്ച പോളോ ഏകദേശം 12 വർഷത്തോളം ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ടായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വിൽപ്പന കുറയുന്നതിനാൽ കമ്പനി അതിന്റെ പ്രീമിയം ഹാച്ചിനെ വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു. ആധുനിക എതിരാളികൾക്കിടയിൽ നിറംമങ്ങിയതാണ് പോളോയ്ക്ക് തിരിച്ചടിയായത്.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

ഒരിക്കൽ പോലും ഹാച്ച്ബാക്കിനെ കാര്യമായൊന്ന് പരിഷ്ക്കരിക്കാൻ ഫോക്‌സ്‌വാഗൺ തയാറായില്ലെന്ന് പറയുന്നതാവും ശരി. കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് കാർ തിരയുന്ന ആരും തേടിയെത്തിയിരുന്ന പോളോ ഇപ്പോൾ പുതിയത് വാങ്ങാനാവില്ലെങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നും ഒരു ഉശിരൻ മോഡലിനെ തേടിയെടുക്കാം. എന്നാൽ അതിനു മുമ്പ് വാഹനത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമെന്ന് ഒന്നു പറഞ്ഞു തരാം.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

നമ്മുടെ വിപണിയിൽ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ജർമൻ കാറുകളിൽ ഒന്നാം നിരയിൽ തന്നെ ഫോക്‌സ്‌വാഗൺ പോളോയ്ക്ക് സ്ഥാനമുണ്ടാവും. മികച്ച നിർമാണ നിലവാരത്തിനൊപ്പം പ്രീമിയം ഫീൽ നൽകുന്ന ശക്തമായ ഫിറ്റും ഫിനിഷും മോഡലിനെ വേറിട്ടുനിർത്തും. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും ഡിസൈനും സ്റ്റൈലിംഗും തികച്ചും കാലഹരണപ്പെട്ടതായി തോന്നിയേക്കാം. പിൻ സീറ്റിന്റെ കാര്യത്തിലും പോളോ അത്ര മികച്ചതല്ല.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

2010-ൽ ഇറങ്ങിയ കാലംതൊട്ട് ഫോക്‌സ്‌വാഗൺ പോളോ സെഗ്‌മെന്റിലെ സുരക്ഷിതമായ കാറുകളിലൊന്നാണ്. കൂടാതെ ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നതു തന്നെ.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

എന്നിരുന്നാലും ESC, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ ഉയർന്ന-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ. ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും കാറിന് ലഭിച്ചിട്ടുണ്ട്.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

എന്നാൽ പോളോയുടെ ഏറ്റവും പുതിയ മോഡലുകൾ ഒരു കൂട്ടം സുഖസൗകര്യങ്ങളോടെയാണ് വന്നതെങ്കിലും, താഴ്ന്ന സെഗ്‌മെന്റ് കാറുകളിൽ പോലും ഇന്ന് സാധാരണമായ നിരവധി അവശ്യ സവിശേഷതകൾ പഴയ പതിപ്പുകൾക്കില്ലെന്നതും ഒരു പോരായ്‌മയാണ്.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

എൽഇജി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, പിൻ പാർക്കിംഗ് ക്യാമറ, പിൻ എസി വെന്റുകൾ, ഓട്ടോ ഫോൾഡിംഗ് ORVM-കൾ എന്നിവയും മറ്റും പോളോയിൽ ഇല്ലാത്ത പ്രധാന ഫീച്ചറുകളാണ്. ഫോക്‌സ്‌വാഗൺ പോളോയ്‌ക്കൊപ്പം പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ഒരു നിര തന്നെ ജർമൻ ബ്രാൻഡ് ഇക്കാലയളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

കാറിന്റെ ഏറ്റവും പുതിയ പതിപ്പ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോചാർജ്ഡ് TSI പെട്രോൾ എഞ്ചിനുകളുമായാണ് വന്നതെങ്കിൽ പഴയ മോഡലുകൾ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ TDI ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് കളംനിറഞ്ഞിട്ടുള്ളത്.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

ഒരു സെക്കൻഡ് ഹാൻഡ് മോഡൽ സ്വന്തമാക്കാൻ പോവുകയാണെങ്കിൽ പുതിയ 1.0 TSI അല്ലെങ്കിൽ പഴയ 1.5 TDI ഡീസൽ വേരിയന്റ് തന്നെ തെരഞ്ഞെടുക്കാൻ നോക്കുന്നതാവും ഉചിതം. കാറിന്റെ മോഡൽ ഇയർ, കണ്ടീഷൻ, വേരിയന്റ് എന്നിവയെ ആശ്രയിച്ച് യൂസ്‌ഡ് ഫോക്‌സ്‌വാഗൺ പോളോയ്ക്ക് 3 ലക്ഷം രൂപയ്ക്കും 8 ലക്ഷം രൂപയ്ക്കും ഇടയിൽ മുടക്കിയാൽ മതിയാവും.

ലെജൻ്റാണ്, ഹരമാണ്; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു മനസിൽവെച്ചോ

എന്നാൽ 2017 മോഡൽ ഇയർ പോളോയേക്കാൾ പഴയതൊന്നും വാങ്ങാതിരിക്കുന്നതാവും നല്ലത്. പോളോ ഇനി ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ല എന്ന വസ്തുത പരിഗണിക്കേണ്ടതും പ്രധാനമാണ്. അതിനാൽ ഭാവിയിൽ അതിന്റെ പുനർവിൽപ്പന മൂല്യം കുറയാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
You have to keep these things in your mind before buying a second hand volkswagen polo
Story first published: Friday, September 30, 2022, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X