സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ ആളുകളും തിരയുന്ന ഒരു സെഗ്മെന്റാണ് കോംപാക്ട് എസ്‌യുവികളുടേത്. ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വില്‍പ്പന നടക്കുന്ന സെഗ്മെന്റുകളില്‍ ഒന്നുകൂടിയാണിത്.

സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ ട്രെന്‍ഡ് ആരംഭിച്ച മോഡലുകളിലൊന്ന് റെനോ ഡസ്റ്റര്‍ ആയിരുന്നു. 2012-ലാണ് ഡസ്റ്റര്‍ ആദ്യമായി പുറത്തിറക്കിയത്, എന്നിരുന്നാലും, ഈ വര്‍ഷം ആദ്യം, 2022 ഫെബ്രുവരിയില്‍, പത്ത് വര്‍ഷത്തെ വിജയകരമായ ഓട്ടത്തിന് ശേഷം കമ്പനി മോഡലിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്.

സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

എന്നിരുന്നാലും, നിങ്ങള്‍ ഒരെണ്ണം തിരയുകയാണെങ്കില്‍, യൂസ്ഡ് കാര്‍ വിപണിയില്‍ നിങ്ങള്‍ക്ക് ഇപ്പോഴും റെനോ ഡസ്റ്റര്‍ 3.25 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. മോഡല്‍ വര്‍ഷവും അവസ്ഥയും അനുസരിച്ച് 11 ലക്ഷം രൂപ വരെ വില ഉയരുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, നിങ്ങള്‍ ഒരെണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുമ്പ് ഡസ്റ്ററിന്റെ ചില ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

ഗുണങ്ങള്‍

  • ഡ്രൈവിംഗ് ഡൈനാമിക്‌സിന്റെ കാര്യത്തില്‍ റെനോ ഡസ്റ്റര്‍ അതിശയിപ്പിക്കുന്നതായിരുന്നു. എസ്‌യുവി മികച്ച ഡ്രൈവിംഗ് ആനുഭവമാണ് നല്‍കുന്നത്. കൂടാതെ, എസ്‌യുവിയുടെ ഓള്‍-വീല്‍ ഡ്രൈവ് (AWD) പതിപ്പും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.
  • സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ
    • ബിഎസ് VI മാനദണ്ഡങ്ങള്‍ മാറുന്നതിന് മുമ്പ്, റെനോ ഡസ്റ്ററിനൊപ്പം ഡീസല്‍ എഞ്ചിനും വാഗ്ദാനം ചെയ്തിരുന്നു. അത് രണ്ട് പവര്‍ ഔട്ട്പുട്ട് ഓപ്ഷനുകളില്‍ വന്നു - 84 bhp, 108 bhp. മികച്ച ഡീസല്‍ എഞ്ചിനുകളില്‍ ഒന്നായിരുന്നു ഇത്, യൂസ്ഡ് കാര്‍ വിപണിയില്‍ രണ്ട് പതിപ്പുകളും നിങ്ങള്‍ക്ക് ലഭ്യമാണ്.
    • സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ
      • ഡസ്റ്ററിനുള്ളിലെ ക്യാബിന്‍ സ്‌പേസ് അഞ്ച് മുതിര്‍ന്നവര്‍ക്ക് മതിയാകും, കൂടാതെ എസ്‌യുവി ഒരു കമാന്‍ഡിംഗ് സീറ്റിംഗ് പൊസിഷന്‍ വാഗ്ദാനം ചെയ്തു. 205 mm ഉയരമുള്ള ഗ്രൗണ്ട് ക്ലിയറന്‍സും ഡസ്റ്റര്‍ വാഗ്ദാനം ചെയ്തിരുന്നു.
      • സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

        ദോഷങ്ങള്‍

        • ഡസ്റ്റര്‍ ഇനി ഇന്ത്യയില്‍ വില്‍പ്പനയ്ക്കില്ലാത്തതിനാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍, വില്‍പ്പനാനന്തരവും പാര്‍ട്‌സുകളുടെ ലഭ്യതയും ഒരു പ്രശ്നമായേക്കാം. അതിനാല്‍, അത് മനസ്സില്‍ വയ്ക്കുക. വാസ്തവത്തില്‍, ഇന്ത്യയ്ക്കായുള്ള രണ്ടാം തലമുറ മോഡല്‍ റെനോ ഒഴിവാക്കി, നിലവില്‍, മോണിക്കര്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് സൂചനകളൊന്നുമില്ല.
        • സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ
          • 10 വര്‍ഷമായി വിപണിയിലുണ്ടെങ്കിലും ഡസ്റ്ററിന് ഒരിക്കലും ശരിയായ അപ്ഡേറ്റ് ലഭിച്ചില്ല. അതിനാല്‍, ഡിസൈനിലും സ്‌റ്റൈലിംഗിലും ഡസ്റ്റര്‍ കാലഹരണപ്പെട്ടുവെന്ന് വേണം പറയാന്‍. ഫീച്ചറുകള്‍ അടിസ്ഥാന സവിശേഷതകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ടാണ് ഇതിന് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ എതിരാളികളോട് മത്സരിക്കാന്‍ കഴിയാതെ വന്നത്.
          • സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ
            • ഡസ്റ്ററിന്റെ ഏറ്റവും പുതിയ പതിപ്പിന് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിച്ചപ്പോള്‍, പഴയതില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറാണ് വന്നത്, അത് അല്‍പ്പം ശക്തി കുറഞ്ഞതാണെന്ന് വേണം പറയാന്‍. ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാലും ഇന്ധനക്ഷമത അത്ര മികച്ചതായിരുന്നില്ല.
            • സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

              രാജ്യത്തെ ജനപ്രിയ മോഡലുകളില്‍ ഒന്നുകൂടിയായിരുന്നു ഡസ്റ്റര്‍. കമ്പനിയുടെ സബ്സിഡിയറി ബ്രാന്‍ഡായ ഡാസിയ വഴി നിരവധി വിപണികളില്‍ റീട്ടെയില്‍ ചെയ്തു, ഒന്നാം തലമുറ ഡസ്റ്റര്‍ വിറ്റഴിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, അതേസമയം ആഗോളതലത്തില്‍ രണ്ടാം തലമുറ മോഡല്‍ 2017 മുതല്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു.

              സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

              റെനോ നിര്‍മ്മിച്ച എസ്‌യുവിയായിരുന്നു ഡസ്റ്റര്‍. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളുടെ ട്രെന്‍ഡ് ആരംഭിച്ച് മോഡല്‍ ആയിരുന്നെങ്കിലും, മികച്ച ഡിസൈന്‍, പ്രീമിയം ഇന്റീരിയര്‍, കൂടുതല്‍ നൂതന സവിശേഷതകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, റെനോ ഡസ്റ്റര്‍ വളരെ പഴയതായി തോന്നുകയും ചെയ്യുന്നു.

              സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

              കൂടാതെ, നിലവില്‍ ഇന്ത്യയില്‍ കാര്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ പുതിയ കൈഗര്‍ സബ്-കോംപാക്ട് എസ്‌യുവി ഉപയോഗിച്ച്, ഡസ്റ്റര്‍ ഇനി ആവശ്യമില്ലെന്ന് റെനോ തീരുമാനിച്ചതോടെയാണ് വില്‍പ്പന അവസാനിപ്പിക്കുന്നത്.

              സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

              വര്‍ഷങ്ങളായി, റെനോ ഡസ്റ്ററിന് ഇന്ത്യയില്‍ നിരവധി അപ്ഡേറ്റുകള്‍ ലഭിച്ചു, ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് 2019-ല്‍ അവതരിപ്പിച്ചു. പിന്നീട് 2020-ല്‍, കമ്പനി ഡസ്റ്ററിനെ ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറുമായി അവതരിപ്പിക്കുകയും ഡീസല്‍ എഞ്ചിന്‍ നിര്‍ത്തുകയും ചെയ്തു.

              സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

              1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്റെ അവതരണവും പിന്നീട് നടന്നു. ഡസ്റ്റര്‍ 1.3 ടര്‍ബോയ്ക്കൊപ്പം ഓപ്ഷണല്‍ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കമ്പനി വാഗ്ദാനം ചെയ്തു.

              സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

              ഡീലര്‍മാര്‍ റെനോ ഡസ്റ്ററിന്റെ നിലവിലുള്ള സ്റ്റോക്കുകള്‍ വില്‍ക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്.. 9.86 ലക്ഷം രൂപ മുതല്‍ 14.25 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
You must know some pros and cons before buying a used renault duster
Story first published: Friday, July 8, 2022, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X