യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

ഐപിഎല്ലിന്റെ ആവേശപ്പോരിലാണ് ഇന്ത്യയിപ്പോൾ. യുവതാരങ്ങൾക്ക് മിന്നിത്തിളങ്ങാൻ അവസരം ലഭിക്കുമ്പോൾ ഇതേ ടൂർണമെന്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം കുപ്പായത്തിലേക്ക് അടുത്തിടെ ചേക്കേറിയവരും ഒപ്പമുണ്ട്.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയം ആസ്വദിക്കുന്ന യുവ താരങ്ങൾക്ക് ക്രിക്കറ്റ് പോലെ തന്നെ ഹരമാണ് കാറുകളുകളും. അടുത്തിടെ പുതിയ കാറുകൾ തങ്ങളുടെ ഗാരേജിലേക്ക് കൂട്ടിച്ചേർത്ത ഇന്ത്യൻ താരങ്ങളെയും അവരുടെ മോഡലുകളേയും നമുക്കൊന്ന് പരിചയപ്പെടാം.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

മുഹമ്മദ് സിറാജ് - ബിഎംഡബ്ല്യു 520d, മഹീന്ദ്ര ഥാർ

ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ നടന്ന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ഇന്ത്യൻ നിരയിലെ പുത്തൻ താരോദയമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുമായി താരം പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനായി.

MOST READ: ആവശ്യക്കാര്‍ ഇരച്ചുകയറി; ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് അവസാനിപ്പിച്ച് ബജാജ്

ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയ ശേഷം ജനുവരിയിൽ ബിഎംഡബ്ല്യു 520d ആഢംബര സെഡാൻ സ്വന്തമാക്കിയാണ് സിറാജ് തന്റെ സന്തോഷം പങ്കുവെച്ചത്. ഇക്കാര്യം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

അതിനുശേഷം ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം കുറിക്കാൻ ടീമിനെ സഹായിച്ച യുവതാരങ്ങൾക്ക് മഹീന്ദ്ര പുത്തൻ ഥാർ സമ്മാനിക്കുകയും ചെയ്‌തിരുന്നു. ഈ മാസം ആദ്യം എല്ലാ പുതിയ ഥാർ സ്വീകരിക്കാൻ അമ്മയെയും ഒപ്പം കൂട്ടിയ സിറാജിന് അവിയെടും കിട്ടി കൈയ്യടി.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

സൂര്യകുമാർ യാദവ് - ലാൻഡ് റോവർ റേഞ്ച് റോവർ വെലാർ

ഐപിൽ ചരിത്രത്തിൽ പലതവണ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളിൽ മുൻപന്തിയിലാണ് വലംകൈയ്യൻ ബാറ്റ്സ്മാനായ സൂര്യകുമാർ യാദവിന്റെ സ്ഥാനം. കഴിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലാണ് ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.

താരം അടുത്തിടെ സെക്കൻഡ് ഹാൻഡ് ലാൻഡ് റോവർ റേഞ്ച് റോവർ വെലാറാണ് സ്വന്തമാക്കിയത്.ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളുള്ള ഫ്യൂച്ചറിസ്റ്റ് രൂപത്തിലുള്ള എസ്‌യുവിയാണ് വെലാർ. ലോകമെമ്പാടുമുള്ള ലാൻഡ് റോവറിൽ നിന്നുള്ള ഏറ്റവും മികച്ച കാറുകളിൽ ഒന്നാണിത്.

MOST READ: ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

റിഷഭ് പന്ത് - ഫോർഡ് മസ്താംഗ് ജിടി

ഫോർഡ് മസ്താംഗ് ജിടി മോഡലാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്ത് സ്വന്തമാക്കിയ സൂപ്പർ കാർ. യെല്ലോ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ മസിൽ കാറാണ് താരം എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

എന്നിരുന്നാലും, ഗാരേജിലെ തന്റെ മറ്റൊരു കാറിനെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അത് ആഢംബര മെർസിഡീസ് ബെൻസ് ജിഎൽസി എസ്‌യുവിയാണ്.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

ഇഷാൻ കിഷൻ - ബിഎംഡബ്ല്യു X5

2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ തന്നെയാണ് ഇന്ത്യൻ ടീമലെ ഇഷാൻ കിഷന്റെ അരങ്ങേറ്റവും. ഈ സന്തോഷം പങ്കുവെക്കാനായി അടുത്തിടെ ഒരു ബിഎംഡബ്ല്യു X5 സ്വന്തമാക്കിയായിരുന്നു താരത്തിന്റെ ആഘോഷം.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

ടി നടരാജൻ- മഹീന്ദ്ര ഥാർ

ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ അരങ്ങേറ്റം കുറിച്ച ടി നടരാജന് ആനന്ദ് മഹീന്ദ്രയാണ് ഥാർ എസ്‌യുവി സമ്മാനമായി നൽകിയത്. പരമ്പര നേടുന്നതിൽ ഇന്ത്യയെ സഹായിച്ച മികച്ച പ്രകടനമാണ് നേട്ടമായത്. സമ്മാനം സ്വീകരിച്ച താരം ഒപ്പിട്ട ജേഴ്സി ആനന്ദ് മഹീന്ദ്രയിലേക്ക് അയക്കുകയും ചെയ്‌തു.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

ഷാർദുൽ താക്കൂർ - മഹീന്ദ്ര ഥാർ

ടീമിന്റെ കുന്തമുനയാണ് ഷാർദുൽ താക്കൂർ. മുൻനിരതാരങ്ങൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ ടീമിലേക്ക് വിളിവന്ന ഓൾറൗണ്ടർ തനിക്ക് ലഭിച്ച അവസരം മുതലെടുക്കുകയും ചെയ്തു. ഈ പ്രകടനത്തിന് മാറ്റേകാൻ ആനന്ദ് മഹീന്ദ്രയുടെ സമ്മാനവും എത്തി.

യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

സിൽവർ കളറിലുള്ള ഥാർ സ്വന്തമാക്കിയ താരം വാഹനത്തിനൊപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരൊറ്റ മത്സരത്തിൽ മാത്രമാണ് കളിക്കാനിറങ്ങിയതെങ്കിലും മൂന്ന് വിക്കറ്റും വാഷിംഗ്ടൺ സുന്ദറിനൊപ്പം ഏഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി പരമ്പരയും സ്വന്തമാക്കി.

Most Read Articles

Malayalam
English summary
Young Indian Cricket Players And Their New Cars. Read in Malayalam
Story first published: Friday, April 16, 2021, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X