യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

കുട്ടികള്‍ മുതല്‍ പ്രായം ആയവര്‍ വരെ ഇന്ന് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. ചിലര്‍ കോളുകള്‍ ചെയ്യാനും കുറച്ചുപേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നതിനും അങ്ങനെ നിരവധി ആവശ്യങ്ങള്‍ക്കാണ് ഓരോരുത്തരും ഇന്ന് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നത്.

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ചിലര്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്യുകയും, പിന്നീട് അത് എഡിറ്റ് ചെയ്യുകയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. ചിലര്‍ക്ക് അത്തകത്തിലുള്ള വീഡിയോകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും, കൂടുതല്‍ ആളുകള്‍ കാണുന്നതിനും താല്പര്യം ഉള്ളവരായിരിക്കും.

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

തന്റെ യുട്യൂബ് ചാനലില്‍ ആളുകള്‍ കൂടുന്നതിനും കൂടുതല്‍ സബ്‌സ്‌ക്രൈബറിനെ ലഭിക്കുന്നതിനും ഇവിടെ യുവാവ് ചെയ്‌തൊരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഭവം വൈറലായതിനൊപ്പം യുവാവിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ആന്ധ്ര പ്രദേശിലെ ചിറ്റൂരിലെ ചെല്ലൂരില്‍ നിന്നുള്ള ബി-ടെക് ബിരുദധാരിയായ കൊങ്കാര റെമിറെഡ്ഡിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. സംഭവം എന്താണെന്ന് അറിയേണ്ട!. യുവാവ് യുട്യൂബില്‍ നേരത്തെയും വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

എന്നാല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ധനവൊന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാവ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്. വീഡിയോ റെക്കോര്‍ഡു ചെയ്തതിന് ശേഷം ബൈക്കും, ഒരു എല്‍പിജി സിലിണ്ടറും റെയില്‍വേ ട്രാക്കില്‍ തന്നെ ഉപേക്ഷിച്ച് യുവാവ് പോയി.

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

അതിനിടെ യുവാവ് വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നോക്കിയാണ് യുവാവിനെ പിടികൂടിയത്. റെയില്‍വേ ആക്റ്റ് 153 (ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ അപകടത്തിലാക്കുക), ആക്റ്റ് 143 (റെയില്‍വേയില്‍ അതിക്രമം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ഇത്തരത്തില്‍ വീഡിയോ ചെയ്ത മറ്റ് ആളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താനും ഇങ്ങനെ ചെയ്തതെന്ന് യുവാവ് പിന്നീട് പ്രതികരിച്ചു. 47 വീഡിയോകളാണ് ഇതുവരെ യുവാവ് തന്റെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നത്. ഇതില്‍ 43 എണ്ണവും അപകടകരമായ വീഡിയോകള്‍ ആയിരുന്നു. സേഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകുന്നതിന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Most Read: പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ഇത്തരത്തില്‍ നേരത്തെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ലോക്കോ പൈലറ്റുമാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ അറസ്റ്റ് ഒന്നും തന്നെ നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ബൈക്കും, ഗ്യാസ് സിലിണ്ടറും ട്രാക്കില്‍ ഉപേക്ഷിച്ച് കളഞ്ഞതുകൊണ്ടാണ് യുവാവിനെ പെട്ടെന്ന് പിടിക്കൂടാന്‍ സാധിച്ചതെന്നും പൊലീസ് അറിയിച്ചു.

Most Read: ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ആദ്യ കാര്‍ പുറത്തിറങ്ങി

യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

യുവാവിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ യുട്യൂബില്‍ നിന്നും വീഡിയോകള്‍ നീക്കം ചെയ്യുകയും ചെയ്തു. ട്രെയിന്‍ സംഭവ സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ ബൈക്ക് നീക്കം ചെയ്തതായും പൊലീസുകാര്‍ പറഞ്ഞു. എന്നാല്‍ ട്രാക്കില്‍ ഉപേക്ഷിച്ച സിലിണ്ടറില്‍ ഗ്യാസ് ഉണ്ടായിരുന്നോ കാലി ആയിരുന്നോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

Most Read: ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

ഇത്തരം സംഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നത് ഇന്ത്യയിലെ റെയില്‍വേ ട്രാക്ക് സുരക്ഷ അത്ര കര്‍ശനമല്ലെന്നതു തന്നെയാണ്. സമയം ലാഭിക്കാനായി ആളുകള്‍ സുരക്ഷിതമല്ലാത്ത് രീതിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Youth puts bike gas cylinder on rail track for youtube views gets arrested. More read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X