ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

ഇലക്ട്രിക് ഓട്ടോ, ഇ-റിക്ഷ, കാർഗോ പതിപ്പുകളുടെ വിപ്ലവകരമായ പുതിയ ശ്രേണിക്ക് തുടക്കം കുറിച്ച വാഹനമാണ് മഹീന്ദ്ര ട്രിയോ.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

സോഹോ കോർപ്പറേഷൻ സിഇഒ ശ്രീധർ വെമ്പുവിന്റെ ഒരു ട്വീറ്റിലൂടെയാണ് മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക് ത്രീവീലർ വാർത്തകളിൽ നിറയുന്നത്. ഇനി സോഹോയും ശ്രീധർ വെമ്പുവിനെയും അറിയാത്തവർക്കായി ഒന്നു വിശദീകരിക്കാം. വെബ് അധിഷ്ഠിത വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര സാങ്കേതിക കമ്പനിയാണ് സോഹോ കോർപ്പറേഷൻ.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

ഇതിന്റെ സിഇഒ ആയ ശ്രീധർ വെമ്പു ആരാണെന്ന ഉത്തരമാണ് അടുത്തത്. ഫോർബ്‌സ് മാഗസിൻ പറയുന്നതനുസരിച്ച് 2020-ലെ കണക്കനുസരിച്ച്, 2.5 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ 59-ാം സ്ഥാനത്താണ് വെമ്പു.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

ശ്രീധർ വെമ്പു അടുത്തിടെ ഒരു പുതിയ മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ത്രീ-വീലർ വാങ്ങുകയുണ്ടായി. ഇതിന്റെ ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായി. വാഹനം സ്വന്തമാക്കിയ കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ച അദ്ദേഹം ഇലക്ട്രിക് വാഹനത്തെ പ്രശംസിക്കുകയും അതിനെ പ്രായോഗിക യാത്രാ വാഹനം എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

എന്നിരുന്നാലും, ഇലക്ട്രിക് ത്രീ-വീലർ ഉപയോഗിച്ചതിനു ശേഷം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് ശ്രീധർ വെമ്പു ചില മെച്ചപ്പെടുത്തലുകൾ നിർദ്ദേശിക്കുയും ചെയ്‌തു. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഇലക്ട്രിക് വാഹനത്തിന്റെ (ഇവി) സവിശേഷതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പൂർണ ചാർജിൽ 125 കിലോമീറ്ററാണ് മോഡലിന് ട്രിയോയ്ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

ഒന്നാമത്തെ പോരായ്മയായി ചൂണ്ടിക്കാട്ടിയതും റേഞ്ചിനെ കുറിച്ചു തന്നെയായിരുന്നു. ഒരു ത്രീ വീലറായതിനാൽ തന്നെ ഇതിൽ കൂടുതൽ റേഞ്ച് പൂർണ ചാർജിൽ ആവശ്യമാണെന്നാണ് ശ്രീധർ വെമ്പുവിന്റെ ആദ്യ നിർദേശം.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോറിക്ഷ 3.5 ലക്ഷം രൂപ വിലയിലാണ് വിപണിയിൽ എത്തുന്നത്. അതിനാൽ തന്നെ താങ്ങാനാവുന്ന ഒരു ഫാമിലി വാഹനമായും ഈ ഇവിയെ പരിഗണിക്കാമെന്നും സോഹോ കോർപ്പറേഷൻ സിഇഒ വ്യക്തമാക്കുന്നു. എന്നാൽ ഭാവിയിൽ കൂടുതൽ വില കുറവിൽ മോഡൽ ലഭ്യമാക്കണമെന്നും അഭിപ്രായപ്പെടുകയുണ്ടായി.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

ഇലക്‌ട്രിക് ഓട്ടോറിക്ഷയുടെ രൂപകൽപ്പനയെ കൂടുതൽ പ്രശംസിച്ചുകൊണ്ട് വെമ്പോ പറഞ്ഞു ഡിസൈൻ പരിഗണിക്കുകയാണെങ്കിൽ ഇതിനെ ശരിക്കും ഒരു രസകരമായ ഒരു വാഹനമാക്കി മാറ്റാൻ കഴിയും. ഗ്രാമീണ റോഡുകളിൽ കണ്ട പലരും വാഹനം എവിടെ വാങ്ങാൻ കിട്ടുമെന്നാണ് ചോദ്യങ്ങൾ ഉയർന്നത്.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

അതിനാൽ തന്നെ ഇലക്‌ട്രിക് ഓട്ടോയിൽ വൈവിധ്യമാർന്ന ഡിസൈനുകളും നിറങ്ങളും കുടുംബ സൗഹൃദ ഓപ്ഷനുകളും നൽകണമെന്ന് അദ്ദേഹം ആനന്ദ് മഹീന്ദ്രയോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ വിലകുറഞ്ഞ വൈദ്യുത വാഹനങ്ങളെ ജനപ്രിയമാക്കാൻ ഒരു രസകരമായ മാർക്കറ്റിംഗ് ക്യാമ്പയ്‌നുമായി വരണമെന്നും ശ്രീധർ നിർദേശിക്കുന്നുണ്ട്.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

ഇന്ത്യയിൽ ഡിസൈൻ ചെയ്ത് വികസിപ്പിച്ച ഇലക്ട്രിക് ത്രീ വീലറുകളുടെ ഒരു ശ്രേണിയാണ് മഹീന്ദ്ര ട്രിയോ. കഴിഞ്ഞ വർഷം, രാജ്യത്തെ 5,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ല് മറികടക്കുന്ന ആദ്യത്തെ ഇലക്ട്രിക് 3W ആയി ട്രിയോ മാറി. 11 bhp കരുത്തും 42 Nm യും പുറപ്പെടുവിക്കുന്ന ലിഥിയം-അയൺ ബാറ്ററിയാണ് ഈ ശ്രേണിക്ക് കരുത്ത് പകരുന്നത്, ഒറ്റ ചാർജിൽ 141 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ലഭിക്കും.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

മണിക്കൂറുകൾക്കുള്ളിൽ മഹീന്ദ്ര വെമ്പുവിന്റെ നിർദ്ദേശങ്ങളോട് പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്. അഭിപ്രായങ്ങൾ മാനിച്ച് വേണ്ടവിധം ട്രിയോയെ ഒരുക്കുമെന്ന് കമ്പനിയുടെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞു.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

സംഘടിത മേഖലയിൽ നിന്നുള്ള ഇലക്ട്രിക് ത്രീ വീലർ വിഭാഗത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് വിപണിയിൽ മുന്നിൽ. ഇന്ത്യയിലെ മറ്റേതൊരു കമ്പനിയെയും അപേക്ഷിച്ച് മുംബൈ ആസ്ഥാനമായുള്ള ബ്രാൻഡ് ഏകദേശം 1,000 കോടി രൂപയുടെ പരമാവധി നിക്ഷേപമാണ് ഇവി മേഖലയിൽ നടത്തിയിട്ടുള്ളത്.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തത്തിലുള്ള ഇവി മേഖലയിൽ 3,000 കോടി നിക്ഷേപവും നടത്തുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത് വികസിപ്പിച്ച ഇലക്ട്രിക് ത്രീ വീലറുകളുടെ ഒരു ശ്രേണിയാണ് മഹീന്ദ്ര ട്രിയോ. കഴിഞ്ഞ വർഷം രാജ്യത്തെ 5,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ല് മറികടക്കുന്ന ആദ്യത്തെ ഇലക്ട്രിക് ത്രീ വീലർ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്.

ചില മാറ്റങ്ങൾ അനിവാര്യം, മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക്കിനായി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ശ്രീധർ വെമ്പു

11 bhp കരുത്തിൽ 42 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററിയാണ് മഹീന്ദ്ര ട്രിയോ ശ്രേണിക്ക് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 141 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ലഭിക്കും.

Most Read Articles

Malayalam
English summary
Zoho corporation ceo sridhar vembu give some suggestions for mahindra treo e auto
Story first published: Tuesday, December 7, 2021, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X