സ്കോഡയുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും പുതിയ മോഡലാണ് കുഷാഖ് എസ്‌യുവി. 10.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയക്കാണ് മോഡൽ ഇന്ത്യയിൽ വരുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകളിൽ മൂന്ന് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയവയുമായി കുഷാഖ് മത്സരിക്കുന്നു.