മാരുതി സുസുക്കി സെലെറിയോ ആദ്യമായി 2014 -ലാണ് സമാരംഭിച്ചത്, പിന്നീട് 2017 -ൽ ഒരു മിഡ്-സൈക്കിൾ അപ്‌ഡേറ്റ് വാഹനത്തിന് ലഭിച്ചു. നിലവിലും ഇതേ മോഡൽ തന്നെയാണ് വിപണിയിലെത്തുന്നത്. ഉടൻ തന്നെ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. അടുത്തിടെ പുതുമോഡലിന്റെ രൂപകൽപ്പനയും മറ്റും ചില സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. 12 ട്രിം ലെവലുകളിൽ 6 കളറിൽ എത്തുന്ന വാഹനത്തിന് 4.65 ലക്ഷം മുതൽ 6.01 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.