ബൈക്ക് വിപണിക്ക് ഏനക്കേടില്ല

Triumph
മോട്ടോര്‍ സൈക്കിള്‍ വിപണിക്ക് കഴിഞ്ഞ മാസം പൊതുവില്‍ ഗുണകരമായിരുന്നു. ശുക്രനും ബുധനും ചൊവ്വയുമെല്ലാം ഏനക്കേടുണ്ടാക്കാതെ മാറി നിന്നു. ടി വി എസ് മോട്ടോഴ്സ്, ഹോണ്ട, ബജാജ് എന്നീ വമ്പന്‍മാരെല്ലാം മികച്ച വില്‍പന കണ്ടെത്തി. കാര്‍ വിപണിയില്‍ കടുത്ത മാന്ദ്യം അനുഭവപ്പെടുമ്പോഴും ടൂ വീലര്‍ വിപണിയെ അത് ബാധിക്കാത്തതില്‍ കമ്പനികള്‍ സന്തുഷ്ടരാണ്.

ബജാജ്

ബജാജ് ഓട്ടോയുടെ മൊത്തം വില്‍പന (ത്രീ വിലര്‍ അടക്കം) 3,63,712 യൂണിറ്റാണ്. ഇതില്‍ കയറ്റുമതിയും ഉള്‍പെടും. കഴിഞ്ഞ വര്‍ഷത്തെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍14 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ടൂ വീലറുകളുടെ മാത്രം കാര്യത്തില്‍ ബജാജിന്‍റെ എക്കാലത്തെയും ഉയര്‍ന്ന വില്‍പനയാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. 279,781 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം അത് 318,095 യൂണിറ്റുകളായി ഉയര്‍ന്നു.

ഹീറോ മോട്ടോ കോര്‍പ്

ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ ഹോണ്ടയുടെ വില്‍പന 15 ശതമാനം കണ്ടാണ് ഉയര്‍ന്നിരിക്കുന്നത്. ജൂലൈ മാസത്തില്‍ 491,306 യൂണിറ്റുകള്‍ വിറ്റുപോയി. കഴിഞ്ഞ വര്‍ഷം ഇത് 427,686 യൂണിറ്റായിരുന്നു.

ഹോണ്ടയുമായി പിരിഞ്ഞതിനു ശേഷം രണ്ട് ദിവസം മുമ്പാണ് ഹീറോ ഹോണ്ട തങ്ങളുടെ ബ്രാന്‍ഡ് നാമം ഹോണ്ട മോട്ടോ കോര്‍പ് എന്നാക്കി മാറ്റിയത്.

ടി വി എസ് മോട്ടോഴ്സ്

ഇന്ത്യയുടെ മൂന്നാമത്തെ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാവായ ടി വി എസ് മോട്ടോഴ്സ് 14 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം നേടിയത്. 189,962 യൂണിറ്റുകളുടെ വില്‍പനയാണ് എല്ലാ സെഗ്മെന്‍റിലുമായി നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 166,214 യൂണിറ്റുകളായിരുന്നു.

Most Read Articles

Malayalam
English summary
Sales of India's two-wheeler in July were buoyant, with all the three majors reporting higher sales. Percentage-wise, TVS Motor reported the highest-ever sales for the month, followed by Hero Honda and Bajaj Auto. Export-wise, Bajaj edged up
Story first published: Tuesday, August 2, 2011, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X