ഫിയറ്റ് ലിനിയ ടി ജെറ്റ് ലോഞ്ച് ചെയ്തു

ഫിയറ്റ് ലിനിയ ടി-ജെറ്റിന്‍റെ പുതുക്കിയ പതിപ്പ് ലോഞ്ച് ചെയ്തു. 7.6 ലക്ഷത്തിലാണ് വില തുടങ്ങുന്നത്. 8.80 ലക്ഷത്തിലാണ് വില അവസാനിക്കുന്നത്.

ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റിമോട്ട് നിയന്ത്രണം സാധ്യമാകുന്ന ഓഡിയോ സിസ്റ്റം, മഴ സംവേദകത്വമുള്ള വൈപ്പറുകള്‍, എബിഎസ്, ഇബിഡി, ഡിസ്ക് ബ്രേക്കുകള്‍ എന്നീ സന്നാഹങ്ങള്‍ എല്ലാ വേരിയന്‍റുകളിലും ലഭ്യമാണ്. മിഡ് സൈസ് സെഡാന്‍ നിരയില്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഏക പെട്രോള്‍ എന്‍ജിനാണ് ലിനിയ ടി ജെറ്റിന്‍റേത്. മാരുതി സുസൂക്കി എസ്എക്സ്4, ഹ്യൂണ്ടായ് വെര്‍ണ, ഫോഡ് ഫിയസ്റ്റ, ഫോക്സ്‍വാഗണ്‍ വെന്‍റോ, സ്കോഡ റാപിഡ്, ഹോണ്ട സിറ്റി എന്നിവയാണ് ലിനിയ ടി ജെറ്റിന് എതിരാളികളായിട്ടുള്ളത്.

Fiat Linea T-Jet Launched

മൂന്ന് വേരിയന്‍റുകളിലാണ് കാര്‍ ലഭിക്കുക. ആക്ടിവ്, ഡൈനമിക്, ഇമോഷന്‍ എന്നിങ്ങനെ. ഇവയില്‍ ആക്ടിവ് പുതിയ പതിപ്പാണ്.

Fiat Linea T-Jet Launched

ഫിയറ്റ് ലിനിയയുടെ ടോപ് എന്‍ഡ് വേരിയന്‍റുകളായ ഡൈനമിക്, ഇമോഷന്‍ എന്നീ പതിപ്പുകളില്‍ ടി-ജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ച് നേരത്തെ വിറ്റഴിച്ചിരുന്നു. ഇത് ഇടക്കാലത്ത് നിറുത്തുകയും ചെയ്തു. ഇപ്പോള്‍ ബേസ് വേരിയന്‍റായ ആക്ടിവിലടക്കം ടി-ജെറ്റ് പതിപ്പ് ലഭ്യമാക്കുകയാണ് ചെയ്തിരിക്കുന്നത്.

Fiat Linea T-Jet Launched

16 ഇഞ്ച് അലോയ് വീലുകളാണ് ഏറ്റവും ഉയര്‍ന്ന പതിപ്പായ ഇമോഷനിലുള്ളത്. 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട് വാഹനങ്ങള്‍ക്ക്.

Fiat Linea T-Jet Launched

1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ലിനിയ ടി ജെറ്റിന് ഘടിപ്പിച്ചിരിക്കുന്നത്. 112.44 കുതിരശക്തിയാണ് ഈ എന്‍ജിനുള്ളത്. 207 എന്‍എം ചക്രവീര്യവും ഇവന്‍ പകരുന്നു.

Fiat Linea T-Jet Launched

ലിറ്ററിന് 15.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

Fiat Linea T-Jet

അഞ്ച് നിറങ്ങളില്‍ വരുന്നു ഫിയറ്റ് ടി ജെറ്റ്.

ഓഷ്യാനിക് ബ്ലൂ, ടസ്കാന്‍ വൈറ്റ്, ന്യൂ പേള്‍ വൈറ്റ്, ഹിപ് ഹോപ് ബ്ലാക്, മിനിമല്‍ ഗ്രേ എന്നിവ.

വില

വില

ഫിയറ്റ് ലിനിയ ടി ജെറ്റ് ആക്ടിവ് - 7.60 ലക്ഷം

ഫിയറ്റ് ലിനിയ ടി ജെറ്റ് ഇമോഷന്‍ - 8.40 ലക്ഷം

ഫിയറ്റ് ലിനിയ ടി ജെറ്റ് ഡൈനമിക് - 8.80 ലക്ഷം

Most Read Articles

Malayalam
English summary
The new Fiat Linea T-Jet has been launched in India. Here are the images and details.
Story first published: Tuesday, June 11, 2013, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X