എക്‌സ്‌ക്ലൂസീവ്: ഹ്യോസംഗ് 150 സിസി ബൈക്ക് വരുന്നു

By Santheep

ഇന്ത്യയില്‍ മികച്ച വളര്‍ച്ച പ്രകടിപ്പിക്കുന്ന കമ്പനികളിലൊന്നാണ് ഡിഎസ്‌കെ ഹ്യോസംഗ്. വന്‍ വില്‍പനാ സന്നാഹങ്ങളും മറ്റുമായല്ല ഈ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മികവുറ്റ വാഹനങ്ങള്‍ കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന് ഈ ബ്രാന്‍ഡ് വളര്‍ച്ച കൈവരിക്കുകയാണിന്ന്. ഇന്ത്യയുടെ വിപണിസ്പന്ദനം കൃത്യമായി തിരിച്ചറിയുവാനും അതിനെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും ഹ്യോസംഗ് പ്രകടിപ്പിക്കുന്ന മെയ്‌വഴക്കം അസാമാന്യം തന്നെയാണ്.

250 സിസി സെഗ്മെന്റിലേക്ക് ജിടി250ആറുമായുള്ള ഹ്യോസംഗിന്റെ വരവ് വന്‍ വിജയമായി മാറിയിരുന്നു. ഇതോടെ ആത്മവിശ്വാസിയായി മാറിയ ഹ്യോസംഗ്, അക്വില 250 ക്രൂയിസറുമായി വിപണി പിടിച്ചു. ഈ വാഹനവും മികച്ച രീതിയില്‍ വരവേല്‍ക്കപ്പെട്ടു കഴിഞ്ഞു. എന്‍ട്രി ലെവല്‍ വിപണിയില്‍ തങ്ങള്‍ക്കു ചിലതൊക്കെ ചെയ്യാനുണ്ടെന്ന ബോധ്യം ഹ്യോസംഗിനുണ്ടായത് മേല്‍പ്പറഞ്ഞ സംഭവവികാസങ്ങള്‍ക്കു ശേഷമാണ്.

DSK Hyosung To Launch 150cc Bike In India

കഴിഞ്ഞ ദിവസം ഡിഎസ്‌കെ ഹ്യോസംഗ് തലവന്‍ ശിവപാദ റേ-യുമായി സംസാരിക്കാന്‍ ഡ്രൈവ്‌സ്പാര്‍ക്കിന് അവസരം കിട്ടുകയുണ്ടായി. ഈ സംസാരത്തിനിടെ അദ്ദേഹം ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഇന്ത്യയിലെ എന്‍ട്രിലെവല്‍ ബൈക്ക് മേഖലയില്‍ ഹ്യോസംഗ് എത്രത്തോളം ആകൃഷ്ടരാണ് എന്നതിനു തെളിവായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

വരും വര്‍ഷങ്ങളില്‍ ഹ്യോസംഗ് ഗാര്‍വറില്‍ നിന്ന് ഒരു 150 സിസി ബൈക്ക് പ്രതീക്ഷിക്കാമെന്ന് ശിവപാദ റേ പറഞ്ഞു. 2015 അവസാനത്തോടുകൂടി ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കപ്പെടും. അതായത്, 2016 പകുതിയോടെയെങ്കിലും ഹ്യോസംഗിന്റെ 150സിസി ബൈക്കിന്റെ ഉല്‍പാദനമോഡല്‍ ഇന്ത്യയുടെ നിരത്തുകളിലെത്തും.

2015 അവസാനത്തോടു കൂടി ഹ്യോസംഗിന്റെ രണ്ടാമത്തെ നിര്‍മാണ പ്ലാന്റിന്റെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നും ശിവപാദ അറിയിച്ചു. 2016നുള്ളില്‍ത്തന്നെ 200 സിസി ശേഷിയുള്ള ഒരു ബൈക്കു കൂടി ഹ്യോസംഗില്‍ നിന്നും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

സിബിആര്‍ 150ആര്‍, യമഹ ആര്‍15, ബജാജ് പള്‍സര്‍ 200 എന്‍എസ് എന്നീ ബൈക്കുകളോടായിരിക്കും, ഇന്നത്തെ വിപണി കാലാവസ്ഥ വെച്ച് പറയുകയാണെങ്കില്‍, ഹ്യോസംഗിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #hyosung #ഹ്യോസംഗ്
English summary
DSK Hyosung has been growing fast in recent months, buoyed by the success of the GT250R, which recently received an update and the Aquila 250 cruiser.
Story first published: Saturday, May 10, 2014, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X