വന്‍ വേഗതയില്‍ ഹീറോ ഫോട്ടോണ്‍ ഇലക്ട്രിക് എത്തി

By Santheep

ഹീറോ മോട്ടോകോര്‍പിന്റെ ഇലക്ട്രിക് വാഹനവിഭാഗമായ ഹീറോ ഇലക്ട്രിക് ഒരു പുതിയ സ്‌കൂട്ടറുമായി വിപണിയിലെത്തി. ഫോട്ടോണ്‍ എന്നാണ് ഈ വാഹനത്തിന്റെ പേര്. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും ഈ വാഹനം ലഭ്യമാണെന്ന് ഹീറോ ഇലക്ട്രിക് അറിയിക്കുന്നു.

51,990 രൂപയാണ് ഹീറോ ഫോട്ടോണിന്റെ കേരളത്തിലെ വില. ഹീറോ ഇലക്ട്രിക് ഇതുവരെ പുറത്തിറക്കിയ വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിരയിലാണ് ഫോട്ടോണിന്റെ സ്ഥാനം. കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍.

വന്‍ വേഗതയില്‍ ഹീറോ ഫോട്ടോണ്‍ ഇലക്ട്രിക് എത്തി

ചിത്രങ്ങളിലൂടെ നീങ്ങുക.

വന്‍ വേഗതയില്‍ ഹീറോ ഫോട്ടോണ്‍ ഇലക്ട്രിക് എത്തി

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഹീറോ ഫോട്ടോണിന് സാധിക്കും. ഇക്കണോമി മോഡില്‍ ഓടിക്കുകയാണെങ്കില്‍ 80 കിലോമീറ്റര്‍ വരെ റെയ്ഞ്ച് ലഭിക്കും. പവര്‍ മോഡിസലാണെങ്കില്‍ ഒറ്റച്ചാര്‍ജില്‍ 50 കിലോമീറ്റര്‍ വരെ ഓടും.

വന്‍ വേഗതയില്‍ ഹീറോ ഫോട്ടോണ്‍ ഇലക്ട്രിക് എത്തി

ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, ആന്റി തെഫ്റ്റ് അലാറം, കരുത്തേറിയ സ്റ്റീല്‍ ചാസി തുടങ്ങിയവ ഈ വാഹനത്തിന്റെ സവിശേഷതകളാണ്.

വന്‍ വേഗതയില്‍ ഹീറോ ഫോട്ടോണ്‍ ഇലക്ട്രിക് എത്തി

ഫോട്ടോണിന്റെ ഡിസൈന്‍ തികച്ചും ആകര്‍ഷകമാണ്. സ്‌പോര്‍ടിയായ ശരീരഭംഗി ഈ വാഹനത്തിനുണ്ട്. ഡിസൈനില്‍ എയ്‌റോഡൈനമിക്‌സ് സശ്രദ്ധം പാലിക്കുന്നു. രാത്രിക്കാഴ്ച മികച്ചതാക്കുന്നതിന് സഹായകമായ പോളികാര്‍ബൊണേറ്റ് ഹെഡ്‌ലാമ്പാണ് ഫോട്ടോണില്‍ ചേര്‍ത്തിരിക്കുന്നത്.

വന്‍ വേഗതയില്‍ ഹീറോ ഫോട്ടോണ്‍ ഇലക്ട്രിക് എത്തി

പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായതിനാല്‍ ഈ വാഹനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഫോട്ടോണ്‍ ഈ ഗണത്തില്‍ പെടുന്നില്ല.

വന്‍ വേഗതയില്‍ ഹീറോ ഫോട്ടോണ്‍ ഇലക്ട്രിക് എത്തി

VRLA 33 AH/ 48V ഇലക്ട്രിക് മോട്ടോറാണ് ഫോട്ടോണില്‍ ചേര്‍ത്തിട്ടുള്ളത്. കറുപ്പ് നിറത്തില്‍ മാത്രമാണ് നിലവില്‍ ഫോട്ടോണ്‍ സ്‌കൂട്ടര്‍ ലഭിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #hero motocorp #scooter
English summary
Hero Electric has launched a new and trendy electric scooter. Hero Electric has christened its new electric scooter as the Photon.
Story first published: Thursday, August 14, 2014, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X