2016 ഡാകാർ റാലി: സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

By Santheep

ഡാകാർ റാലിയുടെ 2016 എഡിഷനിലേക്ക് സിഎസ് സന്തോഷ് പോകുന്നത് വലിയ പ്രതീക്ഷകളോടെയാണ്. ഇത്തവണ സുസൂക്കിയുടെ 450 റാലി മോട്ടോർസൈക്കിളാണ് സന്തോഷ് ഉപയോഗിക്കുക. ഡാകാറിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യാക്കാരനെന്ന ബഹുമതി സിഎസ് സന്തോഷിന്റെ പേരിലാണുള്ളത്.

ഡാകാറില്‍ സിഎസ് സന്തോഷ് ചരിത്രമെഴുതിയത് ഇങ്ങനെ

ഡാകാറിൽ, റെഡ് ബുൾ ഇന്ത്യ, സിയറ്റ് ടയേഴ്സ് എന്നിവരുടെ പിന്തുണ ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. ഇത്തവണയും ഇന്ത്യയിൽ നിന്ന് സന്തോഷൊഴികെ മറ്റാരും പങ്കെടുക്കുന്നില്ല. സന്തോഷിന്റെ പുതിയ ഡാകാർ ദൗത്യത്തെക്കുറിച്ച് കൂടുതലറിയാം താഴെ താളുകളിൽ.

സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

2016 ഡാകാർ റാലിയിൽ 152 റൈഡർമാർ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്. അമ്പത്തിരണ്ടാം നമ്പരുകാരനായി സന്തോഷ് ഡാകാറിലിറങ്ങും. കഴിഞ്ഞവർഷവും സന്തോഷ് ഇതേ നമ്പരിലാണ് മത്സരിച്ചത്.

എന്തുകൊണ്ട് ഡാകാര്‍ റാലി ലോകത്തിലെ ദുര്‍ഘടം പിടിച്ചതാകുന്നു?

സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

ഈ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. റാലിയോടടുത്ത ദിനങ്ങളിൽ മാത്രമേ ബൈക്കിനെ വിശദമായി അറിയാനൊക്കൂ. നേരത്തെ സുസൂക്കി ആർഎംസെഡ് റാലി ബൈക്കുകൾ ഡാകാറിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഈ വരവേല്‍ക്കുന്നത് ക്രിക്കറ്റ് താരത്തെയല്ല; സന്തോഷ് ബങ്കളുരുവിലെത്തി
സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

കഴിഞ്ഞ സീസണിൽ 168 ക്രോസ് കണ്‍ട്രി റൈഡര്‍മാരാണ് റാലിയുടെ തുടക്കത്തിലുണ്ടായിരുന്നത്. ഇത് അവസാന സ്‌റ്റേജിലെത്തിയപ്പോഴേക്ക് 79 പേരായി ചുരുങ്ങി. സിഎസ് സന്തോഷ് ഇവരില്‍ 36ാം റാങ്കാണ് സ്വന്തമാക്കിയത്. അവസാനദിവസം സന്തോഷ് ഫിനിഷ് ചെയ്തത് 51ാമനായിട്ടാണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമായിട്ടാണ് കണക്കാക്കേണ്ടത്.

ഡാകാറില്‍ സിഎസ് സന്തോഷ് പോരാട്ടം തുടരുന്നു
സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

ആകെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ സ്‌പെയിന്‍ താരം മാര്‍ക് കോമയാണ് 2015 ഡാകാർ റാലിയില്‍ ചാമ്പ്യനായത്. ഇദ്ദേഹം തുടക്കം മുതലേ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരുന്നു. ആദ്യത്തെ കുറച്ചുദിവസം ഒന്നാം റാങ്കില്‍ നിന്നിരുന്ന സ്‌പെയിന്‍ താരം ബറെഡ ബോര്‍ട് ഒരു അപകടത്തെ തുടര്‍ന്ന് പിന്നാക്കം പോയിരുന്നു. ഇദ്ദേഹം ആകെ റാങ്കിങ്ങില്‍ 17ാം സ്ഥാനത്തായിരുന്നു.

ഡാകാറില്‍ ഹെര്‍നിക് മരിച്ചത് നിര്‍ജലീകരണം മൂലം
സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

60 മണിക്കൂര്‍, 39 മിനിറ്റ്, 20 സെക്കന്‍ഡ് നേരമാണ് റാലി പൂര്‍ത്തിയാക്കാന്‍ സന്തോഷ് ആകെ എടുത്തത്. ആദ്യസ്ഥാനക്കാരനായ കോമയുമായി 14 മണിക്കൂര്‍, 35 മിനിറ്റ്, 31 സെക്കന്‍ഡ് നേരം വ്യത്യാസമുണ്ട് സന്തോഷിന്.

കിടിലം പ്രകടനവുമായി ഡാകാറില്‍ സിഎസ് സന്തോഷ്
സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

പരിചയസമ്പത്താണ് ഡാകാർ റാലിക്ക് അത്യാവശ്യം വേണ്ട കാര്യങ്ങളിലൊന്ന്. ഇന്ത്യയിലേക്ക് ആദ്യത്തെ ഡാകാർ ചാമ്പ്യൻഷിപ്പ് കൊണ്ടുവരാൻ സിഎസ് സന്തോഷിന് സാധിക്കുമെന്നു തന്നെയാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്. ഇത്തവണ ആദ്യത്തെ 20 സാഥാനങ്ങളിലൊന്നിൽ വരണമെന്ന ലക്ഷ്യമാണ് സന്തോഷിനുള്ളത്.

ഡാകാര്‍ അവസാനദിനം ഇന്ന്; സന്തോഷ് മുന്നേറുന്നു
സിഎസ് സന്തോഷ് സുസൂക്കി 450 റാലി ബൈക്കിൽ

പതിനൊന്ന് സ്റ്റേജുകളിലായിട്ടാണ് റാലി നടക്കുക. കടുത്ത അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഓരോ ഡാകാര്‍ റൈഡറും/ഡ്രൈവറും സഞ്ചരിക്കുന്നത്. ഒരുദിവസത്തെ യാത്രയില്‍തന്നെ പലതരം കാലാവസ്ഥകളിലൂടെ കടന്നുപോകേണ്ടതായിവരും. വാഹനമോടിക്കുന്നയാളുടെ ശാരീരികശേഷിയെ അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷിക്കുന്നതായിരിക്കുമിത്. ഒമ്പതിനായിരത്തിലധികം കിലോമീറ്ററുകള്‍ മറികടക്കുന്ന ക്രോസ് കണ്‍ട്രി ഡ്രൈവര്‍ അതിജീവനത്തിനായി വലിയ പോരാട്ടം തന്നെ നടത്തേണ്ടതായി വരുന്നു.

കൂടുതൽ

കൂടുതൽ

ഡാകാര്‍ റാലിയിലെ അപകടമരണങ്ങള്‍

ബാംഗ്ലൂര്‍ ഡേയ്‌സിലെ സിഎസ് സന്തോഷ് ഡകാര്‍ റാലിയിലേക്ക്

Most Read Articles

Malayalam
English summary
CS Santosh Confirms 2016 Dakar Rally With Suzuki 450 Rally.
Story first published: Wednesday, December 9, 2015, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X