കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

By Dijo Jackson

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബെനലി, പുതിയ ടിഎന്‍ടി 200 നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിനെ മിലാനില്‍ കാഴ്ചവെച്ചു. നടന്ന് കൊണ്ടിരിക്കുന്ന 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ബെനലിയുടെ പുത്തന്‍ അവതാരം മറയ്ക്ക് പുറത്ത് എത്തിയിരിക്കുന്നത്.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

199.4 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ബെനലി ടിഎന്‍ടി 200 ന്റെ കരുത്ത്. 9,500 rpm ല്‍ 21.5 bhp കരുത്തും 7,000 rpm ല്‍ 18 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

120 mm ട്രാവലോട് കൂടിയ അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, 45 mm ട്രാവലോട് കൂടിയ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

റെഡ് പെയിന്റ് സ്‌കീമിലുള്ള ട്രെസല്‍ ഫ്രെയിമിലാണ് ബെനലി ടിഎന്‍ടി 200 അണിനിരക്കുക. മോട്ടോര്‍സൈക്കിളിന് 2,050 mm നീളവും, 810 mm വീതിയും, 1,065 mm ഉയരവുമുണ്ട്.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

13 ലിറ്ററാണ് ബെനലി ടിഎന്‍ടി 200 ന്റെ ഇന്ധനശേഷി. 164 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരവും.

Trending On DriveSpark Malayalam:

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

ഫോര്‍ പിസ്റ്റണ്‍ കാലിപ്പറോട് 260 mm സിംഗിള്‍ ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, ഡബിള്‍ പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ 240 mm ഡിസ്‌കാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

അതേസമയം ടിഎന്‍ടി 200 ല്‍ എബിഎസിനെ ബെനലി ലഭ്യമാക്കിയിട്ടില്ല.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

17 ഇഞ്ച് ബ്ലാക് അലോയ് വീലുകളിലാണ് ബെനലി ടിഎന്‍ടി 200 എത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ മറ്റ് വിശേഷങ്ങളാണ്.

Recommended Video

[Malayalam] Yamaha Fazer 25 Launched In India - DriveSpark
കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

നിലവില്‍ 200-250 സിസി ശ്രേണിയില്‍ കെടിഎം ഡ്യൂക്ക് 200 ആണ് പിടിമുറുക്കിയിട്ടുള്ളത്. അതേസമയം ഇന്ത്യന്‍ വിപണിയില്‍ ബജാജ് പള്‍സര്‍ NS 200 ആണ് ഇതേ ശ്രേണി കൈയ്യടക്കിയിട്ടുള്ളതും.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

പുതിയ ടിഎന്‍ടി 200 ന്റെ വരവോടെ കെടിഎം-ബജാജ് സഖ്യത്തിന്റെ സമ്പൂര്‍ണ ആധിപത്യം തകര്‍ക്കുകയാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

200-250 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടിഎന്‍ടി 200 മായുള്ള ബെനലിയുടെ വരവ്, പുതുതരംഗം ഒരുക്കുമെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്ന് കഴിഞ്ഞു.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

അതേസമയം കരുത്തിന്റെ കാര്യത്തില്‍ കെടിഎം ഡ്യൂക്ക് 200 ന് തന്നെയാണ് നേരിയ മുന്‍തൂക്കം.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

25 bhp കരുത്തും 19.20 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡ്യൂക്ക് 200 ന്റെ 199.5 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍.

കെടിഎം ഡ്യൂക്ക് 200 നുള്ള ബെനലിയുടെ മറുപടി; ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ടിഎന്‍ടി 200

എന്നാല്‍ ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി ബെനലി അവതരിപ്പിക്കുന്ന ടിഎന്‍ടി 200 സമവാക്യങ്ങള്‍ തകിടം മറിക്കാന്‍ പോന്നതാണ്.

Image Source: Facebook

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #eicma #benelli #ബെനലി
English summary
Benelli TNT 200 Revealed. Read in Malayalam.
Story first published: Thursday, November 16, 2017, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X