ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

By Dijo Jackson

'ഇതിന്റെ ഗിയര്‍ വലത് ഭാഗത്താണ്. നിനക്കൊന്നും ഓടിക്കാന്‍ പറ്റില്ല' - റോയല്‍ എന്‍ഫീല്‍ഡിനെ ഓരോ മലയാളിയും പരിചയപ്പെട്ട പഴമൊഴിയാകും ഇത്. തലയുയര്‍ത്തി ഘനഗാംഭീര്യതയോടെ റോയല്‍ എന്‍ഫീല്‍ഡില്‍ നീങ്ങുമ്പോള്‍, എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് പലര്‍ക്കും.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

പുത്തന്‍ താരോദയങ്ങള്‍ പലകുറി കടന്നുവന്നിട്ടും അന്നും ഇന്നും റോയല്‍ എന്‍ഫീല്‍ഡിന് പ്രചാരം കുറഞ്ഞിട്ടില്ല; കൂടിയിട്ടേയുള്ളൂ! ഇന്നും 'ബുള്ളറ്റ്' എന്ന് നാട്ടിന്‍പുറത്തെ കവലകളില്‍ അറിയപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് പണ്ട് പട്ടാളക്കാരുടെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്നു.

Recommended Video

2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

ഒരുപക്ഷെ റോയല്‍ എന്‍ഫീല്‍ഡും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ബന്ധമാകാം, 'ബുള്ളറ്റിന്റെ' പ്രചാരത്തിന് കാരണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള റോയല്‍ സ്‌മോള്‍ ആമ്‌സ് ഫാക്ടറിയില്‍ നിന്നും ആരംഭിച്ചതാണ് ഇന്ത്യയും റോയല്‍ എന്‍ഫീല്‍ഡും തമ്മിലുള്ള ബന്ധം.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

എന്നാല്‍ 1949 ല്‍, അതിര്‍ത്തി പട്രോളിംഗിനായി വരുത്തിയ റോയല്‍ എന്‍ഫീല്‍ഡുകളില്‍ നിന്നുമാണ് യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത്. അന്ന് മുതലാണ് 'പട്ടാള ബൈക്കെന്ന്' റോയല്‍ എന്‍ഫീല്‍ഡ് അറിയപ്പെടുന്നതും.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

ട്രയംഫ്, ബിഎസ്എ കളെ ഒഴിവാക്കിയാണ് റോയല്‍ എന്‍ഫീല്‍ഡിനെ ഇന്ത്യന്‍ സൈന്യം തെരഞ്ഞെടുത്തത്. മുന്‍ മോട്ടോര്‍സൈക്കിളുകളുടെ സാങ്കേതിക പോരായ്മകളും, തകരാറുകളുമാണ് റോയല്‍ എന്‍ഫീല്‍ഡിലേക്ക് തിരിയാന്‍ സൈന്യത്തെ പ്രേരിപ്പിച്ചതും.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

കേവലം സൈനികാവശ്യങ്ങള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും മോട്ടോര്‍സൈക്കിളുകളെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നില്ല. പകരം, പുതിയ ഒരു ബന്ധത്തിനാണ് സര്‍ക്കാര്‍ കൈനീട്ടിയത്.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

റോയല്‍ എന്‍ഫീല്‍ഡുകളുടെ ഉത്പാദനവും ഇന്ത്യയില്‍ നിന്നും ആരംഭിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ സൈന്യത്തിന് മോട്ടോര്‍സൈക്കിളുകളെ ലഭ്യമാക്കുന്നതിന് ഒപ്പം വ്യവസായവത്കരണവും ഇന്ത്യ ലക്ഷ്യമിട്ടു.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

കരാറില്‍ ഒപ്പിട്ട ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍, അങ്ങനെ ആദ്യമായി 350 സിസി, 4-സ്‌ട്രോക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ഇന്ത്യയ്ക്ക് നല്‍കി.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

മുന്‍ മോട്ടോര്‍സൈക്കിളുകളെക്കാളും ഏറെ മികച്ചതാണ് ബുള്ളറ്റെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതോട് കൂടി റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ബുള്ളറ്റുകള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് ആദ്യ ഓര്‍ഡര്‍ ലഭിച്ചു.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

കരാറിന്റെ അടിസ്ഥാനത്തില്‍ അതിവേഗം തന്നെ മദ്രാസില്‍ (ഇന്ന് ചെന്നൈ) റോയല്‍ എന്‍ഫീല്‍ഡ് ഫാക്ടറി ആംരഭിക്കാനുള്ള നടപടികളും തുടങ്ങി.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

സൈന്യത്തിന് നല്‍കിയ ബുള്ളറ്റുകളെ പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തികളിലേക്കാണ് ആദ്യം നിയോഗിച്ചത്. പരന്ന ഫലഭൂവിഷ്ടമായ പഞ്ചാബ് പ്രവിശ്യയിലാണ് നിന്നുമാണ് ബുള്ളറ്റ് സംസ്‌കാരത്തിന് രൂപംകൊണ്ടതെന്നും വേണമെങ്കില്‍ പറയാം.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

1955 ല്‍ മദ്രാസ് മോട്ടോര്‍സുമായി പങ്ക് ചേര്‍ന്ന റോയല്‍ എന്‍ഫീല്‍ഡ്, എന്‍ഫീല്‍ഡ് ഇന്ത്യയായി രൂപം കൊണ്ടു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മോട്ടോര്‍സൈക്കിള്‍ അസംബിള്‍ ചെയ്ത് തുടങ്ങി.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

റെഡിച്ച് ഫാക്ടറിയില്‍ നിന്നും കിറ്റുകളായി എത്തിയ 350 സിസി ബുള്ളറ്റുകള്‍, മദ്രാസ് പ്ലാന്റില്‍ നിന്നും അസംബിള്‍ ചെയ്യപ്പെട്ടു. 1962 ലാണ് ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ബുള്ളറ്റ് വരുന്നത്.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

1955 മോഡലിനെ ആസ്പദമാക്കി മദ്രാസ് ഫാക്ടറിയില്‍ നിന്നും പ്രതിവര്‍ഷം 20000 ബുള്ളറ്റുകളാണ് ഉത്പാദിപ്പിക്കപ്പെട്ടതും. ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ 500 സിസി ബുള്ളറ്റുകളുടെ ഉത്പാദനവും ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡ് പരീക്ഷിച്ചു.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

1990 ലാണ് ഐഷര്‍ ഗ്രൂപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് കൈകോര്‍ത്തത്. 1994 ല്‍ റോയല്‍ എന്‍ഫീല്‍ഡിനെ ഐഷര്‍ പൂര്‍ണമായും വാങ്ങി. അങ്ങനെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായി മാറി.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

തുടര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡുകളുടെ സാങ്കേതിക മുഖത്ത് മാറ്റങ്ങളും വികസനങ്ങളും കണ്ടുതുടങ്ങിയത്. ഇന്ത്യന്‍ പരിവേഷത്തില്‍ എത്തിയ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് ആദ്യഘട്ടത്തില്‍ വിപണിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

എന്നാല്‍ പുതിയ സിഇഒ സിദ്ധാര്‍ത്ഥ ലാലിന്റെ കീഴില്‍ റോയല്‍ എന്‍ഫീല്‍ഡ് മുന്നേറ്റം രുചിച്ചു. 1990 കള്‍ക്ക് ശേഷം മറ്റു ടൂവീലര്‍ നിര്‍മ്മാതാക്കളും അത്യാധുനിക മോഡലുകളുമായി വിപണിയില്‍ കളം നിറഞ്ഞെങ്കിലും, ഇന്ത്യന്‍ സൈന്യം റോയല്‍ എന്‍ഫീല്‍ഡുമായി മാത്രം ബന്ധം തുടര്‍ന്നു.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

ഇതാകാം ഇന്ന് റോയല്‍ എന്‍ഫീല്‍ഡുകളുടെ പ്രചാരത്തിന് കാരണം. റിപ്പബ്ലിക് ദിനത്തില്‍ സൈനികരുടെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതും ഇതേ റോയല്‍ എന്‍ഫീല്‍ഡുകളിലാണ്.

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

500 സിസി റോയല്‍ എന്‍ഫീല്‍ഡില്‍ 48 പേരുമായി റൈഡ് ചെയ്ത ഇന്ത്യന്‍ സൈന്യത്തിന്റെ ശ്വേത അശ്വ സംഘം, ഗിന്നസ് റെക്കോര്‍ഡും കുറിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
History Of Royal Enfield With The Indian Army. Read in Malayalam.
Story first published: Saturday, August 12, 2017, 17:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X