10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

By Dijo Jackson

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്, പുതിയ സ്ട്രീറ്റ് ട്രിപിള്‍ RS നെ ഇന്ത്യയില്‍ പുറത്തിറക്കി. 10.55 ലക്ഷം രൂപയാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RS ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

അടുത്തിടെയാണ് എന്‍ട്രി-ലെവല്‍ മോട്ടോര്‍സൈക്കിള്‍ സ്ട്രീറ്റ് ട്രിപിള്‍ എസിനെ, 8.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

നിലവിലുള്ള 765 സിസി ഇന്‍ലൈന്‍, ത്രീ-സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാണ് പുതിയ സ്ട്രീറ്റ് ട്രിപിള്‍ RS ഉം അണിനിരക്കുന്നത്. 121 bhp കരുത്തും 77 Nm Toruque ഉം ഏകുന്നതാണ് എഞ്ചിന്‍.

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

പുതിയ ക്രാങ്ക്ഷാഫ്റ്റ്, പിസ്റ്റണുകള്‍, അലൂമിനിയം ബാരലുകള്‍, വര്‍ധിച്ച ബോറും സ്‌ട്രോക്കും ഉള്‍പ്പെടെ 80 പുതിയ ഘടകങ്ങളാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നത്.

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

ബ്രെമ്പോ M50 ബ്രേക്കുകള്‍, ഫ്രണ്ട് എന്‍ഡിലുള്ള ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, റിയര്‍ എന്‍ഡിലുള്ള ഓലിന്‍സ് മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവയും പുതിയ സ്ട്രീറ്റ് ട്രിപിള്‍ RS ന്റെ വിശേഷങ്ങളാണ്.

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

ഇതിന് പുറമെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായി പ്രവര്‍ത്തിക്കുന്ന 5 ഇഞ്ച് ഫുള്‍-കളര്‍ TFT സ്‌ക്രീനും മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഹൈലൈറ്റാണ്. രണ്ട് വ്യത്യസ്ത തീമുകളില്‍ ഒരുങ്ങുന്നതാണ് ഡിസ്‌പ്ലേ.

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

സ്വിച്ചബിള്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ എന്നിവയാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RS ന്റെ സുരക്ഷാ മുഖം.

Recommended Video

Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

റോഡ്, റെയിന്‍, സ്‌പോര്‍ട്, ട്രാക്ക്, ഇന്‍ഡിവീജ്വല്‍ എന്നീ അഞ്ച് റൈഡിംഗ് മോഡുകളാണ് സ്ട്രീറ്റ് ട്രിപിള്‍ RS ല്‍ ഒരുങ്ങുന്നത്. മാറ്റ് സില്‍വര്‍ ഐസ്, ഫാന്റം ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് പുതിയ ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RS ലഭ്യമാവുക.

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

ആരോ എക്‌സ്‌ഹോസ്റ്റുകള്‍, സ്വിംഗ് ആം, പ്രൊട്ടക്ടര്‍ കിറ്റ് എന്നിങ്ങനെ നീളുന്ന 60 കസ്റ്റം ആക്‌സസറികളും മോട്ടോര്‍സൈക്കിളില്‍ ട്രയംഫ് നല്‍കുന്നുണ്ട്.

10 ലക്ഷം രൂപയ്ക്ക് കരുത്തന്‍ ട്രയംഫ്; സ്ട്രീറ്റ് ട്രിപിള്‍ RS ഇന്ത്യയില്‍

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821, കവാസാക്കി Z900 എന്നിവരാണ് പുതിയ ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RS ന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Triumph Street Triple RS Launched In India; Priced At Rs 10.55 Lakh. Read in Malayalam.
Story first published: Tuesday, October 17, 2017, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X