Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വര്‍ഷം ഒന്നാകുന്നു, 12 ലക്ഷം രൂപയുടെ വെസ്പ സ്കൂട്ടറിനെ വാങ്ങാന്‍ ആരുമില്ല; ഒടുവില്‍ വിടവാങ്ങുന്നു
പുതിയ വെസ്പ 946 എംപോറിയോ അര്‍മാനി സ്കൂട്ടറിനെ അവതരിപ്പിക്കുമ്പോള്‍ വില്പനയായിരുന്നില്ല പിയാജിയോ ലക്ഷ്യമിട്ടിരുന്നത്. 12.04 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തിയ വെസ്പ 946 എംപോറിയ അര്‍മാനി, യഥാര്‍ത്ഥത്തില്‍ 2016 ഓട്ടോ എക്സ്പോയുടെ താരവുമായിരുന്നു.

'കളക്ടേഴ്സ് ഐറ്റ'മായാണ് വെസ്പ 946 എംപോറിയോ അര്‍മാനിയെ പിയാജിയോ നല്‍കിയത്. എന്നാല്‍ അവതരിച്ച് പത്ത് മാസത്തിന് ശേഷവും മോഡലിന് ഒരു ഉപഭോക്താവിനെ പോലും ലഭിച്ചില്ല എന്ന് വന്നാലോ?

ഇതാണ് വെസ്പ 946 എംപോറിയോ അര്‍മാനിയ്ക്ക് സംഭവിച്ചതും. ഇപ്പോള്‍ പിയാജിയോ നിരയില്‍ നിന്നും വെസ്പ 946 എംപോറിയോ അര്‍മാനി വിടപറയാന്‍ ഒരുങ്ങുകയാണ്.

കാരണം വില്പനയല്ല; അര്‍മാനിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് മോഡലിന്റെ പിന്മാറ്റം. ശ്രദ്ധ പിടിച്ച് പറ്റുന്ന റെട്രോ ഡിസൈനാണ് വെസ്പ 946 ന്റെ പ്രധാന സവിശേഷത.

പഴമ വിളിച്ചോതുന്ന ഫ്ളോട്ടിംഗ് സീറ്റാണ് (പിടി മുറുക്കാനുള്ള പില്ല്യണ്‍ ഇല്ല എന്നതും ശ്രദ്ധേയം) സ്കൂട്ടറിന് കൂട്ടായെത്തുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകളും, ടെയില്ലാമ്പുകളം, എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും വെസ്പ 946 ന്റെ വിശേഷങ്ങളാണ്.


വെസ്പയുടെ 40 ആം വാര്‍ഷികത്തിന്റെ ഭാഗമായാണ് വെസ്പ 946 എംപോറിയോ അര്‍മാനി സ്കൂട്ടറിനെ പിയാജിയോ ഒരുക്കിയത്.

സ്റ്റീല്‍ മോണോകോഖ് ചാസിയില്‍ ഒരുങ്ങിയ എംപോറിയോ അര്‍മാനി സ്കൂട്ടര്‍, മാറ്റ് ബ്ലാക് കളര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. 125 സിസിയാണ് മോഡലിന്റെ എഞ്ചിന് കരുത്ത്.

ഇന്ത്യന്‍ വിപണി കണ്ട ആദ്യ അത്യാധുനിക സ്കൂട്ടര്‍ കൂടിയാണ് വെസ്പ 946 എംപോറിയോ അര്‍മാനി.
ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ആന്റി സ്ലിപ് റെഗുലേറ്റര്‍, 220 ഡിസ്ക് ബ്രേക്കുകള്‍, എബിഎസ്, 120/70-12 ഫ്രണ്ട് ടയര്‍, 130/70-12 റിയര്‍ ടയര്‍, 8.5 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ വിശേഷങ്ങള്‍.