രണ്ടര ലക്ഷം രൂപ വിലക്കുറവിൽ യമഹ R1

By Dijo Jackson

യമഹ YZF-R1 ന്റെ വില കുത്തനെ കുറഞ്ഞു. പോയ വര്‍ഷം ഡിസംബറില്‍ 20.73 ലക്ഷം രൂപ വിലയില്‍ എത്തിയ R1 ല്‍ 2.57 ലക്ഷം രൂപ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വെട്ടിക്കുറച്ചു. 18.16 ലക്ഷം രൂപയാണ് 2018 യമഹ R1 ന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

പൂര്‍ണ ഇറക്കുമതി മോട്ടോര്‍സൈക്കിളുകളുടെ തീരുവ കുറഞ്ഞ പശ്ചാത്തലത്തിലാണ് യമഹയുടെ നടപടി.അമ്പതു ശതമാനമാണ് ഇപ്പോള്‍ ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ ചുമത്തുന്ന ഇറക്കുമതി തീരുവ.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

നേരത്തെ 800 സിസിയ്ക്ക് താഴെയുള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് അറുപത് ശതമാനം നികുതിയായിരുന്നു കേന്ദ്ര ചുമത്തിയിരുന്നത്. 800 സിസിക്ക് മുകളിലുള്ള ഇറക്കുമതി മോട്ടോർസൈക്കിളുകളിൽ 75 ശതമാനവുമായിരുന്നു തീരുവ.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

ടെക് ബ്ലാക്, യമഹ ബ്ലൂ നിറങ്ങളില്‍ ഒരുങ്ങുന്ന യമഹ R1 നെ ജപ്പാനില്‍ നിന്നുമാണ് കമ്പനി ഇറക്കുമതി ചെയ്യുന്നത്. 998 സിസി ക്രോസ് പ്ലെയിന്‍, നാലു സിലിണ്ടര്‍, നാലു വാല്‍വ് എഞ്ചിനാണ് യമഹ YZF-R1 ല്‍.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

എഞ്ചിന് പരമാവധി 197.2 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് യമഹ R1 ല്‍. സൂപ്പര്‍ബൈക്കിലുള്ള ക്രോസ് പ്ലെയിന്‍ ടെക്നോളജി YZR-M1 ല്‍ നിന്നും കടമെടുത്തതാണ്.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

പെന്റ് റൂഫ് കമ്പസ്റ്റ്യന്‍ ചേമ്പറോടെയുള്ള ഹൈ-കംപ്രഷന്‍ 01:01 PM സിലിണ്ടര്‍ ഹെഡാണ് R1 എഞ്ചിനില്‍ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞ 4-2-1 എക്‌സ്‌ഹോസ്റ്റ് സംവിധാനവും സൂപ്പര്‍ബൈക്കിന്റെ പ്രധാന വിശേഷമാണ്.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

ഞൊടിയിടയില്‍ ഗിയര്‍മാറ്റം സാധ്യമാക്കുന്ന ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം, പൂര്‍ണമായും ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍, എബിഎസ് എന്നിങ്ങനെ നീളും യമഹ R1 ന്റെ ഫീച്ചറുകള്‍.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് നടുവിലാണ് എയര്‍ഇന്‍ടെയ്ക്കിന്റെ സ്ഥാനം. എയര്‍ഇന്‍ടെയ്ക്കിന് ഇരുവശത്തും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇടംപിടിക്കുന്നുണ്ട്.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

130 mm ആണ് R1 ന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 1405 mm നീളമേറിയ ചെറിയ വീല്‍ബേസാണ് ബൈക്കിന്. 17 ലിറ്ററാണ് R1 ന്റെ ഇന്ധനശേഷിയും. മുന്നിലും പിന്നിലുമുള്ള 320 mm ഡിസ്‌ക് ബ്രേക്കാണ് R1 ല്‍ ബ്രേക്കിംഗ് നിറവേറ്റുക.

R1 ന്റെ വില യമഹ കുത്തനെ കുറച്ചു

ഹോണ്ട CBR1000RR, സുസൂക്കി GSX-R1000, കവാസാക്കി നിഞ്ച ZX-10R മോഡലുകളാണ് പ്രധാന യമഹ R1 ന്റെ മുഖ്യ എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

02.പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

03.ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

04.ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

05.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

Most Read Articles

Malayalam
കൂടുതല്‍... #yamaha
English summary
2018 Yamaha R1 Price Reduced By Rs 2.57 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X