ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

By Dijo Jackson

ചൂടുകാരണം ഹെല്‍മറ്റ് ധരിക്കാന്‍ മടിക്കുന്നവര്‍ ഇനി പരിഭവപ്പെടേണ്ട. എസി ഹെല്‍മറ്റ് വിപണിയില്‍ വന്നുകഴിഞ്ഞു. കേട്ടതു ശരിയാണ്, ഇനി ഹെല്‍മറ്റിനകത്ത് ശീതീകരണ സംവിധാനവും ഒരുങ്ങും. സാധാരണ ഹെല്‍മറ്റുകളില്‍ കൂളറുകള്‍ ഘടിപ്പിക്കുന്ന തട്ടിക്കൂട്ടു പരിപാടിയല്ലിത്. രാജ്യാന്തര ഹെല്‍മറ്റ് നിര്‍മ്മാതാക്കളായ ഫെഹര്‍ ലോകത്തെ ആദ്യ എസി ഹെല്‍മറ്റ് അവതരിപ്പിച്ചു.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

ACH-1 എന്നാണ് ഹെല്‍മറ്റിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. വാണിജ്യാടിസ്ഥാനത്തില്‍ എസി ഘടിപ്പിച്ച് വിപണിയില്‍ എത്തുന്ന ആദ്യ ഹെല്‍മറ്റാണിത്. തെര്‍മോഇലക്ട്രിക് (Thermoelectric) ടെക്‌നോളജിയുടെ പിന്‍ബലത്തിലാണ് എസി ഹെല്‍മറ്റിന്റെ ഒരുക്കം.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

ആഢംബര കാറുകളില്‍ സീറ്റുകള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന അതേ ടെക്‌നോളജിയാണിത്. ഹെല്‍മറ്റിന്റെ എല്ലാഭാഗങ്ങളിലും തണുത്ത വായു എത്തിക്കാന്‍ തെര്‍മോഇലക്ട്രിക് ടെക്‌നോളജിക്ക് കഴിയും.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

കമ്പനി പേറ്റന്റ് ചെയ്ത ട്യൂബുലാര്‍ ഫാബ്രിക്കും ഹെല്‍മറ്റിലുള്ള കംഫര്‍ട്ട് ലൈനറും ഉള്ളിലെ താപം നിലനിര്‍ത്തും. അതേസമയം ഉള്ളില്‍ അനുഭവപ്പെടുന്ന തണുപ്പ് പരിധിവിടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ട്യൂബുലാര്‍ സ്‌പേസ് ഫാബ്രിക്കില്‍ ഒരുങ്ങുന്നുണ്ട്.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

താപം പത്തു മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ACH-1 ഹെല്‍മറ്റിന് കഴിയുമെന്ന് നിര്‍മ്മാതാക്കളായ ഫെഹര്‍ അവകാശപ്പെടുന്നു. യാത്രയില്‍ ഹെല്‍മറ്റിലേക്ക് കടന്നുകയറുന്ന ചൂടുവായുവിനെ സ്‌പേസ് ഫാബ്രിക്ക് ശമിപ്പിക്കും.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

ശേഷം ശീതീകരിച്ച തണുത്ത വായുവാകും ഉള്ളിലെത്തുക. ഇതിനുവേണ്ടി ഹെല്‍മറ്റിന് മുന്നിലും പിന്നിലും വായു കടക്കാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ നിന്നുള്ള ചൂടുവായു ഹെല്‍മറ്റിന് പിറകിലുള്ള കുഴലിലൂടെയാണ് പുറന്തള്ളപ്പെടുക.

ബൈക്ക് ബാറ്ററിയുമായി ബന്ധപ്പെടുത്തി ഫെഹര്‍ ACH-1 ഉടമകള്‍ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. എസി സംവിധാനം പ്രവര്‍ത്തിക്കാന്‍ വൈദ്യുത ചാര്‍ജ്ജ് അനിവാര്യമാണ്. എന്നാല്‍ ബൈക്ക് ബാറ്ററിയുമായി ബന്ധപ്പെടുത്തി ഹെല്‍മറ്റ് ചാര്‍ജ്ജ് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പ്രത്യേക 12V ബാറ്ററി സംവിധാനം ഉപയോഗിക്കാം.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

എന്നാല്‍ പ്രത്യേക ബാറ്ററി സംവിധാനം ACH-1 ഹെല്‍മറ്റിനൊപ്പം ഫെഹര്‍ നല്‍കില്ല. വിപണിയില്‍ നിന്നും 12V ബാറ്ററി സംവിധാനം പ്രത്യേകം വാങ്ങേണ്ടതായുണ്ട്. നിലവില്‍ 599 ഡോളറാണ് ഹെല്‍മറ്റിന് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യയില്‍ ഏകദേശം 42,000 രൂപ വില ഫെഹർ ACH-1 ഹെൽമറ്റിന് പ്രതീക്ഷിക്കാം.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

ഒറ്റ ചാര്‍ജ്ജില്‍ രണ്ടു മണിക്കൂര്‍ നേരം ACH-1 ഹെല്‍മറ്റിലെ എസി പ്രവര്‍ത്തിപ്പിക്കാന്‍ 3,000 mAh ബാറ്ററിക്ക് കഴിയും. അതേസമയം 12,000 mAh ബാറ്ററി ഒരുങ്ങുന്ന ACH-1 ഹെല്‍മറ്റ് മോഡല്‍ തുടര്‍ച്ചയായി ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും.

ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

ഫൈബര്‍ ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ചതിനാല്‍ ACH-1 ഹെല്‍മറ്റിന് ഭാരം നന്നെ കുറവാണ്. 1,450 ഗ്രാമാണ് ഹെല്‍മറ്റിന്റെ ഭാരം. DOT, ECE 22.05 തുടങ്ങിയ രാജ്യാന്തര സുരക്ഷാ സര്‍ട്ടിഫിക്കേഷനുകൾ ACH-1 ഹെല്‍മറ്റിനുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Feher ACH-1 Helmet — The World’s First Self-Contained Air-Conditioned Helmet. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X