ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

By Dijo Jackson

പുതിയ മഹീന്ദ്ര മോഡലുകളെ കുറിച്ചു ആനന്ദ് മഹീന്ദ്ര കുറിക്കാറുള്ള രണ്ടുവരി ട്വീറ്റുകളെന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. മണ്‍മറഞ്ഞ ജാവ മോട്ടോര്‍സൈക്കിള്‍സിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ തിരികെ കൊണ്ടുവരാനിരിക്കെ ആനന്ദ് മഹീന്ദ്ര ഇക്കുറിയും പതിവു തെറ്റിക്കുന്നില്ല. ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ ഉടന്‍ വരുമെന്നു വ്യക്തമാക്കുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ബൈക്ക് പ്രേമികളുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുകയാണ്.

2002 മോഡല്‍ യമഹ R1 ബൈക്കിനെ കൂട്ടുപിടിച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. മഴയത്തും ബൈക്കോടിക്കാമെന്ന യമഹയുടെ പ്രശസ്ത പരസ്യവാചകം ജാവയ്ക്ക് വേണ്ടി കടമെടുത്തതില്‍ തന്നെ കുറ്റം പറയാനാകില്ലെന്നു ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

2016 -ലാണ് ജാവ, ബിഎസ്എ കമ്പനികളെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ജാവ ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള ചുമതല. മധ്യപ്രദേശിലെ പിതാംബൂര്‍ നിര്‍മ്മാണശാലയില്‍ ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ മഹീന്ദ്ര തുടങ്ങി.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

അടുത്തവര്‍ഷം ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. അതേസമയം പുറത്തുവരുന്ന ജാവ ബൈക്കുകള്‍ക്ക് മഹീന്ദ്രയുടെ ബ്രാന്‍ഡിംഗുണ്ടാകില്ല. ജാവ ബൈക്കുകള്‍ക്ക് വേണ്ടി പ്രത്യേക വിപണന ശൃഖലയ്ക്കും മഹീന്ദ്ര തുടക്കം കുറിക്കും.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

വിദേശരാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തുന്ന മോഡലുകളെ അതേപടി ഇങ്ങോട്ടു കമ്പനി കൊണ്ടുവരില്ല. ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് ഉത്പാദന ചെലവു കുറയ്ക്കാനുള്ള തീരുമാനത്തിലാണ് മഹീന്ദ്ര.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

മോജോയുടെ അടിത്തറയാകും ജാവ ബൈക്കുകള്‍ക്ക് കിട്ടുക. മോജോ UT300, XT300 മോഡലുകളില്‍ തുടിക്കുന്ന 300 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ജാവ ബൈക്കുകള്‍ക്കും കരുത്തുപകരും.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

ഇതിനു പുറമെ ചെറിയ 250 സിസി ജാവ ബൈക്കുകളെ കൂടി വിപണിയില്‍ കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് ആലോചനയുണ്ട്. ജാവ ബൈക്കുകള്‍ ശീലിച്ചു വന്നിട്ടുള്ള ഐതിഹാസിക ക്ലാസിക് ശൈലിയില്‍ മഹീന്ദ്ര കൈകടത്തില്ല. റെട്രോ മുഖമായിരിക്കും പുതിയ ജാവ ബൈക്കുകള്‍ക്ക്.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

മോജോയുടെ അടിത്തറയായതിനാല്‍ നിര്‍മ്മാണ ചെലവുകള്‍ ഗണ്യമായി വെട്ടിച്ചുരുക്കാന്‍ മഹീന്ദ്രയ്ക്ക് കഴിയും. രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ മോഡലുകള്‍ക്ക് വില പ്രതീക്ഷിക്കാം. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോട് രണ്ടാം വരവില്‍ ജാവ ബൈക്കുകള്‍ മത്സരിക്കും.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

കഴിഞ്ഞ മെയ് മാസമാണ് പുതിയ ജാവ 350 സ്‌പെഷ്യല്‍ കഫെ റേസര്‍ മോഡലിനെ ചെക്ക് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. മോഡല്‍ യൂറോപ്യന്‍ വിപണിയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ശ്രദ്ധയാകര്‍ഷിക്കുന്ന റെട്രോ ശൈലിയാണ് ജാവ 350 സ്പെഷ്യലിന്.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

നീണ്ട വലിയ ഫെയറിംഗാണ് ബൈക്കില്‍ എടുത്തുപറയേണ്ട വിശേഷം. പഴമ വിളിച്ചോതുന്ന നിറശൈലിയും വട്ടത്തിലുള്ള ഹെഡ്ലാമ്പും ജാവ 350 സ്പെഷ്യലിന്റെ പ്രത്യേകതകളാണ്. കഫേ റേസറുകളെ മാതൃകയാക്കിയാണ് ജാവ 350 സ്പെഷ്യലിന്റെ രൂപകല്‍പന.

ജാവയുടെ വരവറിയിച്ചത് യമഹയുടെ പരസ്യം കൂട്ടുപിടിച്ച്, കുറ്റം പറയാനാകില്ലെന്ന് ആനന്ദ് മഹീന്ദ്ര

പരന്ന സീറ്റു തന്നെ ഇതു വെളിപ്പെടുത്തും. ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്പെഷ്യല്‍' ബൈക്കാണ് ജാവയുടെ മൂന്നാം അവതാരം. ജാവ 350 സ്‌പെഷ്യലിലുള്ള 397 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 27.6 bhp കരുത്തും 30.6 Nm torque ഉം പരമാവധിയുണ്ട്. തൊണ്ണൂറുകളില്‍ അസ്തമിച്ച ജാവ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഇന്നും വന്‍പ്രചാരമുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് മഹീന്ദ്രയുടെ നീക്കം.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Anand Mahindra Teases Jawa Motorcycles In His Latest Tweet. Read in Malayalam.
Story first published: Monday, July 2, 2018, 14:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X