പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

By Staff

പുതിയ വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ഏഥര്‍ എനര്‍ജി ആരംഭിച്ചു. ജൂണില്‍ വിപണിയിലെത്തിയ ഏഥര്‍ 340, ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ബെംഗളൂരു ആസ്ഥാനമായ കമ്പനി മോഡലുകള്‍ കൈമാറിത്തുടങ്ങി. 1.09 ലക്ഷം രൂപയാണ് വിപണിയില്‍ ഏഥര്‍ 340 സ്‌കൂട്ടറിന് വില; ഏഥര്‍ 450 സ്‌കൂട്ടറിന് വില 1.24 ലക്ഷം രൂപയും.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

ഏഥര്‍ എനര്‍ജിയുടെ നേതൃത്വത്തില്‍ ഉപഭോക്താക്കളുടെ വീടുകളില്‍ സ്വകാര്യ ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചതിന് ശേഷമാണ് മോഡലുകളുടെ കൈമാറ്റം. ബെംഗളൂരു നഗരത്തില്‍ ഉടനീളം ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

ഒരേ അച്ചില്‍ നിന്നും വാര്‍ത്തെടുത്ത രൂപകല്‍പനയാണ് പുതിയ ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക്. ഏഥര്‍ 450 -യുടെ ടയറുകള്‍ക്ക് ലഭിച്ച പച്ച വലയം ഒഴിച്ചു നിര്‍ത്തിയാല്‍ ഇരു മോഡലുകളും കാഴ്ചയില്‍ ഒരുപോലെ. എന്നാല്‍ പ്രകടനക്ഷമത ഇരുമോഡലുകളിലും വ്യത്യസ്തമാണ്.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 340 -യ്ക്ക് 5.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത 70 കിലോമീറ്ററും. ഒറ്റ ചാര്‍ജ്ജില്‍ അറുപതു കിലോമീറ്റര്‍ ദൂരമോടാന്‍ 340 -യ്ക്ക് പറ്റും.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

അതേസമയം നിശ്ചലാവസ്ഥയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് ഏഥര്‍ 450 പിന്നിടും. 80 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടര്‍ പിന്നിടുക 75 കിലോമീറ്റര്‍.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

340, 450 മോഡലുകളില്‍ ഒരുങ്ങുന്ന വൈദ്യുത മോട്ടോറുകള്‍ യഥാക്രമം 20 Nm, 20.5 Nm torque ഉത്പാദിപ്പിക്കും. ബ്രഷ്ലെസ് ഡിസി മോട്ടോറാണ് ഇരു സ്‌കൂട്ടറുകളിലും. ഒപ്പം ഏഥര്‍ എനര്‍ജി വികസിപ്പിച്ച ബാറ്ററി മാനേജ്മെന്റ് സംവിധാനവും മോഡലുകളുടെ വിശേഷമാണ്.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

ബാറ്ററി കാലവാധി മൂന്നു വര്‍ഷം (അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി). ഇന്‍ബില്‍ട്ട് റിവേഴ്സ് അസിസ്റ്റ് (Reverse Assist) ഫീച്ചറാണ് ഏഥര്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളുടെ മറ്റൊരു മുഖ്യവിശേഷം. വൈദ്യുത മോട്ടോറിന്റെ പിന്തുണയോടെ സ്‌കൂട്ടര്‍ പിന്നിലേക്ക് തള്ളാന്‍ റിവേഴ്സ് അസിസ്റ്റ് ഓടിക്കുന്നയാളെ സഹായിക്കും.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

7.0 ഇഞ്ച് കപ്പാസിറ്റിവ് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ അസിസ്റ്റ്, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ 340, 450 സ്‌കൂട്ടറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കറും സ്‌കൂട്ടറില്‍ ഒരുങ്ങുന്നുണ്ട്.

പുതിയ ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

വര്‍ഷാവസനത്തോടെ മറ്റു പ്രധാന നഗരങ്ങളിലേക്ക് സ്മാര്‍ട്ട് സ്‌കൂട്ടറുകളുമായി ചേക്കേറാനാണ് ഏഥര്‍ എനര്‍ജിയുടെ തീരുമാനം. വിപണിയില്‍ ട്വന്റിടൂ മോട്ടോര്‍സ് ഫ്ളോ, ഒഖീനാവ പ്രെയിസ് മോഡലുകളാണ് ഏഥര്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളുടെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി
English summary
Ather 450 Electric Scooter Deliveries Begin In Bangalore. Read in Malayalam.
Story first published: Tuesday, September 11, 2018, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X