ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

By Dijo Jackson

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എന്ന ഖ്യാതി ബജാജ് CT100 കൈയ്യടക്കിയിട്ട് കാലം കുറച്ചായി. ബജാജ് CT100 നെക്കാളും കുറഞ്ഞ വിലയില്‍ മറ്റൊരു മോഡലിനെ അവതരിപ്പിക്കാന്‍ പ്രധാന എതിരാളിയായ ഹീറോയ്ക്ക് ഇന്നു വരെ സാധിച്ചിട്ടില്ല.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

എന്നാല്‍ ഇപ്പോള്‍ CT100 ന്റെ വില വീണ്ടും വെട്ടിക്കുറച്ച് ബജാജ് അത്ഭുതം കാട്ടിയിരിക്കുകയാണ്. CT100 നിരയിലേക്ക് കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ വകഭേദങ്ങളെ അടുത്തിടെയാണ് ബജാജ് സമര്‍പ്പിച്ചത്.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 32,653 രൂപ വിലയുണ്ടായിരുന്ന CT100B യെ ഇനി 30,714 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

39,885 രൂപയാണ് ഏറ്റവും ഉയര്‍ന്ന CT100 ES അലോയ് പതിപ്പിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില. നേരത്തെ ഇതിന് 41,997 രൂപയായിരുന്നു പ്രൈസ്ടാഗ്.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

എന്നാല്‍ CT100 ന്റെ ഇടത്തരം KS അലോയ് പതിപ്പിലാണ് കാര്യമായ വിലക്കുറവ്. യഥാര്‍ത്ഥ വിലയില്‍ നിന്നും 6,835 രൂപയുടെ കുറവാണ് KS അലോയ് പതിപ്പ് രേഖപ്പെടുത്തുന്നത്.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

38,637 രൂപ വിലയില്‍ എത്തിയിരുന്നു CT100 KS അലോയ് ഇനി 31,802 രൂപ പ്രൈസ്ടാഗിലാണ് ഷോറൂമുകളില്‍ ലഭ്യമാവുക. ഏറ്റവും താഴ്ന്ന CT100B യെക്കാളും ആയിരം രൂപ മാത്രമാണ് ഇടത്തരം KS അലോയ് പതിപ്പിന് കൂടുതല്‍.

Recommended Video - Watch Now!
Yamaha R15 V3.0 Launched in India, Price, Specifications, Colours, Key Features
ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

പ്രാദേശിക മേഖലകളില്‍ ബജറ്റ് ബൈക്കുകള്‍ക്ക് ആവശ്യക്കാരേറുന്നതിന്റെ അടിസ്ഥാനത്തിലാണ് ബജാജിന്റെ പുതിയ നടപടി. കര്‍ഷകരെയാണ് CT100 ബൈക്കുകള്‍ ബജാജ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

ബൈക്കിലുള്ള 99.27 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 7.6 bhp കരുത്തും 8.24 Nm torque ഉം സൃഷ്ടിക്കും. നാലു സ്പീഡ് ഗിയര്‍ബോക്‌സാണ് CT100 പതിപ്പുകളില്‍.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

ബേസ് വേരിയന്റ് CT100B യില്‍ 104 കിലോമീറ്ററാണ് ബജാജ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. റോഡ് സാഹചര്യങ്ങളില്‍ 85 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത കാഴ്ചവെക്കാന്‍ CT100 ന് സാധിക്കുന്നുണ്ട്.

ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

110 mm ഡ്രം ബ്രേക്കുകളാണ് ബൈക്കില്‍ ബ്രേക്കിംഗ് നിറവേറ്റുക.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

02.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

03.രണ്ടര ലക്ഷം രൂപ വിലക്കുറവിൽ യമഹ R1

04.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

05.വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

Source: BikeAdvice

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj Slashes CT100 Prices. Read in Malayalam.
Story first published: Friday, March 23, 2018, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more