YouTube

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

By Staff

'സമ്മതിക്കുന്നു, ബജാജ് ഡിസ്‌കവര്‍ 100 സിസി വലിയ തെറ്റായിരുന്നു'; 100 സിസി ഡിസ്‌കവര്‍ മോഡലിനെ പുറത്തിറക്കാനുളള തീരുമാനം തന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും വലിയ പിഴവാണെന്നു വെളിപ്പെടുത്തി ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. ഇപ്പോഴും ഇരുചക്ര വാഹന വില്‍പ്പനയില്‍ ബജാജ് രണ്ടാം സ്ഥാനത്തു തളച്ചിടപ്പെടാന്‍ കാരണം 100 സിസി ഡിസ്‌കവര്‍ മോഡലിന്റെ അവതരണമാണെന്നു രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

ദേശീയ വാര്‍ത്താ ഏജന്‍സി പിടിഐക്കു നല്‍കിയ അഭിമുഖത്തിലാണ് ബജാജ് തലവന്റെ തുറന്നു പറച്ചില്‍. ഇന്ത്യയില്‍ പ്രചാരമേറിയ ഡിസ്‌കവര്‍ 125 മോഡലിന് പ്രാരംഭ വകഭേദം നല്‍കാനുള്ള തീരുമാനം തെറ്റായിരുന്നു. 125 സിസി മോഡലായി തന്നെ ഡിസ്‌കവര്‍ നിരയില്‍ ആരംഭിച്ചിരുന്നെങ്കില്‍ ഇന്നു ബജാജിന്റെ ചിത്രം വ്യത്യസ്തമായേനെ.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

ആകര്‍ഷകമായ രൂപവും ഭേദപ്പെട്ട മൈലജും സുഖകരമായ റൈഡും കാഴ്ച്ചവെച്ച ഡിസ്‌കവര്‍ 125 സിസി വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പന കുറിക്കുന്നതു കണ്ടാണ് ബൈക്കിന്റെ കുഞ്ഞന്‍ പതിപ്പിനെ ഇറക്കാന്‍ കമ്പനി തീരുമാനിച്ചത്.

Most Read: ബുള്ളറ്റിനെക്കാള്‍ മികച്ചത് ജാവയെന്നു പറയാന്‍ അഞ്ചു കാരണങ്ങള്‍

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

'ദുരാഗ്രഹമായിരുന്നു അത്', 125 സിസി ഡിസ്‌കവറിന് ഇത്രയേറെ പ്രചാരം കൈയ്യടക്കിയെങ്കില്‍ 100 സിസി ഡിസ്‌കവറിനുള്ള സാധ്യത അനന്തമായിരിക്കുമെന്ന കമ്പനിയുടെ വിലയിരുത്തലിനെ രാജീവ് ബജാജ് വിശേഷിപ്പിക്കുന്നു.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

മാര്‍ക്കറ്റിംഗ് വിഭാഗം മുന്നോട്ടുവെച്ച ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല. ബജാജ് ഡിസ്‌കവര്‍ 100 വില്‍പ്പനയ്ക്കു വന്നു. പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റി. 125 സിസി ഡിസ്‌കവര്‍ മുന്നോട്ടു വെച്ച നിര്‍വചനങ്ങള്‍ പിന്തുടരാന്‍ കുഞ്ഞന്‍ പതിപ്പിന് കഴിഞ്ഞില്ല.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

100 സിസി ശ്രേണിയില്‍ ഹീറോ ബൈക്കുകളുടെ അതിപ്രസരം മറികടക്കാനുള്ള പുതുമയോ, സവിശേഷതകളോ ഡിസ്‌കവര്‍ 100 -ന് ഇല്ലാതെ പോയി. ബജാജിന്റെ നാലു വാല്‍വ് DTS-I ടെക്‌നോളജിയുള്ള 94.38 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഡിസ്‌കവര്‍ 100 -നും ലഭിച്ചത്.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

10 bhp കരുത്തുള്ള എഞ്ചിനില്‍ 87 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്‌തെങ്കിലും വിപണിയില്‍ വിലപോയില്ല. ശ്രേണിയില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ലഭിക്കുന്ന ആദ്യ ബൈക്കായി മാറിയിട്ടും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ബജാജ് ഡിസ്‌കവര്‍ 100 അമ്പെ പരാജയപ്പെട്ടു.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

എന്നാല്‍ ഓസ്ട്രിയന്‍ ബൈക്ക് കമ്പനിയായ കെടിഎമ്മില്‍ നിക്ഷേപം നടത്താനുള്ള ബജാജിന്റെ തീരുമാനം കമ്പനിയുടെ പ്രതിച്ഛായ പാടെ മാറ്റിയെന്നു രാജീവ് ബജാജ് വ്യക്തമാക്കി. 2007 -ലാണ് കെടിഎമ്മിനെ ബജാജ് സ്വന്തമാക്കുന്നത്.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ബൈക്ക് കമ്പനിയാണ് കെടിഎം. ബജാജിന്റെ പിന്തുണയാല്‍ 65,000 യൂണിറ്റില്‍ നിന്നും 2.7 ലക്ഷം യൂണിറ്റിലേക്കു ഉത്പാദനം വര്‍ധിപ്പിക്കാന്‍ പത്തുവര്‍ഷ കാലയളവുകൊണ്ടു കെടിഎമ്മിന് കഴിഞ്ഞു.

Most Read: പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

എന്തായാലും വിപണിയില്‍ 125 സിസി ഡ്യൂക്കിനെ കൂടി അവതരിപ്പിക്കാനുള്ള തിരക്കിലാണ് കെടിഎം ഇപ്പോള്‍. രാജ്യത്തെ പല ഡീലര്‍ഷിപ്പുകളും ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു. മുന്‍തലമുറ 200 ഡ്യൂക്കിന്റെ ശൈലിയില്‍ 125 ഡ്യൂക്ക് വില്‍പ്പനയ്ക്കെത്തുമെന്നാണ് വിവരം.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

മോഡലിന് 1.20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. നിരയില്‍ 200 ഡ്യൂക്കിനും താഴെയാകും 125 സിസി ബൈക്കിന്റെ സ്ഥാനം. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന് 14.7 bhp കരുത്തും 11.8 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഡിസ്‌കവര്‍ 100, ബജാജിന് സംഭവിച്ച വലിയ പിഴ — കാരണം വെളിപ്പെടുത്തി രാജീവ് ബജാജ്

ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ത്യയിലെ ഏറ്റവും കരുത്തുകൂടിയ 125 സിസി ബൈക്കായി വരവില്‍ 125 ഡ്യൂക്ക് അറിയപ്പെടും. നിലവില്‍ 125 സിസി ശ്രേണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ സര്‍വ്വാധിപത്യമാണ്. ഹീറോയും ബജാജും ടിവിഎസും നിര അടക്കിവാഴുന്നു. പക്ഷെ ശ്രേണിയില്‍ ബേബി ഡ്യൂക്കിനോളം വേഗമുള്ള സ്പോര്‍ട്സ് ബൈക്ക് വേറൊന്നില്ല. കെടിഎം നോട്ടമിടുന്നതും ഈ ഒഴിവുതന്നെ.

Source: Money Control

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Discover 100 The Biggest Career Blunder, Says MD Rajiv Bajaj. Read in Malayalam.
Story first published: Monday, November 26, 2018, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X