ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

By Dijo Jackson

ഇതു ബജാജ് പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പലവിധ മോഡിഫിക്കേഷനുകള്‍ ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും പൂര്‍ണ്ണത അനുഭവപ്പെടുന്നത് ഇതാദ്യം. ദില്ലിയില്‍ സുസുക്കി ഹയബൂസയിലേക്ക് പരകായപ്രവേശം നടത്തിയ ബജാജ് പള്‍സറില്‍ വാഹനലോകം ഒന്നടങ്കം അമ്പരന്നു നില്‍ക്കുകയാണ്.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

നില്‍പ്പിലും ഭാവത്തിലും പഴയ തലമുറ ഹയബൂസ തന്നെയാണ് ഈ ബജാജ് പള്‍സര്‍. പേരിനുപോലും ഒരു കുറ്റം കണ്ടെത്താന്‍ ഹയബൂസ ആരാധകര്‍ക്കും കഴിയുന്നില്ല. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് മോഡിഫിക്കേഷന്‍ സ്ഥാപനം ജിഎം കസ്റ്റംസാണ് ബജാജ് പള്‍സര്‍ 180 -യെ ഹയബൂസയാക്കി മാറ്റിയത്.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

ബോഡി കിറ്റും സ്‌പെയര്‍ പാര്‍ട്‌സും മാത്രം ഉപയോഗിച്ചു ഹയബൂസയെന്ന പേരുനേടികൊടുക്കാനുള്ള പതിവു മോഡിഫിക്കേഷന്‍ നടപടിയല്ല ജിഎം കസ്റ്റംസിന്റേത്. പള്‍സറിന്റെ വീല്‍ബേസ് തന്നെ ഇവര്‍ മാറ്റി.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

ഹയബൂസയോളം വലുപ്പവും ആകാരവും പള്‍സറിന് തോന്നിക്കാന്‍ കാരണമിതാണ്. വീതികുറഞ്ഞ ടെലിസ്‌കോപിക് ഫോര്‍ക്കുകളിലും മുന്നിലെ ചെറിയ ഇരട്ട ഡിസ്‌ക് ബ്രേക്കുകളിലേക്കും സൂക്ഷിച്ചു നോക്കിയാല്‍ മാത്രമെ വശപ്പിശക് കണ്ണില്‍പ്പെടുകയുള്ളു.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

യഥാര്‍ത്ഥ ഹയബൂസയില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് മുന്നില്‍ സസ്‌പെന്‍ഷനേകുക. ഫൂട്ട് പെഗുകള്‍ പള്‍സറിന്റേതു തന്നെയാണ്. ചെറു ഡ്യൂട്ടി ചെയിന്‍ സ്‌പ്രോക്കറ്റ് സെറ്റിലും ഹെഡ്‌ലാമ്പിലും പള്‍സറിന്റെ തനിമ ചെറുതായി അനുഭവപ്പെടും.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

എന്നാല്‍ കസ്റ്റം നിര്‍മ്മിത ഹയബൂസ ബോഡി കിറ്റ് ഈ പോരായ്മകളെ മറച്ചുപിടിക്കുന്നു. രൂപമാറ്റത്തിന്റെ ഭാഗമായി വലിയ ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് പള്‍സറിന് ലഭിക്കുന്നത്. കസ്റ്റം നിര്‍മ്മിത സ്വിംഗ് ആമും ഹയബൂസ പരിവേഷത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

ബൈക്കില്‍ ബജാജ് നല്‍കിയ ടയറുകള്‍ക്ക് പകരം വീതികൂടിയ ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകളാണ് പള്‍സറില്‍ ജിഎം കസ്റ്റംസ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ് പശ്ചാത്തലമുള്ള അലോയ് വീലുകളും രൂപമാറ്റത്തെ ഗൗരവമായി സ്വാധീനിക്കുന്നുണ്ട്.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

പരമാവധി 280 കിലോമീറ്റര്‍ വേഗം രേഖപ്പെടുത്തുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹയബൂസ ലോഗോയുള്ള ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവയും രൂപമാറ്റത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. രണ്ടുലക്ഷം രൂപയാണ് പള്‍സര്‍ 180 ഹയബൂസയാക്കി മാറ്റിയപ്പോള്‍ ജിഎം കസ്റ്റംസിന് ചിലവായത്.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

എന്തായാലും ബൈക്ക് ലോകത്ത് ജിഎം കസ്റ്റംസിന്റെ മോഡിഫിക്കേഷന്‍ വമ്പന്‍ ഹിറ്റായി കഴിഞ്ഞു. തങ്ങളുടെ പള്‍സറിനെയും ഹയബൂസയാക്കി മാറ്റാന്‍ വേണ്ടി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ബൈക്ക് പ്രേമികള്‍ ജിഎം കസ്റ്റംസിന് മുന്നില്‍ കാത്തുനില്‍ക്കുകയാണ്.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

അതേസമയം ബൈക്കിന്റെ മെക്കാനിക്കല്‍ മുഖത്ത് പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകളൊന്നും ജിഎം കസ്റ്റംസ് നടത്തിയിട്ടില്ല. ബൈക്കിലുള്ള 178.6 സിസി ഒറ്റ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എഞ്ചിന്‍ 17 bhp കരുത്തും 14.2 Nm torque -മാണ് സൃഷ്ടിക്കുക.

ഇതു പള്‍സറാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല — അമ്പരപ്പിക്കും ഈ രൂപമാറ്റം

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഹയബൂസയുടെ കാര്യമെടുത്താല്‍ 1,340 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍ തുടിക്കുന്നത്. എഞ്ചിന് 197 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Source: GM Customs

Most Read Articles

Malayalam
English summary
Bajaj Pulsar Modified To Look Like Suzuki Hayabusa. Read in Malayalam.
Story first published: Wednesday, August 1, 2018, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X