ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

By Dijo Jackson

ബജാജിന്റെ കണക്കുകൂട്ടല്‍ കിറുകൃത്യം. ഇന്ത്യയില്‍ പള്‍സര്‍ വില്‍പന അമ്പരപ്പിക്കുന്ന വേഗത്തില്‍ കുതിക്കുകയാണ്. മെയ് മാസം മാത്രം ഏഴുപതിനായിരം പള്‍സറുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബജാജിന്റെ പള്‍സര്‍ വില്‍പന ഇഴയുകയായിരുന്നു. എന്നാല്‍ പള്‍സറുകളുടെ കാലം കഴിയാറായെന്ന അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ ബജാജ് നിരാശപ്പെട്ടില്ല.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

അവനാഴിയിലെ അവസാന തന്ത്രം ബജാജ് പുറത്തെടുത്തതോടെ പള്‍സര്‍ വില്‍പന പഴയ പ്രതാപത്തിലേക്കു തിരിച്ചു വരികയാണ്.

ബജാജ് പയറ്റിയത്

എന്തു മന്ത്രജാലമാണ് ബജാജ് പ്രയോഗിച്ചതെന്നു ചിന്തിക്കുന്നുണ്ടോ? പുതിയ പള്‍സര്‍ ക്ലാസിക്കിനെ കൊണ്ടുവരാനുള്ള തീരുമാനമാണ് കമ്പനിയെ തുണച്ചത്.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

കാഴ്ചപകിട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കിയ പള്‍സറിന്റെ പ്രാരംഭ വകഭേദമാണ് പുതിയ പള്‍സര്‍ ക്ലാസിക് 150. നിരയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്ക്. ഏഴുപതിനായിരം കുറിച്ച പള്‍സര്‍ വില്‍പനയില്‍ സിംഹഭാഗവും ക്ലാസിക് വകഭേദമടങ്ങുന്ന പള്‍സര്‍ 150 ബൈക്കുകളുടെ സംഭാവനയാണ്.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

52,759 പള്‍സര്‍ 150 ബൈക്കുകളാണ് കഴിഞ്ഞമാസം വിറ്റുപോയത്. മാര്‍ച്ച് മാസത്തെ വില്‍പനയെക്കാള്‍ 46 ശതമാനം കൂടുതലാണിത്. കമ്മ്യൂട്ടര്‍, പ്രീമിയം കമ്മ്യൂട്ടര്‍, എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ്; ഏതുതരക്കാര്‍ക്കും പറ്റിയ ബൈക്ക് ബജാജിന്റെ പള്‍സര്‍ നിരയിലുണ്ട്.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

പുതുതായി പിറന്ന പള്‍സര്‍ 150 ക്ലാസിക്കില്‍ തുടങ്ങും പള്‍സര്‍ ബൈക്കുകളുടെ നീണ്ട നിര. 67,437 രൂപയാണ് ഏറ്റവും ചെറിയ പള്‍സര്‍ 150 ക്ലാസിക്കിന്റെ എക്‌സ്‌ഷോറൂം വില (മുംബൈ). അതായത് ഇരട്ട ഡിസ്‌ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് പള്‍സറിനെ അപേക്ഷിച്ചു ആറായിരം രൂപയോളം കുറവ് 150 ക്ലാസിക് രേഖപ്പെടുത്തുന്നു.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

മോഡലിന്റെ വില്‍പന അപ്രതീക്ഷിതമായി ഉയരാന്‍ കാരണവുമിതു തന്നെ. നിലവില്‍ രാജ്യത്തു മുഴുവന്‍ 150 ക്ലാസിക്കുകള്‍ ലഭ്യമല്ല. മോഡലിന്റെ വന്‍പ്രചാരം മുന്നില്‍ക്കണ്ട് മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതിയ 150 ക്ലാസിക്കിനെ കൊണ്ടുവരാന്‍ ബജാജ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

പള്‍സര്‍ ക്ലാസിക്കിന്റെ വില കുറയ്ക്കാന്‍ വേണ്ടി ഗ്രാഫിക്‌സ്, പിറകിലെ ഡിസ്‌ക് ബ്രേക്ക്, വിഭജിച്ച സീറ്റ്, ടാങ്ക് എക്സ്റ്റന്‍ഷന്‍ എന്നിവയൊക്കെ ബജാജ് ഒഴിവാക്കി. ഒറ്റ ഡിസ്‌ക് ബ്രേക്ക് മാത്രമെ പള്‍സര്‍ 150 ക്ലാസിക്കിനുള്ളു.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

അതേസമയം സാങ്കേതികതലത്തില്‍ കാര്യമായ മാറ്റങ്ങളില്ല. സ്റ്റാന്‍ഡേര്‍ഡ് പള്‍സര്‍ 150 -യിലുള്ള 149 സിസി ഒറ്റ സിലിണ്ടര്‍ നാലു സ്‌ട്രോക്ക് എഞ്ചിനാണ് പള്‍സര്‍ 150 ക്ലാസിക്കിലും. പള്‍സര്‍ 150 കഴിഞ്ഞാല്‍ NS160 -യാണ് നിരയില്‍ അടുത്തത്.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

82,000 രൂപയാണ് NS160 മോഡലിന്റെ വില. കൂടുതല്‍ കരുത്തുത്പാദനമുള്ള സ്‌പോര്‍ടി ലിക്വിഡ് കൂള്‍ഡ് പതിപ്പാണ് പള്‍സര്‍ NS160. ഇവര്‍ക്ക് മുകളിലാണ് എയര്‍ കൂള്‍ഡ് എഞ്ചിനുള്ള പള്‍സര്‍ 180 -യുടെ സ്ഥാനം.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

വിലയുടെ കാര്യത്തില്‍ പള്‍സര്‍ 180 -യ്ക്ക് NS160 -യെക്കാള്‍ ആയിരം രൂപ കൂടുതലാണ്. 220 സിസി എയര്‍ കൂള്‍ഡ് പള്‍സര്‍ പതിപ്പാണ് നിരയില്‍ ഏറ്റവും കരുത്തന്‍. പള്‍സര്‍ 220 -യ്ക്ക് 94,000 രൂപയാണ് വില. ഇതിനു പുറമെ NS 200, RS 200 എന്നീ ഫ്‌ളാഗ്ഷിപ്പ് പള്‍സറുകളെയും ബജാജ് വിപണിയില്‍ കാഴ്ചവെക്കുന്നുണ്ട്.

ബജാജിന്റെ തന്ത്രം ഫലിച്ചു, പള്‍സര്‍ വില്‍പനയില്‍ അതിശയിച്ച് ബൈക്ക് വിപണി

നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കാണ് NS 200. RS 200 പൂര്‍ണ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കും. ഇരു മോഡലുകളിലും എബിഎസ് സുരക്ഷ ഓപ്ഷന്‍ ഫീച്ചറാണ്. 98,000 രൂപയാണ് പള്‍സര്‍ NS 200 -ന് വില. RS 200 -ന് വില 1.24 ലക്ഷം രൂപ.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj Pulsar Range Records Highest Sales Number In May 2018. Read in Malayalam.
Story first published: Saturday, June 30, 2018, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X