ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

മുഖം മിനുക്കി പുത്തന്‍ ബജാജ് V15 വിപണിയില്‍. 65,700 രൂപയാണ് പുതിയ V15 പവര്‍ അപ്പ് പതിപ്പിന് ബജാജ് നിശ്ചയിച്ചിരിക്കുന്ന വില. പേര് സൂചിപ്പിക്കുന്നത് പോലെ നിലവിലെ V15 പതിപ്പിനെക്കാളും അധികശേഷി V15 പവര്‍ അപ്പ് അവകാശപ്പെടും. ബോഡി ഗ്രാഫിക്‌സിലും ബാക്ക്‌റെസ്റ്റിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു.

ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

നിറവൈവിധ്യതയും പുതിയ ബൈക്കിന്റെ വിശേഷമാണ്. INS വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രത്യേക 'V' ചിഹ്നം ഇന്ധനടാങ്കില്‍ പതിഞ്ഞിട്ടുണ്ട്.

ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

പുത്തന്‍ വകഭേദമായിട്ടും ബൈക്കിന് എബിഎസ് സുരക്ഷ നല്‍കാന്‍ ബജാജ് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയം. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള ബൈക്കുകളിലെല്ലാം എബിഎസ് സുരക്ഷ കര്‍ശനമാവും.

ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

എബിഎസിന്റെ അഭാവം മോഡലിന്റെ പോരായ്മയായി ഇവിടെ ചൂണ്ടിക്കാട്ടാം. സാധാരണ V15 ബൈക്കിനെ അപേക്ഷിച്ച് V15 പവര്‍ അപ്പിന് സവിശേഷതകള്‍ ഒരുപാടുണ്ട്.

ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

പ്രതിദിന ആവശ്യങ്ങള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ബൈക്ക് ഒരുപോലെ അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. ഭാരം 137 കിലോ. ബൈക്കിലുള്ള 149.5 സിസി എഞ്ചിന് 12.8 bhp കരുത്തും 13 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

നിലവിലെ മോഡലിനെക്കാള്‍ 1 bhp കരുത്തും 0.3 Nm torque ഉം അധികമാണിത്. എയര്‍ കൂളിംഗ് സംവിധാനത്തിന് പിന്തുണ മാത്രമെ എഞ്ചിനുള്ളൂ. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

ഒന്നാം ഗിയര്‍ താഴേക്കും ബാക്കി ഗിയറുകള്‍ മുകളിലേക്കും എന്ന രീതിയിലാണ് ഗിയര്‍ബോക്‌സ് ഘടന. സാധാരണ V15 ബൈക്കില്‍ ഗിയറുകള്‍ മുഴുവന്‍ മുകളിലേക്കാണ്.

ബജാജ് V15 പവര്‍ അപ്പ് വിപണിയില്‍ — വില 65,700 രൂപ

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ INS വിക്രാന്തുമായുള്ള ബന്ധമാണ് ബജാജ് V15 ബൈക്കിനെ വിപണിയില്‍ ഹിറ്റാക്കി മാറ്റിയത്. വിപണിയിലെത്തി അഞ്ചു മാസങ്ങങ്ങള്‍ക്കകം ഒരുലക്ഷം യൂണിറ്റിന് മേലെ വില്‍പ്പന ബജാജ് നേടുകയുണ്ടായി. ഇപ്പോള്‍ ഇതേ വിജയത്തിന്റെ ചുവടുപിടിച്ച് കടന്നുവരുന്ന പുതിയ V15 പവര്‍ അപ്പ്, മോഡലിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Bajaj V15 Power Up Launched At Rs 65,700. Read In Malayalam
Story first published: Thursday, December 20, 2018, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X