കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

By Dijo Jackson

ഹൈദരാബാദ് ആസ്ഥാനമായ മഹാവീര്‍ ഗ്രൂപ്പുമായി ചേര്‍ന്നു ഇന്ത്യയില്‍ സജീവമാകുമെന്നു അടുത്തിടെയാണ് ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി പ്രഖ്യാപിച്ചത്. പുതിയ കൂട്ടുകെട്ടില്‍ കൂടുതല്‍ ബെനലി ബൈക്കുകള്‍ ഇന്ത്യന്‍ തീരമണയുമെന്നു ബെനലി പറഞ്ഞതിന് പിന്നാലെ പുതിയ TNT 302S ഉടന്‍ ഇന്ത്യന്‍ തീരമണയുമെന്നു റിപ്പോര്‍ട്ട്.

കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

നിലവില്‍ വില്‍പനയിലുള്ള TNT 300 -ന് പകരക്കാരനാകും ബെനലി 302S. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇംപെരിയാലെ 400 -ന് ഒപ്പം കമ്പനി അവതരിപ്പിച്ച 302S, കാഴ്ച്ചക്കാരുടെ ശ്രദ്ധ ഒന്നടങ്കമാണ് പിടിച്ചുപറ്റിയത്.

കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

TNT 300 ബൈക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് 302S -നെ ബെനലി ഒരുക്കുന്നതെങ്കിലും വ്യത്യസ്തമായ രൂപഭാഷയാണ് മോഡലിന്. TNT 300 -നെക്കാളും സ്‌പോര്‍ടിയാണ് ബെനലി 302S. പുതിയ കെടിഎം 390 ഡ്യൂക്കിന്റെ ശൈലി ബെനലി 302S -ന് പ്രചോദനമേകിയിട്ടുണ്ട്.

കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

390 ഡ്യൂക്കിന്റെ മാതൃകയില്‍ രണ്ടായി തിരിഞ്ഞ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുമാണ് ബെനലി 302S -ല്‍ ഒരുങ്ങുന്നത്. മോഡലിന്റെ രൂപഭാവത്തില്‍ മസ്‌കുലീന്‍ പ്രഭാവം അനുഭവപ്പെടും.

കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

ട്രെല്ലിസ് ഫ്രെയിം തുറന്നുകാട്ടുന്ന ബോഡിയും വലുപ്പമേറിയ ഇന്ധനടാങ്കും ബൈക്കിന്റെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. പിറകില്‍ ഒരുപടി ഉയര്‍ന്നാണ് സീറ്റിന്റെ ഒരുക്കം. ചെത്തിയൊതുക്കിയ പിന്‍ഭാഗവും അറ്റത്തായി ഒരുങ്ങുന്ന ടെയില്‍ലാമ്പും മോഡലിന്റെ ഡിസൈന്‍ പ്രത്യേകതകളാണ്.

കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

അലൂമിനിയം കവചിത എക്‌സ്‌ഹോസ്റ്റ്, വേര്‍തിരിച്ച ഗ്രാബ് റെയിലുകള്‍, അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്; ബെനലി 302S വിശേഷങ്ങള്‍ തീരില്ല.

കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

മുന്നില്‍ ഇരട്ട പെറ്റല്‍ ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നിറവേറ്റുമ്പോള്‍ പിന്നില്‍ ഒരു ഡിസ്‌ക് മാത്രമെ ബൈക്കിന് നിയന്ത്രണം നല്‍കുകയുള്ളു. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

കെടിഎം 390 ഡ്യൂക്കിന്റെ ഭാവത്തില്‍ പുതിയ ബെനലി 302S, ഭീഷണി ബിഎംഡബ്ല്യു G310 R -നും

ബെനലി 302S -ലുള്ള 300 സിസി പരലല്‍ ട്വിന്‍ എഞ്ചിന് 37.5 bhp കരുത്തും 25.6 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. 302 കിലോ ഭാരമുള്ള 302S -ന്റെ ഇന്ധനടാങ്ക് 16 ലിറ്ററാണ്. ഇന്ത്യയില്‍ ബിഎംഡബ്ല്യു G310 R, കെടിഎം 390 ഡ്യൂക്ക് മോഡലുകളോടാണ് ബെനലി 302S മത്സരിക്കുക.

Source: IAB

Most Read Articles

Malayalam
കൂടുതല്‍... #benelli
English summary
Benelli TNT 302S India Launch Soon — To Replace TNT 300. Read in Malayalam.
Story first published: Saturday, August 11, 2018, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X