ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

By Dijo Jackson

വിലക്കിഴിവും ആനുകൂല്യങ്ങളുമായി ഇരുചക്രവാഹന വിപണി ഒരിക്കല്‍കൂടി സജീവമാവുകയാണ്. കൂടുതല്‍ മോഡലുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളും മുന്‍കൈയ്യെടുക്കുമ്പോള്‍ ഓഫറുകളുടെ പെരുമഴയാണ് ഇരുചക്രവാഹന വിപണിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജൂലായ് മാസം ബൈക്കുകളിലും സ്‌കൂട്ടറുകളിലും ലഭ്യമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പരിശോധിക്കാം —

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ഹോണ്ട നവി – 5,000 രൂപ വിലക്കിഴിവ്

ആക്ടിവ 110 -നെ അടിസ്ഥാനപ്പെടുത്തി ഹോണ്ട ഒരുക്കുന്ന ഏറ്റവും ചെറിയ മോഡലാണ് നവി. ബൈക്കിന്റെയും സ്‌കൂട്ടറിന്റെ സങ്കരയിനം. മോട്ടോ സ്‌കൂട്ടറെന്ന വിശേഷണത്തില്‍ വിപണിയില്‍ എത്തിയ നവി തുടക്കത്തില്‍ തിളങ്ങിയെങ്കിലും മോഡലിന്റെ പ്രചാരം കുത്തനെയിടിയുകയാണ്.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

നവിയിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കണം. ഇതിന് വേണ്ടി ഹോണ്ട കണ്ടെത്തിയ മാര്‍ഗമാണ് വിലക്കിഴിവ്. യുവതലമുറയെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന നവിയില്‍ 5,000 രൂപ വരെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് നേടാം.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ഒട്ടനവധി കസ്റ്റമൈസേഷന്‍ സാധ്യതകള്‍ നവിയില്‍ ഹോണ്ട കാഴ്ചവെക്കുന്നുണ്ട്. മോഡലിന് വില 42,984 രൂപ (എക്‌സ്‌ഷോറൂം ദില്ലി). വരുംമാസങ്ങളില്‍ നവിയുടെ പരിഷ്‌കരിച്ച പുത്തന്‍ പതിപ്പ് ഇന്ത്യന്‍ തീരമണയുമെന്നാണ് വിവരം.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ടിവിഎസ് ജൂപിറ്റര്‍ – 4,300 രൂപ വരെ വിലക്കിഴിവ്

ആക്ടിവ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്‌കൂട്ടര്‍. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടിവിഎസ് ജൂപിറ്റര്‍ വിപണിയില്‍ എത്തിയത്. അവതരിച്ച നാള്‍തൊട്ടു ഇന്നുവരെ ജൂപിറ്ററില്‍ ടിവിഎസിന് നിരാശപ്പെടേണ്ടതായി വന്നിട്ടില്ല.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

പുറമെയുള്ള ഫ്യൂവല്‍ ക്യാപ്, സീറ്റനടിയിലുള്ള മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജിംഗ് സോക്കറ്റ് പോലുള്ള വിശേഷങ്ങള്‍ ജൂപിറ്ററിന്റെ പ്രത്യേകതകളാണ്. എന്തായാലും ദില്ലി, ചെന്നൈ നഗരങ്ങളിലുള്ളവര്‍ക്കാണ് ടിവിഎസ് ജൂപിറ്ററില്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ലഭിക്കുക.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മൂവായിരം രൂപ വിലക്കിഴിവിന് പുറമെ പെയ്ടിഎം വഴി പണമടയ്ക്കുമ്പോള്‍ 1,300 രൂപയുടെ അധിക ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് നേടാം. 50,566 രൂപയാണ് ടിവിഎസ് ജൂപിറ്ററിന് വില (എക്‌സ്‌ഷോറൂം ദില്ലി).

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

സുസുക്കി ആക്‌സസ് 125 – 3,000 രൂപ വിലക്കിഴിവ്

125 സിസി ശ്രേണിയില്‍ ഏറ്റവുമധികം പ്രചാരമുള്ള സുസുക്കിയുടെ അവതാരം. യാത്രാസുഖവും പ്രകടനക്ഷമതയും വിശ്വാസ്യതയും ഒരുപോലെ സമന്വയിക്കുന്നു ഈ സുസുക്കി സ്‌കൂട്ടറില്‍.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

പുതിയ മാക്‌സി സ്‌കൂട്ടര്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ കൊണ്ടുവരുന്നതിന് മുമ്പ് മൂവായിരം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ച് ആക്‌സസ് വില്‍പന കൂട്ടാനുള്ള നീക്കത്തിലാണ് സുസുക്കി. വിവിധ സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മോഡലിന് വില 55,045 രൂപ (എക്‌സ്‌ഷോറൂം ദില്ലി). ആക്‌സസ് 125 -നെ ആധാരമാക്കിയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടര്‍ ഇന്ത്യയില്‍ വരാന്‍ പോകുന്നത്.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ഹീറോ മയെസ്‌ട്രൊ – 2,400 രൂപ വിലക്കിഴിവ്

ഇരുചക്രവാഹന വിപണിയില്‍ വ്യക്തമായ ആധിപത്യമുണ്ടെങ്കിലും സ്‌കൂട്ടര്‍ ലോകത്ത് ഹീറോയിന്നും രണ്ടാം തരമാണ്. ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാക്കാന്‍ ഹീറോ കണ്ടെത്തിയ ഏറ്റവും പുതിയ മാര്‍ഗമാണ് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ദില്ലി പോലുള്ള പ്രധാന നഗരങ്ങളില്‍ 2,400 രൂപ വിലക്കിഴിവ് നല്‍കിയാണ് മയെസ്‌ട്രൊയെ കമ്പനി വില്‍ക്കുന്നത്. ഓഫറിന്റെ ഭാഗമായി പെയ്ടിഎം വഴി പണമടയ്ക്കുമ്പോള്‍ 1,400 രൂപ ക്യാഷ്ബാക്കായും 800 രൂപയുടെ ആക്‌സസറികള്‍ സൗജന്യമായും ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയും.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

പ്ലെഷര്‍, ഡ്യുവറ്റ് സ്‌കൂട്ടറുകളിലും ഇതേ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 50,675 രൂപയാണ് ഹീറോ മയെസ്‌ട്രൊയുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

കവാസാക്കി Z1000 – 2.5 ലക്ഷം രൂപ വിലക്കിഴിവ്

അടുത്തിടെയാണ് പുതിയ Z1000 -നെ കവസാക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ MY2017, നിഞ്ച 1000 മോഡലുകളില്‍ രണ്ടരരലക്ഷം രൂപ വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. 15.1 ലക്ഷം രൂപയാണ് കവാസാക്കി Z1000 -ന് ഇന്ത്യയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി).

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ബൈക്കിലുള്ള 1,043 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 142 bhp കരുത്തും 111 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് നെയ്ക്കഡ് ബൈക്കാണ് Z1000.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

കവാസാക്കി Z900 – 97,000 രൂപ വിലക്കിഴിവ്

കവാസാക്കി Z1000 -ന് തൊട്ടുതാഴെയുള്ള അവതാരം. 97,000 രൂപയുടെ വിലക്കിഴിവാണ് കവാസാക്കി Z900 -ന് മുംബൈ ഡീലര്‍ഷിപ്പ് ഒരുക്കുന്നത്. മോഡലിന് വില 7.68 ലക്ഷം രൂപ (എക്‌സ്‌ഷോറൂം ദില്ലി). 948 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍ തുടിക്കുന്നത്. എഞ്ചിന്‍ 123 bhp കരുത്തും 98.6 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

കവാസാക്കി നിഞ്ച 300 – 50,000 രൂപ വിലക്കിഴിവ്

കവാസാക്കിയുടെ എന്‍ട്രി ലെവല്‍ പൂര്‍ണ ഫെയേര്‍ഡ് ബൈക്ക്. ഷോറൂമുകളെ അടിസ്ഥാനപ്പെടുത്തി അമ്പതിനായിരം രൂപ വരെയാണ് നിഞ്ച 300 -ല്‍ കവാസാക്കി പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവ്. 3.6 ലക്ഷം രൂപയാണ് നിഞ്ച 300 -ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

വിലക്കിഴിവിന്റെ പശ്ചാത്തലത്തില്‍ യമഹ YZF-R3 -യുടെ വിലനിലവാരത്തിലേക്ക് നിഞ്ച 300 -നെ കമ്പനി കൊണ്ടുവന്നിരിക്കുകയാണ്. ബൈക്ക് ഒരുങ്ങുന്നത് 296 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍. 39 bhp കരുത്തും 27 Nm torque ഉം എഞ്ചിന്‍ പരമാവധി അവകാശപ്പെടും.

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ബജാജ് പള്‍സര്‍ RS200 – 13,000 രൂപ വിലക്കിഴിവ്

ബജാജിന്റെ ഒരേയൊരു പൂര്‍ണ ഫെയേര്‍ഡ് ബൈക്ക്. നിലവില്‍ 13,000 രൂപ വിലക്കിഴിവില്‍ 2017 നിര്‍മ്മിത ബജാജ് പള്‍സര്‍ RS200 വിപണിയില്‍ ലഭിക്കും. പഴയ സ്‌റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായാണിത്. അതേസമയം 2018 മോഡല്‍ പള്‍സര്‍ RS200 -ല്‍ ഈ വിലക്കിഴിവ് നേടാന്‍ കഴിയില്ല. 1.25 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ RS200 -ന് എക്‌സ്‌ഷോറൂം വില (ദില്ലി).

ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വന്‍വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ബജാജ് CT100 – 9,000 രൂപ വിലക്കിഴിവ്

എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കില്‍ ഒമ്പതിനായിരം രൂപയുടെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് ബജാജ് ഒരുക്കുന്നത്. 30,714 രൂപയാണ് ബജാജ് CT100 -ന് എക്‌സ്‌ഷോറൂം വില (ദില്ലി). ഉയര്‍ന്ന മൈലേജും ഇളക്കം തട്ടാത്ത വിശ്വാസ്യതയും വിപണിയില്‍ CT100 -ന് മുതല്‍ക്കൂട്ടായി മാറുന്നു.

Source: AutocarIndia

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Best New Bike Discounts This Month. Read in Malayalam.
Story first published: Monday, July 9, 2018, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X