റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

By Dijo Jackson

അന്നും ഇന്നും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് പറയത്തക്ക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആദ്യ കാലത്തെത്തിയ ബുള്ളറ്റുകളുടെ മാതൃകയില്‍ പുതുതലമുറ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ ഇപ്പോഴും വില്‍പനയ്ക്ക് എത്തുന്നു. ബുള്ളറ്റുകളുടെ തലയെടുപ്പിനും പ്രൗഢിക്കുമുള്ള കാരണവുമിതു തന്നെ. താരതമ്യേന ബുള്ളറ്റുകള്‍ക്ക് വില കുറവാണെങ്കിലും ചുരുങ്ങിയപക്ഷം ഒന്നേകാല്‍ ലക്ഷം രൂപ മുടക്കണം റോയല്‍ എന്‍ഫീല്‍ഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

സാധാരണക്കാരനെ സംബന്ധിച്ചു ഇതു വലിയ തുകയാണ്. ഈ കാരണത്താലാണ് കൈയ്യിലുള്ള ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാക്കി മാറ്റാന്‍ ആളുകള്‍ മുന്നോട്ടു വരുന്നത്. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചില ബുള്ളറ്റ് അവതാരങ്ങളെ ഇവിടെ പരിചയപ്പെടാം —

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

ക്ലാസിക്കായി വേഷമിട്ട ഹീറോ CD100 SS

നൂറു സിസി ബൈക്കിനും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കായി രൂപാന്തരപ്പെടാമെന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ മോഡിഫിക്കേഷന്‍ പറഞ്ഞുവെയ്ക്കുന്നു. ഇവിടെ ബുള്ളറ്റിന്റെ കുപ്പായമണിഞ്ഞത് ഹീറോ CD100 SS.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

ബുള്ളറ്റിലേക്കുള്ള പരിണാമം പൂര്‍ണമല്ലെങ്കിലും റോയല്‍ എന്‍ഫീല്‍ഡിനെ ഓര്‍മ്മപ്പെടുത്താന്‍ ബൈക്കിന് ഒരുപരിധി വരെ കഴിയുന്നുണ്ട്. രൂപമാറ്റത്തിനിടയില്‍ പാനലുകളുടെ നിറം മാറി. ബൈക്കിലുള്ള ചുവപ്പു നിറം ബുള്ളറ്റിനെ ഓര്‍മ്മപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുന്നു.

വട്ടത്തിലുള്ള റെട്രോ ഹെഡ്‌ലാമ്പ്, പുതിയ ഹാന്‍ഡില്‍ബാര്‍, പരിഷ്‌കരിച്ച ടെയില്‍ലാമ്പ് എന്നിവയെല്ലാം ഡിസൈന്‍ സവിശേഷതകളില്‍ ചൂണ്ടിക്കാട്ടാം. ക്ലാസിക് മോഡലുകളുടെ മാതൃകയില്‍ പടിയാകൃതിയുള്ള സീറ്റാണ് ബൈക്കിന് ലഭിച്ചത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

മാച്ചിസ്‌മോയില്‍ ഒളിച്ച ബജാജ് ബോക്‌സര്‍

ബുള്ളറ്റാകാന്‍ ശ്രമിച്ച മറ്റൊരു കമ്മ്യൂട്ടര്‍ ബൈക്ക്. വിപണിയില്‍ എത്തുന്ന ഏറ്റവും വില കുറഞ്ഞ ബൈക്കിനും റോയല്‍ എന്‍ഫീല്‍ഡ് മോഡലായി രൂപംമാറാമെന്നു ഈ ബജാജ് ബോക്‌സറിനെ കണ്ടപ്പോള്‍ ഏവര്‍ക്കും ബോധ്യമായി.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് മാച്ചിസ്‌മോയായി അറിയപ്പെടാനാണ് ബജാജ് ബോക്‌സറിവിടെ ശ്രമിക്കുന്നത്. ബോക്‌സറില്‍ ഒരുങ്ങുന്ന പുതിയ ക്രോം – ബ്ലാക് നിറശൈലി രൂപമാറ്റത്തോടു ഒരുപരിധി വരെ നീതി പുലര്‍ത്തുന്നു.

ഇതിന് പുറമെ റോയല്‍ എന്‍ഫീല്‍ഡ് പാനലുകളും ബോക്‌സറില്‍ കാണാം. റോയല്‍ എന്‍ഫീല്‍ഡ് മാച്ചിസ്‌മോയല്ലേ ഇതെന്ന ആശയക്കുഴപ്പം നിരത്തിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റനോട്ടത്തില്‍ ബൈക്ക് സൃഷ്ടിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

റോയല്‍ ഇന്ത്യന്‍ ബുള്ളറ്റ് 100

ബുള്ളറ്റിനെ അനുകരിച്ച് കൈയ്യടി നേടിയ 100 സിസി ബൈക്കാണിത്. വമ്പന്മാരെ അനുകരിക്കാന്‍ ബുള്ളറ്റ് ശ്രമിക്കുമ്പോള്‍, ബുള്ളറ്റിനെ അനുകരിച്ച് ഒരു ഇത്തിരിക്കുഞ്ഞന്‍ ബൈക്ക്. മട്ടിലും ഭാവത്തിലും ബുള്ളറ്റിന്റെ അനുജനാണ് ഈ 'റോയല്‍ ഇന്ത്യന്‍'.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

റോയല്‍ ഇന്ത്യന്റെ പരിണാമം ഏതു ബൈക്കില്‍ നിന്നാണെന്ന കാര്യം ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു. റോയല്‍ ഇന്ത്യന്‍ എന്നു കുറിച്ച ഇന്ധനടാങ്കില്‍ തുടങ്ങും ബൈക്കിന്റെ വിശേഷങ്ങള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ അതേശൈലിയിലാണ് 'റോയല്‍ ഇന്ത്യന്‍' എന്ന എഴുത്ത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

യഥാര്‍ത്ഥ ബുള്ളറ്റിനെ അനുകരിക്കുന്ന റബ്ബര്‍ പ്രൊട്ടക്ടറുകളും ടാങ്കില്‍ കാണാം. ബൈക്കിന്റെ സീറ്റിലും ബാറ്ററി കവറിലും ടൂള്‍ ബോക്സ് കവറിലും ബുള്ളറ്റിന്റെ തനിമ തെളിഞ്ഞു കിടപ്പുണ്ട്. ഒറ്റ നോട്ടത്തില്‍ ബുള്ളറ്റെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ റോയല്‍ ഇന്ത്യന് നിഷ്പ്രയാസം കഴിയും.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

ഹിമാലയന്റെ കുപ്പായമണിഞ്ഞ ബജാജ് പള്‍സര്‍

പള്‍സറിന് വലിയ ആരാധക ശൃഖലയുണ്ടെന്നിരിക്കെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാകാന്‍ പള്‍സര്‍ 150 ഒരിക്കല്‍ ശ്രമം നടത്തി. ഹിമാലയന്റെ നിറശൈലിയിലാണ് പള്‍സര്‍ ഒരുങ്ങിയത്. ഉയര്‍ന്ന വൈസറും വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ബൈക്കിന് ഹിമാലയന്റെ മുഖം നല്‍കി.

നീളം കൂടിയ ഫോര്‍ക്കുകള്‍, സ്‌പോക്ക് വീലുകള്‍, പാനിയറുകളെന്നിവ ഈ പള്‍സറില്‍ ശ്രദ്ധയാകര്‍ഷിക്കും. കാഴ്ചയില്‍ തനി ഹിമാലയനാകാന്‍ പള്‍സറിന് കഴിഞ്ഞോയെന്ന കാര്യം സംശയം. എന്തായാലും സാധാരണ പള്‍സര്‍ 150 -യുടെ ചട്ടക്കൂട്ടില്‍ നിന്നും ബൈക്ക് പുറത്തുകടന്നെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാകാന്‍ ശ്രമിച്ച കുഞ്ഞന്‍ ബൈക്കുകള്‍ — അതിശയപ്പെടുത്തും ഈ രൂപമാറ്റങ്ങള്‍

കൂട്ടത്തില്‍ ജാവയും

ബുള്ളറ്റിലേക്ക് കൂട്ട പലായനം ചെയ്ത ബൈക്കുകളുടെ കൂട്ടത്തില്‍ ജാവയുമുണ്ട്. ബുള്ളറ്റിന് സമാനമായ നിറശൈലിയും ബാഡ്ജുകളും ബൈക്കില്‍ കാണാം. ഒറിജിനല്‍ ബുള്ളറ്റില്‍ നിന്നും കടമെടുത്ത ബാറ്ററി ബോക്‌സ് കവറും ടൂള്‍ ബോക്‌സ് കവറുമാണ് ജാവയില്‍ ഇടംപിടിക്കുന്നത്.

അതേസമയം ഹെഡ്‌ലാമ്പിലും കണ്‍സോളിലും മാറ്റമില്ല. പൂര്‍ണ അര്‍ത്ഥത്തില്‍ ബുള്ളറ്റെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും ജാവയ്ക്ക് ഭംഗിയുള്ള പുതുമ കൊണ്ടുവരാന്‍ സൃഷ്ടാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

Most Read Articles

Malayalam
English summary
Bikes Those Transformed As Royal Enfields. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X