ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

By Staff

അടുത്തിടെയാണ് ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയത്. 2.99 ലക്ഷം രൂപ വിലയില്‍ G310 R അണിനിരക്കുമ്പോള്‍ 3.49 ലക്ഷം രൂപയാണ് G310 GS -ന് വില. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ല്യു ബൈക്കുകളാണിത്. G310 R, G310 GS മോഡലുകള്‍ ഔദ്യോഗികമായി വന്നതിന് പിന്നാലെ ബുക്കിംഗുകളുടെ ബാഹുല്യമാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ അനുഭവപ്പെടുന്നത്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

ഇതിനകം ആയിരം ബുക്കിംഗ് ഇരു ബൈക്കുകളും കൂടി നേടിക്കഴിഞ്ഞു. ബുക്ക് ചെയ്ത ആളുകള്‍ക്ക് അടുത്തയാഴ്ച മുതല്‍ പുതിയ G310 R, G310 GS മോഡലുകള്‍ ബിഎംഡബ്ല്യു കൈമാറും. 50,000 രൂപയാണ് ബുക്കിംഗ് തുക. മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ ആദ്യവാരം മുതല്‍ ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയിരുന്നു.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച ബൈക്കുകളാണിത്. ടിവിഎസ് അപാച്ചെ RR310 പിറന്നതും ഇതേ കൂട്ടായ്മയില്‍ നിന്നാണ്. എഞ്ചിനും ഷാസിയുമടക്കം ഒട്ടനധവി ഘടകങ്ങളാണ് ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് ബൈക്കും ബിഎംഡബ്ല്യുവിന്റെ പ്രാരംഭ ബൈക്കുകളും തമ്മില്‍ പങ്കിടുന്നത്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നും രൂപകല്‍പന നിര്‍വഹിച്ച ബൈക്കുകളെ ടിവിഎസിന്റെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് ബിഎംഡബ്ല്യു പുറത്തിറക്കുന്നത്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

ബിഎംഡബ്ല്യു G310 R

ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്. പതിവു മോട്ടോറാഡ് ശൈലി ഒരുങ്ങുന്ന നെയ്ക്കഡ് മോഡലാണ് G310 R. 41 mm അപ്സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, 17 ഇഞ്ച് അഞ്ചു സ്പോക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, അലൂമിനിയം സ്വിംഗ്ആം എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

നിരയില്‍ മുതിര്‍ന്ന ബിഎംഡബ്ല്യു S1000 R -ന്റെ പ്രഭാവം G310 R -ല്‍ തെളിഞ്ഞു കിടപ്പുണ്ട്. 140 mm, 131 mm എന്നിങ്ങനെയാണ് മുന്‍ പിന്‍ സസ്പെന്‍ഷനുകളിലെ ട്രാവല്‍. 110/70 R17 ടയറുകള്‍ മുന്നിലും 150/60 R17 ടയറുകള്‍ പിന്നിലും ബൈക്കില്‍ ഒരുങ്ങുന്നു.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

300 mm ഡിസ്‌ക് മുന്നില്‍ ബ്രേക്കിംഗ് നിര്‍വഹിക്കുമ്പോള്‍ 200 mm ഡിസ്‌ക്കിനാണ് പിന്നില്‍ ബ്രേക്കിംഗ് ചുമതല. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഭാരം 158.5 കിലോ. സ്റ്റൈല്‍ HP, കോസ്മിക് ബ്ലാക്, റേസിംഗ് റെഡ് എന്നീ നിറങ്ങളാണ് ബൈക്കില്‍ ലഭ്യമാവുക.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

ബിഎംഡബ്ല്യു G310 GS

ബിഎംഡബ്ല്യു നിരയില്‍ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്. G310 R -ലുള്ള എഞ്ചിന്‍ തന്നെയാണ് G310 GS -ലും. അഡ്വഞ്ചര്‍ ബൈക്കുകളില്‍ കണ്ടുവരുന്ന ബീക്ക് ഫെന്‍ഡറും എഞ്ചിന് സംരക്ഷണമേകുന്ന ബാഷ് ബ്ലേറ്റും ഉയര്‍ത്തിയ എക്സ്ഹോസ്റ്റ് സംവിധാനവും മോഡലിന്റെ പ്രധാന വിശേഷങ്ങളാണ്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

പിറകില്‍ പ്രത്യേക ലഗ്ഗേജ് റാക്കും കമ്പനി നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓപ്ഷനല്‍ ആക്സസറിയായി ടോപ് ബോക്സ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാം. 110/80, 150/70 ടയറുകളാണ് ബൈക്കിന് മുന്നിലും പിന്നിലും.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

19 ഇഞ്ചാണ് മുന്‍ വീലിന്റെ വലുപ്പം. പിന്‍ വീലിന് 17 ഇഞ്ചും വലുപ്പമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. 169.5 കിലോ ഭാരം ബിഎംഡബ്ല്യു G310 GS രേഖപ്പെടുത്തും. റേസിംഗ് റെഡ്, പേള്‍ വൈറ്റ് മെറ്റാലിക്, കോസ്മിക് ബ്ലാക് നിറശൈലികള്‍ മോഡലില്‍ ലഭ്യമാണ്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

ഇരു ബൈക്കുകളിലുമുള്ള 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 145 കിലോമീറ്ററാണ് G310 R -ന്റെ പരമാവധി വേഗം.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ വിതരണം ഉടന്‍ ആരംഭിക്കും, അറിയേണ്ടതെല്ലാം

ഭാരം കൂടുതലുള്ളതിനാല്‍ G310 GS -ന് വേഗത ഒരല്‍പം കുറയും. 30 മുതല്‍ 35 കിലോമീറ്റര്‍ മൈലേജ് ബൈക്കുകള്‍ കാഴ്ചവെക്കുമെന്നാണ് വിവരം. വിപണിയില്‍ കെടിഎം 390 ഡ്യൂക്കാണ് ബിഎംഡബ്ല്യു G310 R -ന്റെ മുഖ്യഎതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #bmw motorrad
English summary
BMW G 310 R And G 310 GS Deliveries To Start Soon; Details Revealed. Read in Malayalam.
Story first published: Monday, July 23, 2018, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X