ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

By Dijo Jackson

കാത്തിരിപ്പിന് വിരാമം; പുതിയ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകളുടെ പ്രീ-ബുക്കിംഗ് ജൂണ്‍ എട്ടിന് തുടങ്ങും. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡലുകളെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് തുക അമ്പതിനായിരം രൂപ. മുംബൈ, അഹമ്മദാബാദ്, പൂനെ, ദില്ലി, കൊച്ചി, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന് സാന്നിധ്യമുണ്ട്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

മോഡലുകളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ വില ഇന്ത്യന്‍ നിര്‍മ്മിത G310 R (റോഡ്‌സ്റ്റര്‍), G310 GS (അഡ്വഞ്ചര്‍ ടൂറര്‍) ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ പ്രാരംഭ മോഡലുകളെന്ന വിശേഷണം പുതിയ ബൈക്കുകള്‍ കരസ്ഥമാക്കും.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

എന്‍ട്രി-ലെവല്‍ അഡ്വഞ്ചര്‍ ശ്രേണിയിലേക്കാണ് G310 R, G310 GS നെയ്ക്കഡ് ബൈക്കുകള്‍ അവതരിക്കുക. നിലവില്‍ ഇരു ബൈക്കുകളെയും കമ്പനി ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡലുകള്‍ കയറ്റുമതി ചെയ്യപ്പെടുന്നെന്ന് മാത്രം.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

അപാച്ചെ RR310 ഒരുങ്ങുന്ന ടിവിഎസിന്റെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് ഇരു ബിഎംഡബ്ല്യു ബൈക്കുകളുടെയും ഒരുക്കം. G310 R, G310 GS ബൈക്കുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആദ്യം കാഴ്ചവെച്ചത് 2018 ഓട്ടോ എക്‌സ്‌പോയില്‍. ജൂലായില്‍ പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തും.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

G310 R, G310 GS ബൈക്കുകള്‍ ഒരുങ്ങുന്നത് ഒരേ ഷാസിയിലും, ഒരേ എഞ്ചിനിലും. ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച 313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഇരു മോഡലുകളിലും തുടിക്കും. ടിവിഎസ് അപാച്ചെ RR310 അണിനിരക്കുന്നതും ഇതേ എഞ്ചിനില്‍ തന്നെ.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത എഞ്ചിന്‍ കാഴ്ചവെക്കുമെന്നാണ് വിവരം. ഇരു ബൈക്കുകളും 144 കിലോമീറ്റര്‍ വേഗം പരമാവധി രേഖപ്പെടുത്തും.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 300 mm, 240 mm ഡിസ്‌ക്കുകളാണ് മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് ഒരുക്കുക.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

ഇരട്ട ചാനല്‍ എബിഎസും മെറ്റ്‌സെലര്‍ ടയറുകളും ബിഎംഡബ്ല്യു 310 ഇരട്ടകളുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ബ്ലാക്, വൈറ്റ്, മെറ്റാലിക് ബ്ലൂ, വൈറ്റ് ബേസ് നിറങ്ങളില്‍ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ എട്ടു മുതല്‍, എതിരാളി കെടിഎം 390 ഡ്യൂക്ക്

കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RR310, യമഹ R3 എന്നിവരാണ് വിപണിയില്‍ ബിഎംഡബ്ല്യു G310 മോഡലുകളുടെ മുഖ്യ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #bmw motorrad
English summary
BMW G310 R, G310 GS Pre-Bookings To Start From June 8. Read in Malayalam.
Story first published: Wednesday, June 6, 2018, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X