TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ചുമ്മാ ഇരുന്നാല്‍ മാത്രം മതി, ബാക്കിയെല്ലാം ഈ ബൈക്ക് നോക്കിക്കോളും — പുതുചരിത്രമെഴുതി ബിഎംഡബ്ല്യു
കാലത്തിന് മുമ്പെ കുതിക്കാന്‍ ബിഎംഡബ്ല്യു തയ്യാറായിക്കഴിഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ ഭാവി ഇനി വൈദ്യുത പതിപ്പുകളിലാണെന്ന വാദപ്രതിവാദങ്ങള്‍ കൂലങ്കഷമായി തുടരവെ സങ്കേതികവിദ്യയില്‍ വിപ്ലവങ്ങള്‍ രചിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. മനുഷ്യസഹായമില്ലാതെ ഓടാന്‍ കഴിയുന്ന പുതിയ ബൈക്കിനെ ബിഎംഡബ്ല്യു നിര്‍മ്മിച്ചു; പേര് 'ഗോസ്റ്റ് റൈഡര്‍'.
ഡ്രൈവറില്ലാ കാറുകളെ പോലെ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡര്‍ നിരത്തില്‍ സ്വയം ഓടും. R1200 GS മോഡലാണ് ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് അടിസ്ഥാനം. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് കഴിയും.
പരീക്ഷണ ട്രാക്കില്‍ R1200 GS ഗോസ്റ്റ് റൈഡറിനെ ഓടിച്ചുകാണിക്കാനും ബിഎംഡബ്ല്യു മടികാട്ടിയില്ല. പുറമെനിന്നാരുടെയും പിന്തുണയില്ലാതെ ട്രാക്കില്‍ ഓടിയ ഗോസ്റ്റ് റൈഡര്‍ ഇരുചക്ര വാഹന സങ്കല്പങ്ങള്ക്ക് പുതിയ നിര്‍വചനം കുറിച്ചു.
Most Read: ആദ്യസര്‍വീസിന് 5,000 രൂപ - പുതിയ ബിഎംഡബ്ല്യു ബൈക്കിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ
വളവുകളില്‍ വേഗം കുറയ്ക്കാനും ആവശ്യമെങ്കില്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചുനിര്‍ത്താനും ഗോസ്റ്റ് റൈഡറിന് പറ്റും; 'ബാലന്‍സ്' നഷ്ടപ്പെടില്ല. ഓട്ടോണമസ് സാങ്കേതികത ബൈക്കുകള്‍ക്കും സാധ്യമാണെന്ന് ഗോസ്റ്റ് റൈഡര്‍ തെളിയിച്ചെങ്കിലും ഈ മേഖലയിലേക്ക് തിരിയാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല.
ബൈക്കുകളിലെ റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനാണ് തങ്ങളുടെ ശ്രമം. പുതിയ ടെക്നോളജി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് കമ്പനി പറയുന്നു. പാനിയറുകള്‍ മുഴുവന്‍ ഘടിപ്പിച്ച R1200 GS മോഡലിലാണ് പുതിയ ഓട്ടോണമസ് സാങ്കേതികവിദ്യ ബിഎംഡബ്ല്യു കാഴ്ച്ചവെച്ചത്.
ചുവടുപിഴയ്ക്കാതെ നിശ്ചാലാവസ്ഥയില്‍ നിന്നും മുന്നോട്ടു നീങ്ങാനും തിരികെ നിശ്ചലാവസ്ഥയിലേക്ക് വരാനും ഗോസ്റ്റ് റൈഡറിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്നത് ശ്രദ്ധേയം. ഓട്ടോണമസ് സാങ്കേതികവിദ്യ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള R1200 GS തന്നെയാണ് ഗോസ്റ്റ് റൈഡര്‍.
ബൈക്കിലുള്ള 1,170 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 123 bhp കരുത്തും 125 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 200 കിലോമീറ്ററിന് മേലെ വേഗംതൊടാന്‍ ബിഎംഡബ്ല്യു R1200 GS -ന് കഴിയും.
എന്നാല്‍ ഗോസ്റ്റ് റൈഡറിന്റെ പരമാവധി വേഗം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബൈക്കുകളില്‍ ഓട്ടോണമസ് സാങ്കേതികത പരീക്ഷിക്കുന്ന ആദ്യ നിര്‍മ്മാതാക്കളല്ല ബിഎംഡബ്ല്യു മോട്ടോറാഡ്. മോട്ടോബോട്ട് എന്ന പേരില്‍ റോബോട്ട് നിയന്ത്രിത ബൈക്കിനെ യമഹയും മുമ്പ് കാഴ്ച്ചവെച്ചിരുന്നു.
Most Read: അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം
ഹോണ്ടയും ഓട്ടോണമസ് ബൈക്കുകളെ വികസിപ്പിക്കാന്‍ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ സധൈര്യം പൂര്‍ണ്ണ ഓട്ടോണമസ് ബൈക്കിനെ അവതരിപ്പിക്കാനുള്ള ധൈര്യം ബിഎംഡബ്ല്യു മോട്ടോറാഡ് മാത്രമാണ് ഇതുവരെ കാണിച്ചത്.