കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

By Dijo Jackson

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍. നിലവില്‍ വില്‍പനയിലുള്ള മോണ്‍സ്റ്റര്‍ 797 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് മോണ്‍സ്റ്റര്‍ 797 പ്ലസ്. എക്‌സ്‌ഷോറൂം വില 8.03 ലക്ഷം രൂപ. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 അണിനിരക്കുന്നതും ഇതേ വിലയില്‍ തന്നെ. ഹെഡ്‌ലാമ്പിന് ലഭിച്ച ബിക്കിനി ഫെയറിംഗും പുത്തന്‍ സീറ്റ് ശൈലിയുമാണ് 797 പ്ലസിന്റെ മുഖ്യ വിശേഷങ്ങള്‍.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

വിപണിയില്‍ കാല്‍നൂറ്റാണ്ടു വിജയകരമായി പിന്നിടുന്ന മോണ്‍സ്റ്റര്‍ നിരയെ സ്മരിച്ചാണ് പുതിയ ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 പ്ലസിന്റെ വരവ്. മുന്‍ ഫെയറിംഗും സീറ്റും ഒഴികെ മോണ്‍സ്റ്റര്‍ 797, മോണ്‍സ്റ്റര്‍ 797 പ്ലസ് മോഡലുകളില്‍ തമ്മില്‍ വ്യത്യാസങ്ങള്‍ കാര്യമായില്ല.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

803 സിസി L - ട്വിന്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ മോണ്‍സ്റ്റര്‍ 797 പ്ലസിലും തുടരുന്നു. 72 bhp കരുത്തും 67 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 പ്ലസിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

അപ്‌സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, ആന്റി - ലോക്ക് ബ്രേക്ക് സംവിധാനം, പിറെലി ടയറുകള്‍, മുന്‍ - പിന്‍ ഡിസ്‌ക് ബ്രേക്കുകള്‍, മോണോഷോക്ക് പിന്‍ സസ്‌പെന്‍ഷന്‍ എന്നിവ മോണ്‍സ്റ്റര്‍ 797, 797 പ്ലസ് ബൈക്കുകളുടെ വിശേഷങ്ങളാണ്.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ മോഡലുകളാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 പ്ലസിന്റെ എതിരാളികള്‍. പ്രാരംഭ 797 മോഡലുകള്‍ക്ക് പുറമെ എഞ്ചിന്‍ ശേഷിയെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ കരുത്താര്‍ന്ന 821, 1100 ബൈക്കുകളുമുണ്ട് മോണ്‍സ്റ്റര്‍ നിരയില്‍.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

797 പ്ലസിന്റെ അവതരണ വേളയില്‍ മോണ്‍സ്റ്റര്‍ 821 ബൈക്കുകളുടെ വിതരണം ഇന്ത്യയില്‍ തുടങ്ങിയതായും ഡ്യുക്കാട്ടി വ്യക്തമാക്കി. 9.51 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 വിപണിയില്‍ ലഭ്യമാവുക.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

പൂര്‍ണ ഇറക്കുമതി മോഡലുകളായാണ് (കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ്) മോണ്‍സ്റ്റര്‍ നിരയെ ഡ്യുക്കാട്ടി ഇന്ത്യയില്‍ കൊണ്ടുവരുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഡ്യുക്കാട്ടി നിരയില്‍ മുഴുവന്‍ ഇറക്കുമതി മോഡലുകളാണ്. ഇതില്‍ പ്രാരംഭ സ്‌ക്രാമ്പ്‌ളര്‍ നിരയും ഉള്‍പ്പെടും.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

മോണ്‍സ്റ്റര്‍, സ്‌ക്രാമ്പ്‌ളര്‍ നിരകളിലെ പ്രാരംഭ മോഡലുകള്‍ ഒഴികെ മറ്റുള്ള അവതാരങ്ങള്‍ക്കെല്ലാം ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തുന്നത്. ഇറക്കുമതി മോഡലുകളായതു കൊണ്ടു ഡ്യുക്കാട്ടിയുടെ വില്‍പനാനന്തര സേവനങ്ങള്‍ക്കും ചെലവേറും.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

ഇതേ കാരണം തന്നെ ഡ്യുക്കാട്ടി ബൈക്കുകളെ തെരഞ്ഞെടുക്കാന്‍ വലിയ വിഭാഗം ജനത ഇന്ത്യയില്‍ മടിച്ചു നില്‍ക്കുന്നു. എന്നാല്‍ ഭാവിയില്‍ ഘടകങ്ങള്‍ പ്രാദേശികമായി സമാഹരിച്ചു മോഡലുകളെ ആഭ്യന്തരതലത്തില്‍ നിര്‍മ്മിക്കാന്‍ ഡ്യുക്കാട്ടിയ്ക്ക് ആലോചനയുണ്ട്.

കുഞ്ഞന്‍ ബൈക്കുമായി ഡ്യുക്കാട്ടി വീണ്ടും, പുതിയ മോണ്‍സ്റ്റര്‍ 797 പ്ലസ് ഇന്ത്യയില്‍

ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ചാല്‍ മോഡലുകളുടെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഡ്യുക്കാട്ടിയ്ക്ക് സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ducati #new launches
English summary
Ducati Monster 797+ Launched In India. Read in Malayalam.
Story first published: Monday, June 11, 2018, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X