കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎമ്മിന്റെ വിപണി

By Dijo Jackson

ഇടത്തരം ശ്രേണിയില്‍ കൈവെച്ചാലെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം രാജ്യാന്തര പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ കുറഞ്ഞചിലവില്‍ ബൈക്കുകളുടെ ഉത്പാദനം സാധ്യമാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

ഇന്ത്യന്‍ നിര്‍മ്മിത ഡ്യൂക്ക്, RC മോഡലുകളുമായി ആഗോളവിപണിയില്‍ കളംനിറഞ്ഞുനില്‍ക്കുകയാണ് ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം. ബജാജാണ് കെടിഎം ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്യുന്നത്.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

കെടിഎം - ബജാജ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വന്‍വിജയം ടിവിഎസും ബിഎംഡബ്ല്യുവും തമ്മിലുള്ള പങ്കാളിത്തത്തിന് പ്രചോദനമായി. ടിവിഎസ് - ബിഎംഡബ്ല്യു കൂട്ടുകെട്ടില്‍ പിറന്ന അപാച്ചെ RR310, G310 R, G310 GS എന്നീ ഇടത്തരം പ്രീമിയം ബൈക്കുകള്‍ ശ്രേണിയില്‍ ഓളം സൃഷ്ടിച്ചുവരികയാണ്.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

ബജാജുമായി കൈകോര്‍ത്ത് റോയല്‍ എന്‍ഫീല്‍ഡ് വാഴുന്ന ക്രൂയിസര്‍ ശ്രേണിയില്‍ കടന്നുവരാന്‍ ട്രയംഫിനുമുണ്ട് മോഹം. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഏഷ്യയില്‍ നിന്നുള്ള ഇരുചക്ര വാഹന നിര്‍മ്മാതാവുമായി (പേരു വെളിപ്പെടുത്തിയിട്ടില്ല) ചേര്‍ന്നു ചെറു ബൈക്കിനെ നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

ഈ അവസരത്തില്‍ ഇറ്റാലിയന്‍ ബൈക്ക് കമ്പനി ഡ്യുക്കാട്ടി പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ കടക്കണമെന്നു ആഗ്രഹിക്കുന്നതില്‍ അത്ഭുതമേതും വേണ്ട. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് കുറഞ്ഞ ശേഷിയുള്ള പ്രീമിയം ബൈക്കുകളെ അണനിരത്താനുള്ള തയ്യാറെടുപ്പിലാണ് ഡ്യുക്കാട്ടി ഇപ്പോള്‍.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

ഇന്ത്യയിലെ മുന്‍നിര ബൈക്ക് കമ്പനികളെല്ലാം രാജ്യാന്തര നിര്‍മ്മാതാക്കളുമായി കൂട്ടുകൂടിയ സാഹചര്യത്തില്‍ ഹീറോയെ ഡ്യുക്കാട്ടി തെരഞ്ഞെടുത്തതില്‍ അതിശയോക്തി തെല്ലുമില്ല. ബജറ്റ് വിലയില്‍ ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള ഹീറോയുടെ വൈഭവം തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഡ്യുക്കാട്ടി കരുതുന്നു.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

ഇന്ത്യയില്‍ ബിഎംഡബ്ല്യു - ടിവിഎസ് പങ്കാളിത്തം മാതൃകയാക്കിയാകും ഡ്യുക്കാട്ടിയും ഹീറോയും കൈകോര്‍ക്കുക. അതേസമയം ഹീറോ മോട്ടോകോര്‍പ്പിന്റെ വിപണന ശൃഖലയിലൂടെ പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ വില്‍പനയ്ക്ക് കൊണ്ടുവരാനായിരിക്കും ഡ്യൂക്കാട്ടി ശ്രമിക്കുക.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

ഡ്യൂക്കാട്ടി മോഡലുകള്‍ വില്‍ക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ ഹീറോ വിപുലപ്പെടുത്തുമെന്ന് സൂചനയുണ്ട്. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ എഞ്ചിനീയറിംഗ്, പവര്‍ട്രെയിന്‍ രൂപകല്‍പന, ഷാസി, മറ്റു നിര്‍ണായക ഘടകങ്ങളുടെയെല്ലാം ചുമതല ഡ്യുക്കാട്ടിയ്ക്കായിരിക്കും.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

എന്നാല്‍ ഇന്ത്യയില്‍ ഇതേ ബൈക്കുകളെ ഡ്യുക്കാട്ടിയ്ക്ക് വേണ്ടി ഹീറോ നിര്‍മ്മിക്കും. ഹീറോയുടെ വിപണന ശൃഖല ചെറു ഡ്യൂക്കാട്ടി ബൈക്കുകള്‍ക്ക് പ്രചാരം നേടിക്കൊടുക്കുമെന്നു ഇരു കമ്പനികളും പ്രതീക്ഷിക്കുന്നു.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

മാത്രമല്ല, ഡ്യുക്കാട്ടിയുടെ പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കുകളെ അടിസ്ഥാനപ്പെടുത്തി സ്വന്തം പ്രീമിയം ബൈക്കുകള്‍ പുറത്തിറക്കാന്‍ ഹീറോയ്ക്കും സുവര്‍ണ്ണാവസരം ലഭിക്കും. ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായിരിക്കും ഡ്യുക്കാട്ടി ബൈക്കുകളുടെ അടിത്തറ ഉപയോഗിച്ച് പ്രീമിയം ഹീറോ ബൈക്കുകള്‍ക്ക് രൂപംകൊടുക്കുക.

കൂട്ടുകൂടാനൊരുങ്ങി ഹീറോയും ഡ്യുക്കാട്ടിയും — ലക്ഷ്യം കെടിഎം ഡ്യൂക്കിന്റെ വിപണി

റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനെ വികസിപ്പിക്കുന്ന തിരക്കിലാണ് ഡ്യുക്കാട്ടി. സ്‌ക്രാമ്പ്‌ളര്‍, മിനി മള്‍ട്ടിസ്ട്രാഡ മോഡലുകളായിരിക്കും ഹീറോയുമായുള്ള കൂട്ടുകെട്ടില്‍ ഡ്യുക്കാട്ടി ആദ്യം പുറത്തിറക്കുക.

Source: BikeWale

Most Read Articles

Malayalam
കൂടുതല്‍... #hero motocorp
English summary
Ducati And Hero MotoCorp Partnership — Another 300cc Sportsbike In The Works? Read in Malayalam.
Story first published: Thursday, August 16, 2018, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X