2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

By Dijo Jackson

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ പുറത്തിറങ്ങി. 9.51 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ മോണ്‍സ്റ്റര്‍ 821 -ന്റെ കടന്നുവരവ്. 2016 മോഡല്‍ മോണ്‍സ്റ്റര്‍ 821 ന് പകരക്കാരനാണ് പുതിയ 2018 മോണ്‍സ്റ്റര്‍ 821. നിരയില്‍ മോണ്‍സ്റ്റര്‍ 1200 -നും മോണ്‍സ്റ്റര്‍ 797 -നും ഇടയിലാണ് പുതിയ ബൈക്കിന്റെ സ്ഥാനം.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

രൂപത്തിലും ഭാവത്തിലും പുത്തനാണ് 2018 മോണ്‍സ്റ്റര്‍ 821. സാങ്കേതിക മുഖത്തും ഒരുപിടി മാറ്റങ്ങള്‍ ഡ്യുക്കാട്ടിയുടെ നെയ്ക്കഡ് ബൈക്ക് സ്വന്തമാക്കിയിട്ടുണ്ട്. 821 സിസി ഡെസ്‌മൊഡ്രൊണിക് ടെസ്റ്റസ്‌ട്രെട്ട L-ട്വിന്‍ എഞ്ചിനിലാണ് പുതിയ മോണ്‍സ്റ്റര്‍ 821 -ന്റെ ഒരുക്കം.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

എഞ്ചിന് പരമാവധി 9,250 rpm ല്‍ 108 bhp കരുത്തും 7,750 rpm ല്‍ 86 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരത് സ്‌റ്റേജ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിനാണ് ബൈക്കില്‍.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

മുതിര്‍ന്ന സഹോദരന്‍ മോണ്‍സ്റ്റര്‍ 1200 -ല്‍ നിന്നും കടമെടുത്ത ഹെഡ്‌ലാമ്പാണ് പുതിയ മോണ്‍സ്റ്റര്‍ 821 -ന്. ഇക്കുറി ഇന്ധനടാങ്കിന്റെ ശൈലിയും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. പേരുകേട്ട 1993 M900 മോഡലില്‍ നിന്നും പകര്‍ത്തിയ കടുംമഞ്ഞ നിറവും പുതിയ ബൈക്കില്‍ എടുത്തുപറയണം.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

പിറകില്‍ പുതിയ മോണ്‍സ്റ്റര്‍ 821 -ന് നീളം കുറഞ്ഞതായി അനുഭവപ്പെടും. ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റാണ് പുതിയ മോഡലില്‍. ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലാണ് 2018 മോണ്‍സ്റ്റര്‍ 821 -ന്റെ ഒരുക്കം.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

അര്‍ബന്‍, സ്‌പോര്‍ട്, ടൂറിംഗ് എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകളാണ് ഡ്യുക്കാട്ടിയുടെ പുതിയ നെയ്ക്കഡ് സ്‌പോര്‍ട്‌സില്‍ ഒരുങ്ങിയിട്ടുണ്ട്. അതത് മോഡുകളില്‍ ഇന്ധനവിതരണവും ടിസിഎസ് ഇടപെടലും ക്രമപ്പെടുത്തി മൂന്നു വ്യത്യസ്ത റൈഡിംഗ് അനുഭവങ്ങള്‍ ബൈക്ക് കാഴ്ചവെക്കും.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

ഡ്യുക്കാട്ടിയുടെ ക്വിക്ക് ഷിഫ്റ്റ് പിന്തുണയോടെയാണ് മോണ്‍സ്റ്റര്‍ 821 -ന്റെ വരവ്. മുന്‍കാല മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ ഫംങ്ഷനുകളും ഫീച്ചറുകളും പുതിയ ടിഎഫ്ടി ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ലഭ്യമാക്കുന്നുണ്ട്.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

മൂന്നു തലത്തിലുള്ള എബിഎസും എട്ടു തലത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനവും മോണ്‍സ്റ്റര്‍ 821 -ന്റെ സുരക്ഷാ സജ്ജീകരണങ്ങളില്‍ ഉള്‍പ്പെടും. വിപണിയില്‍ സുസൂക്കി GSX-S750, ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ്, യമഹ MT-09 എന്നിവരാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 -ന്റെ മുഖ്യഎതിരാളികള്‍.

2018 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി; വില 9.51 ലക്ഷം രൂപ

എതിരാളികളെക്കാള്‍ ഉയര്‍ന്ന വിലയിലാണ് മോണ്‍സ്റ്റര്‍ 821 -നെ ഡ്യുക്കാട്ടി അവതരിപ്പിച്ചതെന്ന കാര്യവും ശ്രദ്ധേയം.

Most Read Articles

Malayalam
കൂടുതല്‍... #ducati #new launches
English summary
2018 Ducati Monster 821 Launched In India At Rs 9.51 Lakh. Read in Malayalam.
Story first published: Tuesday, May 1, 2018, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X