ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

By Staff

തുടര്‍ച്ചയായി ഇതു രണ്ടാംവര്‍ഷമാണ് മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ (EICMA) ഹീറോ മോട്ടോകോര്‍പ്പ് പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷം മിലാനില്‍ കമ്പനി അനാവരണം ചെയ്ത എക്‌സ്പള്‍സ് 200 വില്‍പനയ്ക്കു വന്നിട്ടില്ല. ഒരുലക്ഷം രൂപ വിലയുള്ള അഡ്വഞ്ചര്‍ ബൈക്ക്; എക്‌സ്പള്‍സ് 200 വാഗ്ദാനമായി തുടരുകയാണ് ഇപ്പോഴും. അതേസമയം എക്‌സ്പള്‍സിനെ അടിസ്ഥാനപ്പെടുത്തി ഹീറോ എക്‌സ്ട്രീം 200R വില്‍പനയിലുണ്ടുതാനും.

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

എന്തായാലും എക്‌സ്പള്‍സ് 200 മോഡലില്‍ വന്‍ പ്രതീക്ഷയാണ് കമ്പനിക്ക്. സ്‌ക്രാമ്പ്‌ളര്‍, ഡെസേര്‍ട്ട്, ഫ്‌ളാറ്റ് ട്രാക്കര്‍, കഫെ റേസര്‍ എന്നിങ്ങനെ നാലു എക്‌സ്പള്‍സ് വകഭേദങ്ങളുമായി ഇത്തവണ മിലാനില്‍ ഹീറോ പറന്നിങ്ങാന്‍ കാരണവുമിതുതന്നെ.

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

കേട്ടതു ശരിയാണ്. ബജറ്റ് അഡ്വഞ്ചര്‍ ബൈക്ക് എക്‌സ്പള്‍സ് 200 -നായി ഇന്ത്യ കാത്തിരിക്കവെ, മോഡലിന്റെ പുത്തന്‍ വകഭേദങ്ങളെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഹീറോ കാഴ്ച്ചവെച്ചു. എക്‌സ്പള്‍സ് 200 -ന്റെ പ്രൊഡക്ഷന്‍ മോഡലുമുണ്ട് നിരയില്‍.

Most Read: പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

പുതിയ അവതാരങ്ങളില്‍ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200 കഫെ റേസര്‍, എക്‌സ്പള്‍സ് 200 T മോഡലുകളാണ് ഏറ്റവും ശ്രദ്ധേയം. മോഡലുകളുടെ പ്രചരണാര്‍ത്ഥം ഓണ്‍ലൈന്‍ അഭിപ്രായ സര്‍വ്വേയും ഹീറോ സംഘടിപ്പിച്ചിട്ടുണ്ട്. നാലു ബൈക്കുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന മോഡല്‍ ഇന്ത്യയില്‍ എത്തും.

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

നിലവില്‍ നാലു വകഭേദങ്ങളും കോണ്‍സെപ്റ്റ് പരിവേഷത്തിലാണ്. എല്‍ഇഡി ഹെഡ്‌ലാമ്പ്, 17 ഇഞ്ച് അലോയ് വീലുകള്‍, എബിഎസ് പിന്തുണയുള്ള ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയെല്ലാം എക്‌സ്പള്‍സര്‍ 200 മോഡലുകളുടെ വിശേഷങ്ങളില്‍പ്പെടും.

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കുകള്‍ക്ക്. പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും. അഡ്വഞ്ചര്‍ ബൈക്കായതിനാല്‍ കേവലം ഒരു സീറ്റു ഘടന മാത്രമെ എക്‌സ്പള്‍സ് വകഭേദങ്ങള്‍ക്കുള്ളൂ.

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

14 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് ഓഫ്‌റോഡ് സാഹസങ്ങള്‍ക്ക് ഏറെ ഉത്തമം. വെള്ള നിറമാണ് എക്‌സ്പള്‍സുകള്‍ക്ക്. വീതി കൂടിയ ടയറുകള്‍ എക്‌സ്പള്‍സിന്റെ ഓഫ്‌റോഡ് ശേഷി പറഞ്ഞുവെയ്ക്കും. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലുകളുടെ സവിശേഷതയാണ്.

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

ബ്ലുടൂത്ത് മുഖേന ഫോണുമായി ബന്ധപ്പെടുത്താവുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ ഉറപ്പുവരുത്തും. എക്‌സ്ട്രീം 200R -ലുള്ള 198 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് പുതിയ എക്‌സ്പള്‍സ് മോഡലുകളിലും.

Most Read: അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

എഞ്ചിന് 18.1 bhp കരുത്തും (8,000 rpm) 17.1 Nm torque ഉം (6,500 rpm) പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ വിപണിയില്‍ ഡിംസബറോടെ തന്നെ ഹീറോ എക്‌സ്പള്‍സ് 200 യാഥാര്‍ത്ഥ്യമാവും.

ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

ഒരുപക്ഷെ എക്‌സ്പള്‍സിനൊപ്പം പുതിയ വകഭേദങ്ങളില്‍ ഒന്നിനെക്കൂടി ഹീറോ അവതരിപ്പിച്ചേക്കും. ഏകദേശം ഒന്നരലക്ഷം രൂപ എക്‌സ്പള്‍സ് മോഡലുകള്‍ക്ക് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
EICMA 2018: Hero XPulse 200 T Unveiled. Read in Malayalam.
Story first published: Wednesday, November 7, 2018, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X