ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

By Staff

ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ്. പ്രീമിയം ബൈക്ക് നിരയില്‍ ഒരുപടികൂടി മുകളില്‍ കയറണം. നാളിതുവരെ 350 സിസി, 500 സിസി മോഡലുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധ ചെലുത്തിയത്. വരാന്‍പോകുന്ന 650 സിസി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും കമ്പനിയുടെ പ്രീമിയം പ്രതിച്ഛായ പടുത്തുയര്‍ത്തും.

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

പക്ഷെ 650 സിസി ബൈക്ക് നിര്‍മ്മാതാക്കളായി മാത്രം അറിയപ്പെടാന്‍ റോയല്‍ എന്‍ഫീല്‍ഡിന് ആഗ്രഹമില്ല. വാഹന ലോകത്ത് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ് കമ്പനി. ബൈക്ക് പ്രേമികൾ ഉറ്റുനോക്കുന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുതിയ ബോബര്‍ മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് കാഴ്ച്ചവെക്കും.

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തി കമ്പനി പുറത്തുവിട്ട ബോബറിന്റെ ടീസര്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടുകയാണ്. ബോബര്‍ ഘടനയോടു നീതിപുലര്‍ത്തി താഴ്ന്നിറങ്ങുന്ന ആകാരമാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്.

Most Read: ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

മുന്നിലെ ഇരട്ട ഡിസ്‌ക് ഉയര്‍ന്ന എഞ്ചിന്‍ ശേഷിയെ സൂചിപ്പിക്കുന്നു. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും. ബോബര്‍ ശൈലി പിന്തുടരുന്ന മോഡലിന് പരന്ന ഹാന്‍ഡില്‍ബാറാണ് കമ്പനി നല്‍കുന്നത്.

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

നീളംകൂടിയ വീല്‍ബേസും താഴ്ന്ന സീറ്റും റോയല്‍ എന്‍ഫീല്‍ഡ് ബോബറിന്റെ സവിശേഷതകളില്‍പ്പടും. അലോയ് വീലുകളാണ് മോഡല്‍ ഉപയോഗിക്കുന്നതെന്നു ദൃശ്യങ്ങളില്‍ വ്യക്തം. ഇരട്ട പുകക്കുഴലുകളും മോഡലില്‍ പരാമര്‍ശിക്കണം.

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

എഞ്ചിനും ഇന്ധനടാങ്കും സംബന്ധിച്ച അഭ്യൂഹം മാത്രമെ ഇനി നിലനില്‍ക്കുന്നുള്ളൂ. ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 830 സിസി എഞ്ചിനിയിരിക്കും പുതിയ മോഡലിനെന്നു റിപ്പോര്‍ട്ടുകളുണ്ട്. പോളാരിസ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് ബോബറിനെ റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിക്കുന്നത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയുടെ ഉടമസ്ഥരാണ് പോളാരിസ് ഇന്‍ഡ്‌സ്ട്രീസ്.

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

എന്തായാലും റോയല്‍ എന്‍ഫീല്‍ഡ് ഇറക്കിയിട്ടുള്ളതില്‍വെച്ചു ഏറ്റവും ഉയര്‍ന്ന അവതാരമായിരിക്കും ഈ വരുന്നത്. 80 മുതല്‍ 90 bhp വരെ കരുത്തുത്പാദനം കുറിക്കാന്‍ 834 സിസി ഇരട്ട സിലിണ്ടര്‍ (V-ട്വിന്‍, DOHC) എഞ്ചിന് കഴിയുമെന്നാണ് വിവരം.

Most Read: സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇടത്തരം, ഉയര്‍ന്ന ശേഷിയുള്ള എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതില്‍ പോളാരിസിനുള്ള പ്രാഗത്ഭ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസറിന് മുതല്‍ക്കൂട്ടായി മാറും. ഹാര്‍ലി ഡേവിഡ്‌സണ്‍ കൈയ്യടക്കി വെച്ചിട്ടുള്ള പ്രാരംഭ ക്രൂയിസര്‍ ശ്രേണി പിടിച്ചെടുക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം.

ലക്ഷ്യം ഹാര്‍ലി ഡേവിഡ്‌സണ്‍, 'ബോബര്‍' ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളുടെ അവതരണത്തിന് ശേഷം മാത്രമെ ക്രൂയിസറിലേക്കു കമ്പനി പൂര്‍ണ്ണ ശ്രദ്ധ ചെലുത്തുകയുള്ളൂ. ഈ മാസമാണ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ ഇന്ത്യയില്‍ എത്തുക. ബുള്ളറ്റുകള്‍ക്ക് അമിത പ്രചാരമുള്ള ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇരുവരും.

Most Read Articles

Malayalam
English summary
EICMA 2018: Royal Enfield Bobber V-Twin Concept Teased Again
Story first published: Tuesday, November 6, 2018, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X