പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

By Staff

പുതിയ കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ കാണാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. 350/500 സിസി ബുള്ളറ്റുകളുടെ ചട്ടക്കൂടില്‍ നിന്നും കമ്പനി പുറത്തുകടക്കുന്നു. പുതിയ ബൈക്കുകള്‍ ഇന്ത്യയില്‍ തകര്‍പ്പന്‍ വിജയം കുറിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 650 സിസി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും വന്നാലുള്ള തിരക്ക് ഭയന്നു ഡീലര്‍ഷിപ്പുകള്‍ ഇപ്പോഴെ പുതിയ ബൈക്കുകളുടെ ബുക്കിംഗ് തുടങ്ങി.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

പക്ഷെ 650 സിസിയില്‍ ഒതുങ്ങിക്കൂടുകയല്ല റോയല്‍ എന്‍ഫീല്‍ഡിന്റെ സ്വപ്‌നം. പുതിയ KX കോണ്‍സെപ്റ്റിലൂടെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഭാവി പദ്ധതികള്‍ ഉറക്കെ വിളിച്ചു പറയുകയാണ്. നാളുകള്‍ നീണ്ട ടീസറുകള്‍ക്ക് ഒടുവില്‍ കോണ്‍സെപ്റ്റ് KX ബൈക്കിനെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തി.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

1938 -ല്‍ വില്‍പനയിലുണ്ടായിരുന്നു KX ബുള്ളറ്റാണ് പുതിയ കോണ്‍സെപ്റ്റിന് പ്രചോദനം. റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ചു ഏറ്റവും വലിയ എഞ്ചിന്‍. 1140 സിസി വി-ട്വിന്‍ കരുത്തു തുടിച്ച 1938 മോഡല്‍ KX ബുള്ളറ്റ് കമ്പനിയുടെ മറക്കാനാവാത്ത ഏടുകളില്‍ ഒന്നാണ്.

Most Read: ഹീറോയുടെ ബജറ്റ് അഡ്വഞ്ചര്‍, തരംഗം സൃഷ്ടിക്കുമോ എക്‌സ്പള്‍സ് 200?

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇപ്പോള്‍ അതേ മോഡലിന് ആധുനിക ഭാവപ്പകര്‍ച്ച നല്‍കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. KX കോണ്‍സെപ്റ്റ് വിപണിയില്‍ യാഥാര്‍ത്ഥ്യമാവുമോ എന്ന കാര്യത്തില്‍ കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

തങ്ങളുടെ രൂപകല്‍പനാ വൈഭവം കാണിക്കാന്‍ മാത്രമാണ് KX കോണ്‍സെപ്റ്റ് സൃഷ്ടിച്ചതെന്നു റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു. എന്നാല്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള (വി-ട്വിന്‍ ഉള്‍പ്പെടെ) റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

കേവലം ആറുമാസം കൊണ്ടാണ് KX കോണ്‍സെപ്റ്റിനെ കമ്പനി നിര്‍മ്മിച്ചത്. ഇന്ത്യയിലും ബ്രിട്ടണിലുമായി മോഡലിന്റെ രൂപകല്‍പന നടന്നു. നിയോ ക്ലാസിക്കല്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ശൈലികളുടെ ഒത്തുച്ചേരലാണ് പുതിയ KX കോണ്‍സെപ്റ്റ്.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

റെട്രോ ക്ലാസിക് തനിമയുള്ള ആധുനിക ബൈക്കെന്നു മോഡലിനെ വിശേഷിപ്പിക്കാം. താഴ്ന്നിറങ്ങുന്ന ബോബര്‍ ശൈലിയാണ് പുതിയ ബൈക്കിന്. മുന്നില്‍ വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകള്‍. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍ത്തന്നെ.

Most Read: അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

1938 മോഡല്‍ KX ബുള്ളറ്റിലുണ്ടായിരുന്ന ഗിര്‍ഡര്‍ ഫോര്‍ക്കുകളാണ് പുതിയ ബൈക്കിലും. അതേസമയം ഫോര്‍ക്കുകള്‍ അലൂമിനിയം നിര്‍മ്മിതമാണെന്നു മാത്രം. വെട്ടിപരുവപ്പെടുത്തിയ ഇന്ധനടാങ്കും ചെറിയ ഒറ്റ സീറ്റും KX കോണ്‍സെപ്റ്റിന്റെ ബോബര്‍ മുഖം പൂര്‍ണ്ണമാക്കും.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

ഗ്രീന്‍, കോപ്പര്‍ നിറശൈലി KX കോണ്‍സെപ്റ്റിന്റെ ക്ലാസിക് ഭാവത്തില്‍ നിര്‍ണ്ണായകമാവുന്നു. കറുപ്പും ചെമ്പും ഇടകലര്‍ന്ന നിറമാണ് എഞ്ചിനും ഇരട്ട എക്‌സ്‌ഹോസ്റ്റുകള്‍ക്കും. തുകല്‍ പൊതിഞ്ഞ സീറ്റും ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകളും മോഡലിന്റെ സവിശേഷതയാണ്.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

ഒരുവശത്തു മാത്രമുള്ള സ്വിംഗ്ആമും പിന്‍ സീറ്റിനടയിലുള്ള മോണോഷോക്ക് സസ്‌പെന്‍ഷനും KX കോണ്‍സെപ്റ്റില്‍ പോയകാല സ്മരണയുണര്‍ത്തും. പോളാരിസുമായി ചേര്‍ന്നാണ് KX കോണ്‍സെപ്റ്റിനുള്ള എഞ്ചിനെ കമ്പനി വികസിപ്പിച്ചത്.

പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

ഓയില്‍ കൂള്‍ സംവിധാനമുള്ള 836 സിസി വി-ട്വിന്‍ എഞ്ചിന്‍ KX കോണ്‍സെപ്റ്റില്‍ തുടിക്കുന്നു. എഞ്ചിന്റെ കരുത്തുത്പാദനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വലുപ്പവും ശേഷിയും കണക്കിലെടുത്ത് 90 bhp ഓളം കരുത്തു എഞ്ചിന്‍ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം. ആറു സ്പീഡാണ് മോഡലിലെ ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
EICMA 2018: Royal Enfield Unveils 836cc KX Concept. Read in Malayalam.
Story first published: Wednesday, November 7, 2018, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X