ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

മറ്റൊരു കാറിനും അവകാശപ്പെടാന്‍ സാധിക്കാത്ത ആത്മബന്ധമാണ് മാരുതി 800 കള്‍ക്ക് ഇന്ത്യയുമായി. മാരുതി 800 ന്റെ വളയത്തിന് പിന്നിലിരുന്നാണ് ഇന്ത്യ ഡ്രൈവിംഗ് പാഠങ്ങള്‍ പഠിച്ചത്. ഇന്ത്യന്‍ മനസില്‍ എക്കാലവും മാരുതി 800 മായാതെ കിടക്കുകയാണ്.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഇതേ ആത്മബന്ധത്തിന് വിലകല്‍പിച്ചാണ് റുസ്‌ബെഹ് എന്ന ഗുജറാത്തി യുവാവ് മാരുതി 800 നെ സാക്ഷാല്‍ 800 സിസി ബൈക്കാക്കി മാറ്റിയത്!

Recommended Video

Fighter Jet Crash In Goa - DriveSpark
ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

വീടിന് പിന്നാമ്പുറത്ത് ഉപയോഗശൂന്യമായി കിടന്ന മാരുതി 800 നെ ഉപേക്ഷിക്കാന്‍ കുടുംബം തയ്യാറാകാതിരുന്നപ്പോള്‍ ഇരുപതുകാരന്‍ റുസ്‌ബെഹ്‌യ്ക്ക് ഉദിച്ച ആശയമാണ് 800 സിസി ബൈക്ക്.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

'ഹാമ്മര്‍ഹെഡ് 800' എന്നാണ് ബൈക്കിന് റുസെ്‌ബെഹ് നല്‍കിയിരിക്കുന്ന പേര്. മാരുതി 800 ല്‍ നിന്നുമുള്ള എഞ്ചിനിലും ട്രാന്‍സ്മിഷന്‍ സംവിധാനത്തിലുമാണ് ഹാമ്മര്‍ഹെഡ് 800 ന്റെ പിറവി.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

മാരുതിയുടെ 796 സിസി എഞ്ചിനില്‍ നിന്നുമുള്ള കരുത്തിനെ ഡ്യൂവല്‍ പ്രൊപല്ലര്‍ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം മുഖേനയാണ് ഹാമ്മര്‍ഹെഡിന്റെ ഇരുചക്രങ്ങളിലേക്കും ആവാഹിക്കുന്നത്.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

അതായത് പതിവ് ചെയിന്‍-സ്‌പ്രോക്കറ്റ് സംവിധാനത്തില്‍ അല്ല ഈ മോട്ടര്‍സൈക്കിളിന്റെ പ്രവര്‍ത്തനം. മറിച്ച് കാറുകള്‍ക്ക് സമാനമായി ഷാഫ്റ്റുകളെ ആശ്രയിച്ചാണ് ട്രാന്‍സ്മിഷന്‍ സംവിധാനം പ്രവര്‍ത്തിക്കുക.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

800 സിസി എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഈടുനില്‍പിന് വേണ്ടി ഡയമണ്ട് സ്‌പെയ്‌സ് ഫ്രെയിം ഘടനയിലുള്ള ചാസിയാണ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിരിക്കുന്നത്.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

4 സ്പീഡ് ഗിയര്‍ബോക്‌സില്‍ ഒരുങ്ങിയ ഹാമ്മര്‍ഹെഡ് 800 ന് റിവേഴ്‌സ് ഗിയറും സ്വന്തമായുണ്ട്. ഫ്യൂവല്‍ ടാങ്ക്, സീറ്റ് ഉള്‍പ്പെടുന്ന ഘടകങ്ങളെല്ലാം 800 സിസി എഞ്ചിന്റെ പശ്ചാത്തലത്തില്‍ കസ്റ്റം നിര്‍മ്മിച്ചതാണ്.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഇരു ചക്രങ്ങളിലും ഇടംപിടിച്ചിട്ടുള്ള ഡബിള്‍ സ്വിംഗ് ആമുകളാണ് മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്. ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാറാണ് ഹാമ്മര്‍ഹെഡ് 800 ന്റെ മറ്റൊരു വിശേഷം.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

3-ഇന്‍-1 സറൗണ്ട് സൗണ്ട് സംവിധാനവും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഹാമ്മര്‍ഹെഡില്‍ ഒരുങ്ങുന്നുണ്ടെന്നതും ശ്രദ്ധേയം. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ റുസ്‌ബെഹ് ഹാമ്മര്‍ഹെഡ് 800 ന്റെ പേറ്റന്റ് നേടാനുള്ള തയ്യാറെടുപ്പിലാണ്.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

എന്നാല്‍ ഇന്ത്യയില്‍ ഇതാദ്യമായല്ല മാരുതി 800 ല്‍ ജന്മം കൊണ്ട ബൈക്ക് തലയുയര്‍ത്തുന്നത്. മുമ്പ് പൂനെ സ്വദേശി നിലേഷ് സരോദ നിര്‍മ്മിച്ച മാരുതി 800 ബൈക്കും ഇന്ത്യന്‍ വാഹനപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ബിഎംഡബ്ല്യുവില്‍ നിന്നും കടമെടുത്ത ടയര്‍, കെടിഎം ഡ്യൂക്ക് 390 യുടെ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഡ്യൂവല്‍ ഹെഡ്‌ലാമ്പുകള്‍.. എട്ട് അടി നീളമുള്ള നിലേഷ് സരോദയുടെ ബൈക്കിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നതാണ്.

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

നിലവിൽ 'സരോദ മോട്ടോർസ്' എന്ന ബ്രാൻഡ് നാമത്തിന് കീഴിൽ മോട്ടോർസൈക്കിൾ മോഡിഫിക്കേഷനുകൾ നടത്തി വരികയാണ് ഇരുപത്തിയാറുകാരൻ നിലേഷ് സരോദ.

Image Source: Rushlane

Trending On DriveSpark Malayalam:

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

ആഢംബരത്തിന്റെ അവസാന വാക്കാണ് ഈ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
English summary
Gujrati Student Built A Custom 800cc Bike. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X