ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

By Dijo Jackson

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില ഇന്ത്യയില്‍ കുത്തനെ കുറച്ചു. ടൂറിംഗ്, സിവിഒ നിരയില്‍ നിന്നുള്ള മോട്ടോര്‍സൈക്കിളുകളുടെ വിലയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കുറച്ചിരിക്കുന്നത്. സോഫ്‌ടെയില്‍ നിരയിലേക്ക് പുതിയ ലോ റൈഡര്‍, ഡീലക്‌സ് മോഡലുകളെ അവതരിപ്പിച്ചതിന് പിന്നാലെയാണ് പൂര്‍ണ ഇറക്കുമതി മോട്ടോര്‍സൈക്കിളുകളുടെ വില കുറച്ചെന്ന കമ്പനിയുടെ പ്രഖ്യാപനം.

ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഇരുപത്തഞ്ചു ശതമാനം തീരുവ കുറച്ച കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തിലാണ് മോഡലുകളുടെ വില കുറയ്ക്കാനുള്ള അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.

ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

അമ്പതു ശതമാനമാണ് ഇപ്പോള്‍ ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ ചുമത്തുന്ന ഇറക്കുമതി തീരുവ. നേരത്തെ 800 സിസി അതില്‍ താഴെയുള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് അറുപത് ശതമാനം നികുതിയായിരുന്നു കേന്ദ്ര ചുമത്തിയിരുന്നത്.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

എഴുപത്തഞ്ചു ശതമാനമായിരുന്നു 800 സിസി എഞ്ചിന് ശേഷിക്ക് മുകളിലുള്ള മോഡലുകളില്‍ ചുമത്തിയിരുന്ന നികുതിയും. എന്നാല്‍ ഫെബ്രുവരി 12 മുതല്‍ പൂര്‍ണ ഇറക്കുമതി മോട്ടോര്‍സൈക്കിളുകളില്‍ അമ്പത് ശതമാനം നികുതി ചുമത്താന്‍ കേന്ദ്രം തീരുമാനിച്ചു.

ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

പുതിയ നടപടിയെ തുടര്‍ന്ന് ഹാര്‍ലിയുടെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ സിവിഒ ലിമിറ്റഡിലാണ് ഏറ്റവുമധികം വില കുറഞ്ഞത്. 3.73 ലക്ഷം രൂപ കുറഞ്ഞ സിവിഒ ലിമിറ്റഡ് ഇനി 49.99 ലക്ഷം രൂപ പ്രൈസ് ടാഗില്‍ വിപണിയില്‍ ലഭ്യമാകും.

ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

53.72 ലക്ഷം രൂപയായിരുന്നു മോഡലിന്റെ പഴയ വില.

Model Old Price New Price Difference
Road King Rs 28.37 lakh Rs 24.99 lakh Rs 3.38 lakh
Street Glide Special Rs 33.50 lakh Rs 29.99 lakh Rs 3.51 lakh
Road Glide Special Rs 35.61 lakh Rs 32.99 lakh Rs 2.62 lakh
CVO Limited Rs 51.72 lakh Rs 49.99 lakh Rs 3.73 lakh
ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

സിവിഒയ്ക്ക് പുറമെ ടൂറിംഗ് നിരയുടെ വിലയും അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ വെട്ടിക്കുറച്ചു. 3.38 ലക്ഷം രൂപയാണ് റോഡി കിംഗില്‍ വില കുറഞ്ഞിരിക്കുന്നത്. ഇനി 24.99 ലക്ഷം രൂപയാണ് റോഡ് കിംഗിന്റെ എക്‌സ്‌ഷോറൂം വില.

ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

3.51 ലക്ഷം രൂപ വില കുറഞ്ഞ സ്ട്രീറ്റ് ഗ്ലൈഡിന് ഇനി 29.99 ലക്ഷം രൂപയാണ് പ്രൈസ് ടാഗ്. ടൂറിംഗ് നിരയിലെ ഏറ്റവും മുന്തിയ റോഡ് ഗ്ലൈഡ് സ്‌പെഷ്യലില്‍ 2.62 ലക്ഷം രൂപയാണ് ഹാര്‍ലി കുറച്ചത്.

ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

32.99 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ പുതിയ വില. നേരത്തെ ബിഎംഡബ്ല്യു മോട്ടോറാഡും ഇന്ത്യയില്‍ മോഡലുകളുടെ വില കുറച്ചിരുന്നു.

ബൈക്കുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വെട്ടിക്കുറച്ചു; മൂന്നര ലക്ഷം രൂപ വരെ വിലക്കുറവ്!

വരും ദിനങ്ങളില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍, അപ്രീലിയ, യമഹ, എംവി അഗസ്റ്റ, മോട്ടോ ഗുസ്സി പോലുള്ള കമ്പനികളും മോഡലുകളുടെ വില കുറയ്ക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #harley davidson
English summary
Harley-Davidson India Reduces Prices Of CVO And Touring Lineup. Read in Malayalam.
Story first published: Thursday, March 1, 2018, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X