പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

By Dijo Jackson

പുതിയ മൂന്ന് മോട്ടോര്‍സൈക്കിളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍, ഡീലക്‌സ്, ഫാറ്റ് ബോയ് ആനിവേഴ്‌സറി മോഡലുകള്‍ വിപണിയിലെത്തി. ലോ റൈഡര്‍, ഡീലക്‌സ് മോഡലുകള്‍ക്ക് യഥാക്രമം 12.99 ലക്ഷം രൂപ, 17.99 ലക്ഷം രൂപ പ്രൈസ് ടാഗാണ് ഒരുങ്ങുന്നത്.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

19.79 ലക്ഷം രൂപയാണ് 2018 ഫാറ്റ്‌ബോയ് ആനിവേഴ്‌സറി മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). സാധാരണ ഫാറ്റ് ബോയിയുടെ രൂപത്തിലും ഭാവത്തിലുമാണ് പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ് ആനിവേഴ്‌സറി എഡിഷനും.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

എല്‍ഇഡി ഹെഡ്‌ലൈറ്റ്, ലെയ്ക്ക്സ്റ്റര്‍ ഡിസ്‌ക് വീലുകള്‍, വീതിയേറിയ ടയറുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങളാണ്. കൂടുതല്‍ മികവേറിയ മില്‍വൊക്കി എയ്റ്റ് 114 എഞ്ചിനിലാണ് പുതിയ ഫാറ്റ്‌ബോയ് ആനിവേഴ്‌സറിയുടെ ഒരുക്കം.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

മോട്ടോര്‍സൈക്കിളിലുള്ള 1,868 സിസി V-ട്വിന്‍ എഞ്ചിന് 161.3 Nm torque പരമാവധി സൃഷ്ടിക്കാനാവും. പുതിയ എഞ്ചിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ വേഗത കൈവരിക്കാന്‍ ഫാറ്റ്‌ബോയ് ആനിവേഴ്‌സറിയ്ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ വാദം.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

ലോ റൈഡര്‍, ഡീലക്‌സ് മോഡലുകളുടെ വരവോടെ സോഫ്‌ടെയില്‍ നിര ഇന്ത്യയില്‍ വിപുലപ്പെട്ടിരിക്കുകയാണ്. പുത്തന്‍ മോഡലായാണ് ലോ റൈഡറുടെ ഇന്ത്യന്‍ കടന്നുവരവ്.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

എഴുപതുകളിലെ ചോപ്പര്‍ യുഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ലോ റൈഡറിന്. ഇതിനുത്തമ ഉദ്ദാഹണമാണ് 2-into-2 ഷോട്ഗണ്‍ എക്‌സ്‌ഹോസ്റ്റ്. ലാളിത്യമാണ് ലോ റൈഡറുടെ പ്രത്യേകത.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

ക്രോമില്‍ കുളിച്ച അമേരിക്കന്‍ അവതാരമാണ് പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ്. വയര്‍ സ്‌പോക്ക് വീലുകള്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, പുള്‍ബാക്ക് ഹാന്‍ഡില്‍ബാര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഡീലക്‌സിന്റെ വിശേഷങ്ങള്‍.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

മോട്ടോര്‍സൈക്കിളില്‍ സിംഗിള്‍ സീറ്റ് മാത്രമാണുള്ളത്. എന്നാല്‍ ഓപ്ഷനലായി പില്യണ്‍ സീറ്റ് നേടാന്‍ സാധിക്കും. 149 Nm torque ഉത്പാദിപ്പിക്കുന്ന മില്‍വൊക്കി എയ്റ്റ് 107 1.8 ലിറ്റര്‍ V-ട്വിന്‍ എഞ്ചിനിലാണ് ലോ റൈഡര്‍, ഡീലക്‌സ് മോഡലുകളുടെ ഒരുക്കം.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇരു മോഡലുകളിലും ഇടംപിടിക്കുന്നത്. പതിവ് ഡ്യൂവല്‍ ഷോക്കുകള്‍ക്ക് പകരം ഇക്കുറി മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പാണ് പുതിയ മോഡലുകളില്‍ ഉള്ളത്.

പുതിയ മൂന്ന് മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍

മുന്നില്‍ ഷോവ ഡ്യൂവല്‍ ബെന്‍ഡിംഗ് വാല്‍വ് ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #harley davidson #new launches
English summary
Harley-Davidson Launches Low Rider, Deluxe And Fat Boy 114 In India. Read in Malayalam.
Story first published: Wednesday, February 28, 2018, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X