ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

സ്‌കൂട്ടര്‍ വിപണിയില്‍ വേരുറപ്പിക്കുക ലക്ഷ്യമിട്ട് പുത്തന്‍ ഡ്യുവറ്റ് 125, മയെസ്‌ട്രൊ 125 മോഡലുകളെ 2018 ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ കാഴ്ച്ചവെച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണെങ്കിലും സ്‌കൂട്ടര്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ഹീറോയ്ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പുതിയ സ്‌കൂട്ടറുകള്‍ കമ്പനിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്ന് ഹീറോ കരുതുന്നു.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ദീപാവലിക്ക് മുമ്പെ ഇരു മോഡലുകളും വിപണിയില്‍ വരാനിരിക്കെ ഡ്യുവറ്റ് 125 -നെ ഡെസ്റ്റിനി 125 എന്ന പേരില്‍ ഹീറോ നാമകരണം ചെയ്തിരിക്കുകയാണ്. വില്‍പനയ്ക്ക് അവതരിപ്പിക്കുംമുമ്പെ ഡെസ്റ്റിനി 125, മയെസ്‌ട്രൊ 125 മോഡലുകളെ ഡീലര്‍മാര്‍ക്ക് മുന്നില്‍ കമ്പനി കാഴ്ച്ചവെച്ചു.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഡെസ്റ്റിനിയെന്ന പുതിയ പേര് ഹീറോയുടെ 125 സിസി സ്‌കൂട്ടറിന് പുത്തനുണര്‍വേകുമെന്നാണ് വിലയിരുത്തല്‍. ഡിസൈന്‍ മുഖത്ത് ലളിതമായ ശൈലിയാണ് ഡെസ്റ്റിനി പിന്തുടരുന്നത്.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

സ്‌കൂട്ടറില്‍ അങ്ങിങ്ങായി പ്രീമിയം ഘടകങ്ങള്‍ ഒരുങ്ങുന്നുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. സില്‍വര്‍ അലങ്കാരമുള്ള മുന്‍ ഏപ്രണിലാണ് ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം. സീറ്റുകള്‍ക്ക് ഇരട്ടനിറമാണ്.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

മൂര്‍ച്ചയേറിയ ശൈലി ഡെസ്റ്റിനിയുടെ പിന്നഴകിന് ഭംഗി കൂട്ടുന്നു. മുന്‍ ഭാഗത്തുള്ളതുപോലെ പിന്നില്‍ ഗ്രാബ് റെയിലുകള്‍ക്കും സില്‍വര്‍ നിറമാണ്. സില്‍വര്‍ ഹീറ്റ് ഷീല്‍ഡുള്ള എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ഡെസ്റ്റിനിയുടെ രൂപഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 -ല്‍. എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്‌നോളജിയുടെ പിന്തുണ എഞ്ചിനുണ്ട്.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക. ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബോഡി നിറമുള്ള മിററുകള്‍, മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നിങ്ങനെ നീളും സ്‌കൂട്ടറിലെ മറ്റു വിശേഷങ്ങള്‍.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

സീറ്റ് തുറക്കാതെ തന്നെ മോഡലില്‍ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയും. ബൂട്ട് ലൈറ്റും മോഡലിന്റെ സവിശേഷതയാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബ്രേക്കിംഗിന് വേണ്ടി ഇരുടയറുകളിലും ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്. ട്യൂബ്‌ലെസാണ് ടയറുകള്‍. ഒരുപക്ഷെ ഓപ്ഷന്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് മോഡലില്‍ കമ്പനി നൽകിയേക്കും.

ഹോണ്ട ആക്ടിവയെ പിടിക്കാന്‍ പുതിയ ഹീറോ ഡെസ്റ്റിനി 125 — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഏകദേശം 62,000 രൂപ ഹീറോ ഡെസ്റ്റിനി 125 -ന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 മത്സരിക്കുക.

Spy Image Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #hero motocorp
English summary
Hero Duet 125 Renamed As Destini 125. Read in Malayalam.
Story first published: Tuesday, August 14, 2018, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X