വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

വന്നിട്ടു ഒരുമാസം കഴിയുന്നതേയുള്ളൂ. ഹീറോ എക്‌സ്ട്രീം 200R -ന് വില കൂടി. 88,000 രൂപയ്ക്ക് വിപണിയിലെത്തിയ എക്‌സ്ട്രീം 200R -ന് ഇനി മുതല്‍ 89,900 രൂപയാണ് വില (എക്‌സ്‌ഷോറൂം ദില്ലി). ഔദ്യോഗിക വെബ്‌സൈറ്റിലും മോഡലിന്റെ വില കമ്പനി പുതുക്കി. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കാണ് ഹീറോ എക്‌സ്ട്രീം 200R.

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

ശ്രേണിയില്‍ എതിരാളികളായ ടിവിഎസ് അപാച്ചെ, ബജാജ് പള്‍സര്‍ മോഡലുകള്‍ക്ക് ഒരുലക്ഷത്തിന് മേലെയാണ് വില. ഹീറോ വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് എക്സ്ട്രീം 200R -ല്‍ തുടിക്കുന്നത്. എഞ്ചിന് 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ബൈക്കില്‍ വിറയല്‍ അനുഭവപ്പെടുന്നത് പരമാവധി കുറയ്ക്കാന്‍ വേണ്ടി പ്രത്യേക ബാലന്‍സ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്. 39.9 കിലോമീറ്റര്‍ മൈലേജ് എക്സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം.

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

അതേസമയം മറ്റു 200 സിസി ബൈക്കുകളെ അപേക്ഷിച്ചു ഹീറോ എക്സ്ട്രീം 200R -ന് കരുത്തുത്പാദനം കുറവാണ്. 37 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്സോര്‍ബര്‍ പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

Most Read: മട്ടും ഭാവവും മാറി ടാറ്റ ടിയാഗൊ, പുതിയ NRG എഡിഷന്‍ വിപണിയില്‍ - വില 5.49 ലക്ഷം മുതല്‍

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

276 mm ഡിസ്‌ക് മുന്‍ ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ നിയന്ത്രണമേകുക. ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണ പിന്‍ ടയറിനുണ്ട്. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ഒരുങ്ങുന്നത്.

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

മൂര്‍ച്ചയേറിയ ശൈലി പിന്തുടരുന്ന എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്‌ലാമ്പ് പുതിയ എക്സ്ട്രീമിന്റെ ഡിസൈന്‍ സവിശേഷതയാണ്. രൂപകല്‍പനയില്‍ മുതിര്‍ന്ന CBZ എക്സ്ട്രീമിന്റെ പ്രഭാവം എക്സ്ട്രീം 200R -ല്‍ അനുഭവപ്പെടും.

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗം ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഇരട്ടനിറ ഗ്രാഫിക്‌സ് എക്‌സ്ട്രീം 200R -ലേക്ക് ശ്രദ്ധ വിളിച്ചുവരുത്താന്‍ പോന്നതാണ്.

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

മുന്‍ കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും. സീറ്റ് ഉയരം 795 mm. അക്രമണോത്സുകത നിറഞ്ഞ ആകാരത്തോടു നീതിപുലര്‍ത്താന്‍ ബൈക്കിന്റെ പിന്നഴകിന് കഴിയുന്നുണ്ട്.

Most Read: തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവി — ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി

വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി

വിഭജിച്ച ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റും വിശിഷ്ടമായ ഭാവമാണ് മോഡലിന് സമര്‍പ്പിക്കുന്നത്. ഓറഞ്ച് - ഹെവി ഗ്രെയ്, ബ്ലാക് - സ്‌പോര്‍ട്‌സ് റെഡ്, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക് - ഫോഴ്‌സ് സില്‍വര്‍, ടെക്‌നോ ബ്ലൂ എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് ബൈക്ക് വില്‍പനയ്‌ക്കെത്തുന്നത്. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 മോഡലുകളും ഹീറോ എക്സ്ട്രീം 200R -ന്റെ എതിരാളികളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹീറോ
English summary
Hero Xtreme 200R Price Increased — Priced At Rs 89,900. Read in Malayalam.
Story first published: Wednesday, September 12, 2018, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X