പുതിയ ഹോണ്ട ആക്ടിവ 5G — ഗുണങ്ങളും ദോഷങ്ങളും

By Dijo Jackson

കാലങ്ങളായി ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. ഇന്ത്യന്‍ ജനതയ്ക്ക് ആക്ടിവ കഴിഞ്ഞേയുള്ളു മറ്റേത് സ്‌കൂട്ടറും. ആക്ടിവയുടെ ഓരോ തലമുറ കടന്നു വരുമ്പോഴും വിപണിയില്‍ സ്‌കൂട്ടറിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിക്കുന്നതാണ് ഇതുവരെയുള്ള ചിത്രം.

പുതിയ ഹോണ്ട ആക്ടിവ 5G -യും ഇക്കാര്യത്തില്‍ നിരാശപ്പെടുത്തുന്നില്ല. അഞ്ചാം തലമുറ ആക്ടിവയ്ക്ക് ആരാധകരേറെയാണ് ഇന്ത്യയില്‍.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

52,460 രൂപയാണ് ആക്ടിവ 5G -യുടെ എക്‌സ്‌ഷോറൂം വില. നിരയില്‍ കൂടുതല്‍ പ്രീമിയം മുഖമുള്ള ആക്ടിവ 5G DLX പതിപ്പും ലഭ്യമാണ് (വില 54,325 രൂപ). പുതിയ ഹോണ്ട ആക്ടിവ 5G -യുടെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം —

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

ഹോണ്ട ആക്ടിവ 5G ദോഷങ്ങള്‍

സംഭവം പുതിയ മോഡലാണെങ്കിലും രൂപഭാവത്തില്‍ വലിയ പുതുമയൊന്നും ആക്ടിവ 5G അവകാശപ്പെടുന്നില്ല. പുതിയ നിറങ്ങളും പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പും ഒഴിച്ചു നിര്‍ത്തിയാല്‍ ആക്ടിവ 4G -യ്ക്ക് സമാനമാണ് പുതിയ ആക്ടിവ 5G -യും.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

പതിവു പോലെ ഒരുപിടി പുത്തന്‍ ഫീച്ചറുകള്‍ ഇക്കുറിയും സ്‌കൂട്ടറിലുണ്ട്. എന്നാല്‍ ശ്രേണിയിലെ മത്സരം കണക്കിലെടുത്താല്‍ ആക്ടിവ 5G -യില്‍ എടുത്തുപറയത്തക്ക വമ്പന്‍ ഫീച്ചറുകളില്ല. ആക്ടിവയുടെ ഉയര്‍ന്ന പതിപ്പുകളില്‍ പോലും അലോയ് വീലുകളോ, ടെലിസ്‌കോപിക് ഫോര്‍ക്കുകളോ ഇല്ലെന്നത് നിരാശയുണര്‍ത്തും.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

ഹോണ്ടയുടെ സിബിഎസ് (കോമ്പി-ബ്രേക്കിംഗ് സംവിധാനം) യൂണിറ്റാണ് ഇരു ചക്രങ്ങളിലും ബ്രേക്കിംഗ് നിറവേറ്റുക. ഓപ്ഷനലായി പോലും ആക്ടിവയ്ക്ക് ഡിസ്‌ക് ബ്രേക്കിനെ നല്‍കാന്‍ ഹോണ്ട ഇനിയും തയ്യാറല്ല.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

കാല്‍മുട്ടുകള്‍ക്ക് കൂടുതല്‍ ഇടംലഭിക്കാന്‍ വേണ്ടിയാണ് മുന്‍ സ്‌റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് വേണ്ടെന്ന് ആക്ടിവയില്‍ ഹോണ്ട തീരുമാനിച്ചത്. പകരം സാധനങ്ങള്‍ തൂക്കിയിടാന്‍ ഒരു കൊളുത്തു മാത്രമാണ് മുന്നില്‍. 18 ലിറ്ററാണ് ആക്ടിവ 5G -യുടെ അണ്ടര്‍ സീറ്റ് സ്റ്റോറേജ്.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

ഹോണ്ട ആക്ടിവ 5G ഗുണങ്ങള്‍

പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുള്ള ഇന്ത്യയിലെ ആദ്യ 110 സിസി സ്‌കൂട്ടറാണ് ആക്ടിവ 5G. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പിന്റെ ഭാഗമായുണ്ട്. പുതിയ 'ഫോര്‍ ഇന്‍ വണ്‍' ലോക്ക് സംവിധാനമാണ് പുതിയ ആക്ടിവയുടെ മറ്റൊരാകര്‍ഷണം.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

ആക്ടിവയുടെ DLX പതിപ്പില്‍ പുതിയ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളും ഒരുങ്ങുന്നുണ്ട്. സ്‌കൂട്ടറിന്റെ സര്‍വീസ് കാലയളവ് എത്തുമ്പോള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളിലുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ തന്നെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തും.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

ഇതിനു പുറമെ മികച്ച മൈലേജ് ഉറപ്പുവരുത്തുന്ന ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററും ഇന്‍സ്ട്രമെന്റ് കണ്‍സോളിന്റെ പ്രത്യേകതയാണ്. സുഖകരമായ റൈഡിംഗ് പൊസിഷനാണ് ആക്ടിവയുടെ പ്രചാരത്തിന് പിന്നിലെ പ്രധാന കാരണം.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരുപോലെ ഇണങ്ങുന്ന സീറ്റിംഗ് ഘടനയാണ് ആക്ടിവയില്‍. സീറ്റുകള്‍ക്ക് ഇത്തവണ വീതി കൂടുതലാണ്. പിറകില്‍ ഇരിക്കുന്നവര്‍ക്കും ആക്ടിവ 5G സുഖകരമായ യാത്ര ഉറപ്പുവരുത്തും.

പുതിയ ഹോണ്ട ആക്ടിവ 5G –യുടെ ഗുണങ്ങളും ദോഷങ്ങളും

കാലങ്ങളോളം വലിയ പ്രശ്‌നങ്ങള്‍ കൂടാതെ ആക്ടിവ ഓടുമെന്ന വിശ്വാസം വിപണിയില്‍ ഉപഭോക്താക്കള്‍ക്കുണ്ട്. ഹോണ്ടയുടെ വിശ്വാസ്യതയും ആക്ടിവയ്ക്ക് മുതല്‍ക്കൂട്ടാണ്.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda Activa 5G Disadvantages (Cons) and Advantages (Pros). Read in Malayalam.
Story first published: Saturday, May 12, 2018, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X