ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

By Dijo Jackson

അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എത്തിയ 2018 സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R ബൈക്കുകളുടെ വില ഹോണ്ട കൂട്ടി. ഇരു ബൈക്കുകളിലൂം അഞ്ഞൂറു രൂപ കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. മോഡലുകളുടെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഹോണ്ട അറിയിച്ചു. ചെറിയ ഡിസൈന്‍ മാറ്റങ്ങളും ഒരുപിടി പുത്തന്‍ ഫീച്ചറുകളുമായാണ് ഇരു ബൈക്കുകളുടെയും 2018 പതിപ്പിനെ ഹോണ്ട വിപണിയില്‍ എത്തിച്ചത്.

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

എല്‍ഇഡി ഹെഡ്‌ലാമ്പ്, ഒറ്റ ചാനല്‍ എബിഎസ് എന്നിവ 2018 സിബി ഹോര്‍ണറ്റ് 160R -ല്‍ ഓപ്ഷനല്‍ ഫീച്ചറാണ്. പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലാമ്പ്, പുത്തന്‍ ബോഡി ഗ്രാഫിക്‌സ് എന്നിവ സിബിആര്‍ 250R -ല്‍ എടുത്തുപറയണം. സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R വകഭേദങ്ങളുടെ പുതുക്കിയ വില —

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി
Model Old Price New Price
Hornet 160R STD ₹84,675 ₹85,234
Hornet 160R CBS ₹89,175 ₹89,734
Hornet 160R STD ABS ₹90,175 ₹90,734
Hornet 160R DLX ABS ₹92,675 ₹93,234
CBR 250R Non-ABS ₹1,63,584 ₹1,64,143
CBR 250R ABS ₹1,93,107 ₹1,93,666
ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

160 സിസി ശ്രേണിയില്‍ ഹോണ്ടയുടെ എന്‍ട്രി ലെവര്‍ പെര്‍ഫോര്‍മന്‍സ് ബൈക്കാണ് സിബി ഹോര്‍ണറ്റ് 160R. വെട്ടിവെടിപ്പാക്കിയ ഡിസൈന്‍ ശൈലിയും, ഘടകങ്ങളും സിബി ഹോര്‍ണറ്റിനെ കാഴ്ചയില്‍ ആകര്‍ഷകമാക്കുന്നു.

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

ബൈക്കിന്റെ ബോഡി ഗ്രാഫിക്‌സിലും പുതുമ കാണാം. റിമ്മിലുള്ള സ്‌ട്രൈപുകള്‍ സിബി ഹോര്‍ണറ്റിന്റെ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. 162.71 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍.

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

14.9 bhp കരുത്തും 14.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍ എത്തുന്നത് രണ്ടു വകഭേദങ്ങളില്‍. മുന്‍ ഡിസ്‌ക്, ഇരട്ട ഡിസ്‌ക് ബ്രേക്ക് വകഭേദങ്ങള്‍ സിബി ഹോര്‍ണറ്റില്‍ ലഭ്യമാണ്.

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

ഇതിനു പുറമെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ ഒറ്റ ചാനല്‍ എബിഎസ് പിന്തുണയും (മുന്‍ടയറില്‍) ഓപ്ഷനല്‍ ഫീച്ചറായി കമ്പനി ഒരുക്കുന്നുണ്ട്. താഴ്ന്ന വകഭേദങ്ങളില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് ഇടംപിടിക്കുന്നത്.

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

2018 ഓട്ടോ എക്‌സ്‌പോയിലാണ് സിബിആര്‍ 250R വിപണിയില്‍ തിരിച്ചെത്തുമെന്ന് ഹോണ്ട പ്രഖ്യാപിച്ചത്. ബിഎസ് IV നിര്‍ദ്ദേശം പാലിക്കുന്ന 249 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് സിബിആര്‍ 250R -ന്റെ ഒരുക്കം.

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

എഞ്ചിന് 26.5 bhp കരുത്തും 22.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബൈക്കിന് പറ്റും. ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ ഹോണ്ട സിബിആര്‍ 250R -ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഹോണ്ട സിബി ഹോര്‍ണറ്റ് 160, സിബിആര്‍ 250R ബൈക്കുകള്‍ക്ക് വില കൂടി

ഏറ്റവും ഉയര്‍ന്ന വകഭേദം ഇരട്ട ചാനല്‍ എബിഎസ് ഫീച്ചറും അവകാശപ്പെടുന്നുണ്ട്. സ്‌പോര്‍ട്‌സ് ടൂറര്‍ പരിവേഷമാണ് ഹോണ്ട സിബിആര്‍ 250R -ന്. ബജാജ് ഡോമിനാര്‍ 400, മഹീന്ദ്ര മോജോ എന്നിവരാണ് സിബിആര്‍ 250R -ന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda CB Hornet 160R And CBR 250R Prices Hiked. Read in Malayalam.
Story first published: Tuesday, May 29, 2018, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X