അഞ്ചു മാസം കൊണ്ട് ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയ സ്‌കൂട്ടറുകള്‍

By Dijo Jackson

വിപണിയില്‍ കഴിഞ്ഞ അഞ്ചു മാസം കൊണ്ടു ഹോണ്ട വിറ്റത് ഒരു ലക്ഷത്തിന് മേലെ ഗ്രാസിയകളെ. ഹോണ്ടയുടെ പ്രീമിയം സ്‌കൂട്ടര്‍ എത്തിയത് നവംബറില്‍. അന്നു തൊട്ടു ഇന്നു വരെ വില്‍പനയില്‍ ഗ്രാസിയയാണ് മുന്നില്‍.

അഞ്ചു മാസം കൊണ്ട് ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയ സ്‌കൂട്ടറുകള്‍

അക്ഷരാര്‍ത്ഥത്തില്‍ ആക്ടിവ തരംഗം ആവര്‍ത്തിക്കുകയാണ് ഗ്രാസിയ. പറയുന്നത് പോലെ 125 സിസി ശ്രേണിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. എതിരാളികള്‍ ഒരുപാടാണ് കളത്തില്‍.

അഞ്ചു മാസം കൊണ്ട് ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയ സ്‌കൂട്ടറുകള്‍

എന്നാല്‍ 58,133 രൂപ പ്രൈസ്ടാഗാണ് ഗ്രാസിയയുടെ മുതല്‍ക്കൂട്ട്. ആക്ടിവ 125 നെക്കാളും 1,300 രൂപ മാത്രമാണ് പ്രീമിയം സ്‌കൂട്ടര്‍ ഗ്രാസിയയ്ക്ക് അധികം. കണ്ടു മടുത്ത ആക്ടിവ, ഡിയോ സ്‌കൂട്ടറുകളില്‍ നിന്നും ഗ്രാസിയ വ്യത്യസ്‌നാണ്.

അഞ്ചു മാസം കൊണ്ട് ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയ സ്‌കൂട്ടറുകള്‍

ആകര്‍ഷകമായ നിറവും കൂര്‍ത്ത രൂപവും ഗ്രാസിയക്ക് തനത് ചാരുത നല്‍കുന്നു. യുവതലമുറയ്ക്കും മുതിര്‍ന്ന തലമുറയ്ക്കും ഗ്രാസിയ ഒരുപോലെ സ്വീകാര്യനാണെന്നത് ശ്രദ്ധേയം.

അഞ്ചു മാസം കൊണ്ട് ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയ സ്‌കൂട്ടറുകള്‍

ഫീച്ചറുകളാണ് ഗ്രാസിയയുടെ അമിത പ്രചാരത്തിന് മറ്റൊരു കാരണം. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, മുന്‍ ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, അലോയ് വീലുകള്‍, സീറ്റ് ഓപണര്‍ സ്വിച്ചുള്ള ലോക്ക്, മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ്... ഗ്രാസിയയുടെ വിശേഷങ്ങള്‍ തീരുന്നില്ല.

അഞ്ചു മാസം കൊണ്ട് ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയ സ്‌കൂട്ടറുകള്‍

അക്ടിവയിലുള്ള 124.9 സിസി എഞ്ചിനിലാണ് ഗ്രാസിയയുടെ ഒരുക്കം. എഞ്ചിന് പരമാവധി 8.52 bhp കരുത്തും 10.54 Nm torque ഉം സൃഷ്ടിക്കാനാവും. 18 ലിറ്ററാണ് സ്‌കൂട്ടറിന്റെ സ്റ്റോറേജ്.

അഞ്ചു മാസം കൊണ്ട് ഹോണ്ട വിറ്റത് ഒരു ലക്ഷം ഗ്രാസിയ സ്‌കൂട്ടറുകള്‍

നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്, പേള്‍ സ്പാര്‍ടന്‍ റെഡ്, പേള്‍ അമേസിംഗ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നീ ആറു നിറങ്ങളിലാണ് ഗ്രാസിയ ഒരുങ്ങുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda Grazia Sales Figures — Sells Over 1 Lakh Units in Five Months. Read in Malayalam.
Story first published: Saturday, April 7, 2018, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X