YouTube

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

By Dijo Jackson

നിഞ്ച ZX-10RR ഇന്ത്യയില്‍ ഇത്രവലിയ ഹിറ്റാകുമെന്ന് കവാസാക്കി കരുതിയില്ല. നിഞ്ച ZX-10R, ZX-10RR മോഡലുകള്‍ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള കവാസാക്കിയുടെ തീരുമാനം ഇരുകൈയ്യും നീട്ടിയാണ് വിപണി സ്വീകരിച്ചത്. ഒറ്റയടിക്ക് ആറുലക്ഷം രൂപ കുറഞ്ഞത് കവാസാക്കിയുടെ സൂപ്പര്‍സ്‌പോര്‍ട് ബൈക്കുകള്‍ക്ക് വന്‍സ്വീകാര്യത ലഭിക്കാന്‍ കാരണമായി.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

പൂര്‍ണ്ണ ഇറക്കുമതിയായി വന്നുകൊണ്ടിരുന്ന ZX-10R, ZX-10RR മോഡലുകള്‍ പ്രാദേശികമായി പുറത്തിറങ്ങിയപ്പോള്‍ ബൈക്കുകള്‍ക്ക് യഥാക്രമം 12.80 ലക്ഷം, 16.10 ലക്ഷം രൂപ എന്നിങ്ങനെ കുറിക്കപ്പെട്ടു.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

എന്നാല്‍ ഓഗസ്റ്റില്‍ ZX-10R, ZX-10RR മോഡലുകളുടെ വില പുതുക്കുമെന്ന് കവാസാക്കി തുടക്കത്തിലെ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്ക് കമ്പനി പാലിച്ചു. 2018 കവാസാക്കി നിഞ്ച ZX-10RR -ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വിലകൂട്ടി. 88,000 രൂപയാണ് മോഡലിന് കൂടിയത്.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

അതേസമയം നിഞ്ച ZX-10R -ന് വില കൂടിയിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസമായി മാറുന്നു. വിലവര്‍ധിച്ചെങ്കിലും ഇപ്പോഴും അഞ്ചുലക്ഷം രൂപയുടെ കുറവ് പൂര്‍ണ്ണ ഇറക്കുമതി മോഡലിനെ അപേക്ഷിച്ച് പുതിയ ZX-10RR അവകാശപ്പെടുന്നുണ്ട്.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

പൂനെ ചകാന്‍ നിര്‍മ്മാണശാലയില്‍ നിന്നുമാണ് ZX-10R, ZX-10RR മോഡലുകളെ കമ്പനി പ്രാദേശികമായി നിര്‍മ്മിക്കുന്നത്. Z900, നിഞ്ച 650, Z650, നിഞ്ച 300 മോഡലുകള്‍ പുറത്തുവരുന്നതും ഇതേ നിര്‍മ്മാണശാലയില്‍ നിന്നാണ്.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

നിലവില്‍ നിഞ്ച 300 ആണ് ഇന്ത്യയില്‍ കവാസാക്കിയുടെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്. സ്റ്റാന്‍ഡേര്‍ഡ് നിഞ്ച ZX-10R -ന്റെ ട്രാക്ക് കേന്ദ്രീകൃത പതിപ്പായാണ് നിഞ്ച ZX-10RR -നെ കമ്പനി വിശേഷിപ്പിക്കുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

കാഴ്ച്ചയില്‍ ZX-10R, ZX-10RR മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ പൂര്‍ണ്ണ കറുപ്പ് നിറത്തില്‍ മാത്രമെ ZX-10RR ലഭ്യമാവുകയുള്ളൂ. കൂടുതല്‍ ട്രാക്ക് കേന്ദ്രീകൃതമായതുകൊണ്ടു ഒരുപിടി റേസ് ഘടകങ്ങള്‍ ZX-RR -ല്‍ കാണാന്‍ കഴിയും.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

ഏഴു സ്‌പോക്ക് മാര്‍ച്ചെസ്‌നി അലൂമിനിയം അലോയ് വീലുകള്‍, പിരെലി ഡയാബ്‌ളോ സൂപ്പര്‍കോര്‍സ ടയറുകള്‍, പരിഷ്‌കരിച്ച സിലിണ്ടര്‍ ഹെഡ്, ദൃഢപ്പെടുത്തിയ ക്രാങ്ക്‌കേസ് എന്നിങ്ങനെ നീളും ZX-10RR -ന്റെ സവിശേഷതകള്‍.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന 43 mm ഷോവ ബാലന്‍സ് ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍. പിന്നില്‍ BFRC ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കും. മോട്ടോ ജിപി മോഡലുകളില്‍ കമ്പനി ഉപയോഗിക്കുന് സസ്‌പെന്‍ഷനാണിത്.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

ബ്രേക്കിംഗിന് വേണ്ടി 330 mm ബ്രെമ്പോ സെമി - ഫ്‌ളോട്ടിംഗ് ഡിസ്‌ക്കുകള്‍ മുന്‍ ടയറില്‍ ഒരുങ്ങുമ്പോള്‍ പിന്‍ ടയറിന് 220 mm ഡിസ്‌ക്കാണ് നിയന്ത്രണമേകുക.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ZX-10R, ZX-10RR മോഡലുകളില്‍ തുടിക്കുന്നത്. എഞ്ചിന് 197 bhp കരുത്തും 113.4 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10RR -ന് വില കൂടി

കവാസാക്കി ഇന്റലിജന്റ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും മോഡലുകളിലുണ്ട്. സ്‌പോര്‍ട് കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡല്‍, കവാസാക്കി എഞ്ചിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍, കവാസാക്കി കോര്‍ണര്‍ മാനേജ്‌മെന്റ് ഫംങ്ഷന്‍, ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയുടെ പിന്തുണ ZX-10R, ZX-10RR മോഡലുകള്‍ക്കുണ്ട്. 206 കിലോയാണ് ZX-10RR -ന് ഭാരം.

Most Read Articles

Malayalam
കൂടുതല്‍... #kawasaki
English summary
Locally Assembled Kawasaki Ninja ZX-10RR Gets A Price Hike Of ₹ 88,000. Read in Malayalam.
Story first published: Thursday, August 23, 2018, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X