സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

By Dijo Jackson

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍ എത്തി. 48 ലക്ഷം രൂപയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). പ്രത്യേക ലിമിറ്റഡ് എഡിഷനാണ് റോഡ്മാസ്റ്റര്‍ എലൈറ്റ്.

സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

ആകെമൊത്തം മൂന്നുറു റോഡ്മാസ്റ്റര്‍ എലൈറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ എത്തുക. എന്നാല്‍ ഔദ്യോഗിക അവതരണത്തിന് മുമ്പെ ഇവയെല്ലാം വിറ്റുകഴിഞ്ഞു. കൈകൊണ്ടു പൂശിയ ക്യാന്‍ഡി ബ്ലൂ-ബ്ലാക് നിറമാണ് ലിമിറ്റഡ് എഡിഷന്‍ ക്രൂയിസറിന്റെ മുഖ്യാകര്‍ഷണം.

സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

മുപ്പതു മണിക്കൂര്‍ അദ്ധ്വാനമാണ് ഓരോ റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ നിറത്തിന് പിന്നിലും. 23 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഇന്ധനടാങ്കിലുള്ള ബാഡ്ജ്. 1811 സിസി തണ്ടര്‍ സ്‌ട്രോക്ക് 111 V-ട്വിന്‍ എഞ്ചിനിലാണ് ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ ഒരുക്കം.

സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

161 Nm torque എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. മോഡലിന്റെ കരുത്തുത്പാദനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. റോഡ്മാസ്റ്ററിലുള്ള പതിവു ഫീച്ചറുകള്‍ക്ക് പുറമെ ഒരുപിടി പുത്തന്‍ വിശേഷങ്ങളും ലിമിറ്റഡ് എഡിഷനുണ്ട്.

സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എലൈറ്റ് വിശേഷങ്ങള്‍ —

  • റൈഡ് കമ്മാന്‍ഡ് സംവിധാനമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
  • സ്വര്‍ണം പൊതിഞ്ഞ എഞ്ചിന്‍ കവര്‍
  • റിമോട്ട് ഉപയോഗിച്ച് പൂട്ടാവുന്ന സാഡില്‍ബാഗുകള്‍
  • പവര്‍ വിന്‍ഡ്ഷീല്‍ഡ്
  • 300W ശബ്ദ സംവിധാനം
  • സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

    റോഡ്മാസ്റ്റര്‍ എലൈറ്റിലുള്ള റൈഡിംഗ് സുഖകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വെള്ളം കയറാത്ത സാഡില്‍ബാഗുകളും, ടോപ് ബോക്‌സും ഉള്‍പ്പെടെ 140 ലിറ്ററാണ് ലിമിറ്റഡ് എഡിഷന്‍ ക്രൂയിസറിന്റെ സ്റ്റോറേജ് ശേഷി.

    സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

    ഈ കാരണം കൊണ്ടു തന്നെ ഭാരം 433 കിലോ. മുന്നില്‍ 300 mm ഇരട്ട ഡിസ്‌കും പിന്നില്‍ 300 mm ഒറ്റ ഡിസ്‌കുമാണ് ബ്രേക്കിംഗിന്. എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകളുടെ പിന്തുണ ക്രൂയിസറിനുണ്ട്. 16 ഇഞ്ച് അലോയ് വീലുകളാണ് മോഡലില്‍.

    സ്വര്‍ണം പൂശി ഒരു ഇന്ത്യന്‍; റോഡ്മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍!

    ഹാര്‍ലി ഡേവിഡ്‌സണ്‍ സിവിഒയാണ് ഇന്ത്യയില്‍ ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ മുഖ്യഎതിരാളി. 49.99 ലക്ഷം രൂപയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സിവിഒയുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

Most Read Articles

Malayalam
കൂടുതല്‍... #indian motorcycle #new launches
English summary
Indian Roadmaster Elite Launched In India. Read in Malayalam.
Story first published: Thursday, May 3, 2018, 23:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X